തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി ഫോറൻസിക് സർജൻ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതല്ലെന്നും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ.ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സർജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശനിയാഴ്ചയാണ് വിളിപ്പിച്ചത്. നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു …
Read More »പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. അരുൺജിത്ത് യുവതിയുടെ വീട്ടിലേക്ക് കയറുന്നത് കണ്ട അമ്മ വാതിൽ അടച്ചിരുന്നതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ഇയാളിൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. ഇയാൾ നേരത്തെയും …
Read More »‘ഒപ്പം’; കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷണത്തിൽ മുടക്കം വരാതിരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തൃശൂർ ഒല്ലൂരിൽ തുടക്കമാകും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കുള്ള റേഷൻ വിഹിതം ഓട്ടോത്തൊഴിലാളികൾ സൗജന്യമായി വീടുകളിൽ എത്തിക്കും. ഗുണഭോക്താക്കൾ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിച്ച …
Read More »‘ദാസേട്ടന്‍റെ സൈക്കിൾ’; വിവാദത്തിൽ പരിഹസിച്ച് നടൻ ഹരീഷ് പേരടി
തിരുവനന്തപുരം: ‘ദാസേട്ടന്‍റെ സൈക്കിൾ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ സ്ഥലം നോക്കാമെന്നാണ്’ അദ്ദേഹം മറുപടിയായി കുറിച്ചത്. ഹരീഷ് പേരടി നിർമ്മിച്ച ചിത്രമാണ് ദാസേട്ടന്‍റെ സൈക്കിൾ. കഴിഞ്ഞ ദിവസം ദാസേട്ടന്‍റെ സൈക്കിളിന്‍റെ പോസ്റ്റർ എം എ ബേബി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഇത് ഇടതുപക്ഷ ഫേസ്ബുക്ക് ഉപയോക്താക്കളിൽ …
Read More »17 വയസുകാരനെ പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചു; ബന്ധുവിന് 25,000 രൂപ പിഴ
മഞ്ചേരി: 17 വയസുകാരന് പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിനു ബന്ധുവിന് 25,000 രൂപ പിഴ. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് റിഫാക്ക് പിതൃസഹോദരന്‍റെ മകനു സ്കൂട്ടർ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദാണ് പിടികൂടിയത്. സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഡ്രൈവിംഗ് …
Read More »ഋഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: ‘വരാഹരൂപ’ത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ റിഷഭ് ഷെട്ടിയെയും നിർമ്മാതാവ് വിജയ് കിരഗന്ദൂരിനെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും രാവിലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇരുവരും ഇന്നലെയും സ്റ്റേഷനിൽ ഹാജരായിരുന്നു. കേസിൽ റിഷഭ് ഷെട്ടി, വിജയ് കിരഗന്ദൂർ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലാണ് ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരനായ …
Read More »‘ടുക്ക് ടുക്ക് ടൂര്‍’; ടൂറിസം അംബാസഡർമാരായി ഇനി ഓട്ടോ ഡ്രൈവർമാരും
വയനാട് : വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഇനി ഓട്ടോ ഡ്രൈവർമാരും. വയനാട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിനകം 100 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമായി. ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലായിരിക്കും ഇവരെ നിയമിക്കുക. സർക്കാർ അംഗീകരിച്ച നിരക്കിലായിരിക്കും യാത്ര. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കാനാണ് ‘ടുക്ക് ടുക്ക് ടൂര്‍’ പദ്ധതി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒന്ന് മുതൽ വയനാട് ജില്ലയിൽ പദ്ധതി ആരംഭിക്കും.
Read More »പൊതുസമൂഹത്തിലെ അവഗണന മാറ്റണം! യാത്രികർക്കായി കാന്റീൻ തുറന്ന് ട്രാൻസ്ജെൻഡേഴ്‌സ്
കർണാടക : കുടുംബവും, പൊതുസമൂഹവും എക്കാലവും മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിട്ടുള്ള ട്രാൻസ്ജെൻഡേഴ്‌സ് ഇന്ന് അവരുടെ ജീവിതം പുനർനിർമിച്ച് അതിജീവനത്തിന്റെ പാതയിലാണ്. ഇത്തരത്തിൽ, ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് രാത്രിയിൽ ഭക്ഷണം തേടുന്നവർക്കായി കാന്റീൻ തുറന്ന് സ്വയംപര്യാപ്തത നേടുകയാണ്. ഉഡുപ്പി തെരുവോരങ്ങളിൽ ഭിക്ഷാടനത്തിലൂടെ ജീവിതത്തോട് പോരാടിയിരുന്ന പൂർവ്വി, വൈഷ്ണവി, ചന്ദന എന്നീ മൂന്ന് പേരാണ് ഉഡുപ്പി ബസ് സ്റ്റാൻഡിന് സമീപം പുതുസംരംഭം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ …
Read More »പാറ്റൂര്‍ ആക്രമണക്കേസ്; ഓംപ്രകാശ് ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: പാറ്റൂർ ആക്രമണക്കേസിൽ ഓം പ്രകാശ് ഉൾപ്പെടെ നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഓംപ്രകാശ്, അബിൻ ഷാ, വിവേക്, ശരത് കുമാർ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് നാല് പ്രതികൾ കോടതിയിൽ കീഴടങ്ങുകയും മറ്റ് അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ജനുവരി ഒമ്പതിനു പുലർച്ചെ 3.40 ഓടെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. മുട്ടട സ്വദേശി നിതിൻ, സുഹൃത്തുക്കളായ ആദിത്യ, …
Read More »ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക്; തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്
തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ തട്ടുകടകളുടെയും ജ്യൂസ് പാർലറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനൊരുങ്ങി പോലീസ്. സമയനിയന്ത്രണം വീണ്ടും കടുപ്പിക്കാനാണ് പോലീസ് തീരുമാനം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിലെ ജ്യൂസ് കടയ്ക്ക് മുന്നിൽ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്ന പേരിൽ തട്ടുകടകളുടെ സമയം രാത്രി 11 മണി വരെ നിജപ്പെടുത്തണമെന്ന നിർദ്ദേശം ശരിയല്ലെന്നും വാദമുണ്ട്. കടകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുപകരം …
Read More »