രാംഗഞ്ച്മണ്ടി: സാധാരണയായി ഹാളിലോ വധുവിന്‍റെയും വരന്‍റെയും വീട്ടിലോ ആരാധനാലയങ്ങളിലോ ആണ് വിവാഹം നടക്കുന്നത്. എന്നാൽ, ആശുപത്രിയിൽ ഏതെങ്കിലും വിവാഹം നടക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. ഞായറാഴ്ച വൈകുന്നേരമാണ് രാംഗഞ്ച്മണ്ടിയിൽ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനായ യുവാവ് വിവാഹത്തിനായി എത്തിയത്. മാലയിടൽ ചടങ്ങിനും മറ്റ് ചടങ്ങുകൾക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം വിവാഹത്തിൽ …
Read More »തകർച്ച തുടർന്ന് ഗൗതം അദാനി; സമ്പന്ന പട്ടികയിൽ 24-ാം സ്ഥാനത്ത്
ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ ബിസിനസുകാരനുമായ അദാനി രണ്ട് മാസം മുമ്പ് വരെ ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായിരുന്നു. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലെത്തി. ഫോർബ്സ് റിയൽ ടൈം ശതകോടീശ്വര സൂചിക പ്രകാരം ആസ്തി 53 ബില്യൺ ഡോളറാണ്. ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് അദാനി …
Read More »ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. …
Read More »പ്രവർത്തകക്കെതിരായ പൊലീസ് അക്രമത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്
കൊച്ചി: കെ.എസ്.യു പ്രവർത്തക മിവ ജോളിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐടി ആക്ടും അനുസരിച്ചാണ് കളമശേരി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ മിവയെ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും എന്ന് ഡിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്ത്രീത്വത്തെ …
Read More »ഭാര്യയ്ക്കായി എന്നും റോസാപ്പൂ; വൃദ്ധൻ്റെ മരണശേഷം ചിതാഭസ്‌മം ഒന്നിച്ചാക്കി കുടുംബം
ബീഹാർ : ചരിത്രത്തിലും കഥകളിലും, നമുക്ക് എല്ലായ്പ്പോഴും ധാരാളം അനശ്വര പ്രണയികളെ കാണാൻ കഴിയും. റോമിയോ ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ. എന്നിരുന്നാലും, ഇക്കാലത്ത് സ്നേഹം കൂടുതൽ കൂടുതൽ കെട്ടുകഥയായി മാറുകയാണ്. എന്നാൽ ഭാര്യയുടെ മരണശേഷവും അവളുടെ ഓർമ്മയിൽ ജീവിക്കുകയും അവളുടെ ചിതാഭസ്മം അവസാന ശ്വാസം വരെ സൂക്ഷിക്കുകയും ചെയ്ത ഒരാളുടെ കഥയാണിത്. ബീഹാർ സ്വദേശിയായ ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും, ഭാര്യയുടെ …
Read More »ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്
ന്യൂ ഡൽഹി: ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. 60 മുതൽ 70 വരെ അംഗങ്ങളുള്ള ഒരു സംഘം ബിബിസി ഓഫീസിലെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രവേശനവും പുറത്തുകടക്കലും നിരോധിച്ചതായും റിപ്പോർട്ട് ഉണ്ട്. അതിനിടെ, ട്വിറ്ററിൽ കോൺഗ്രസും സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യം അവർ ബിബിസി ഡോക്യുമെന്ററി നിരോധിച്ചു, ഇപ്പോൾ ഐടി ബിബിസിയെ റെയ്ഡ് ചെയ്തു. ഇത് അപ്രഖ്യാപിത …
Read More »ഡ്രോണ്‍ കമ്പനി ഐഡിയഫോര്‍ജ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്നു
ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളായ ഐഡിയഫോർജ് ടെക്നോളജി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതാദ്യമായാണ് ഒരു ഡ്രോൺ നിർമ്മാണ കമ്പനി രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഡ്രോണ്‍ആചാര്യ ബിഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. ഡ്രോണിന്‍റെ പ്രധാന ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഐഡിയഫോർജ്. ഐപിഒയിലൂടെ 750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 4.87 ലക്ഷം ഓഹരികളും 300 …
Read More »ഒരേസമയം 100 ഇമേജ് വരെ അയക്കാം; കലക്കൻ അപ്ഡേറ്റുമായി വാട്ട്സാപ്പ്
ഒരേ സമയം നൂറോളം ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. ഈ സവിശേഷത ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമായിത്തുടങ്ങി. ഹൈക്വാളിറ്റി ചിത്രങ്ങൾ പങ്കിടാനുള്ള ഓപ്ഷനാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകൾക്കായി സമാനമായ അപ്ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഒഎസിനായി വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് 23.3.0.75 പുറത്തിറക്കുമെന്ന് ഫീച്ചർ ട്രാക്കർ വാബെറ്റ്ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, ഒരു ചാറ്റിൽ ഒരു സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാൻ …
Read More »വിശ്വനാഥന്റെ മരണം; കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ പട്ടികവർഗ കമ്മിഷൻ കേസെടുത്തു. ഡി.ജി.പി അനിൽ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടർ ഡോ.നരസിംഹുഗരി റെഡ്ഡി, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ മൂന്ന് ദിവസത്തിനകം കമ്മീഷന് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് നോട്ടീസിൽ പറയുന്നു. അറസ്റ്റിലായവരുടെ പേര് വിവരങ്ങൾക്ക് …
Read More »മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടി: ഗതാഗതമന്ത്രി
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ഇവർക്കെതിരെ നിയമനടപടിക്കൊപ്പം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ നിയമം ലംഘിച്ചതിന് 32 ബസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസിന്‍റെ പിടിയിലായത്. ഇതിൽ നാലുപേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ടുപേർ …
Read More »