Breaking News

Latest News

മലയാളി ഷാർജയിൽ കുത്തേറ്റ് മരിച്ചു; പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ

ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ഷ്യൻ പൗരനും പരിക്കേറ്റു. സംഭവത്തിൽ പാക്കിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിലാണ് സംഭവം. ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ …

Read More »

115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്

യുഎസ്: ഹാർലി ഡേവിഡ്സന്‍റെ 1908 ലെ സ്ട്രാപ്പ് ടാങ്ക് മോട്ടോർസൈക്കിൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. യുഎസിൽ ദി വിൻടാഗെറ്റ് നടത്തിയ ലേലത്തിൽ 9.35 ലക്ഷം ഡോളറാണ് (ഏകദേശം 7.72 കോടി രൂപ) ലഭിച്ചത്. 92.9 ദശലക്ഷം ഡോളർ ലഭിച്ച 1951 മോഡലായ വിൻസെന്‍റ് ബ്ലാക്ക് ലൈറ്റിംഗിൻ്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ജനുവരി 28 നായിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകൾ, സീറ്റ് കവർ, എഞ്ചിൻ ബെൽറ്റ് പുള്ളി മുതലായവ …

Read More »

രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ

ചെന്നൈ: രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. 21-ാം വയസ്സ് മുതൽ താൻ ജാതിക്കെതിരെ പോരാടുകയാണെന്നും കമൽ പറഞ്ഞു. സംവിധായകൻ പാ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് കൾച്ചറൽ സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവമെന്നും കമൽ പറഞ്ഞു. നാം സൃഷ്ടിച്ച എന്തെങ്കിലും നമ്മെ തന്നെ ആക്രമിക്കുകയാണെങ്കിൽ, …

Read More »

തുർക്കി ഭൂകമ്പം; കെട്ടിട നിര്‍മാണത്തിൽ അപാകത വരുത്തിയ കരാറുകാർക്കെതിരെ നടപടി

അങ്കാറ: തുർക്കി-സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയും നിരവധി പേരെ ജീവനോടെ പുറത്തെത്തിച്ചിരുന്നു. അതേസമയം, തുർക്കിയിലുണ്ടായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ പിഴവാണെന്ന വിലയിരുത്തലിനെ തുടർന്ന് കരാറുകാർക്കെതിരെ നിയമനടപടി ആരംഭിച്ചു. സമീപകാലത്ത് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കരാറുകാർക്കും സൂപ്പർവൈസർമാർക്കുമെതിരെ …

Read More »

വനിതാ ഐ.പി.എല്‍ താരലേലം ഇന്ന്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 1525 കളിക്കാർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ വനിതാ താരലേലം തിങ്കളാഴ്ച മുംബൈയിൽ നടക്കും. 1525 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 409 പേരെ ലേലത്തിൽ ഉൾപ്പെടുത്തും. ഇതിൽ 246 പേർ ഇന്ത്യയിൽ നിന്നും 163 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്. അഞ്ച് ടീമുകളാണ് ലേലത്തിലുള്ളത്. ഓരോ ടീമിനും 15-18 കളിക്കാരെ തിരഞ്ഞെടുക്കാം. ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 12 കോടിയാണ്. …

Read More »

ആത്മഹത്യയല്ല, കൊലപാതകം; നയന സൂര്യന്‍റെ മരണത്തിൽ ഫോറൻസിക് സർജൻ്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി ഫോറൻസിക് സർജൻ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതല്ലെന്നും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ.ശശികല ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. നയനയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുകയും സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത സർജനെ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശനിയാഴ്ചയാണ് വിളിപ്പിച്ചത്. നയനയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് ശശികല ക്രൈംബ്രാഞ്ച് സംഘത്തിനു …

Read More »

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. അരുൺജിത്ത് യുവതിയുടെ വീട്ടിലേക്ക് കയറുന്നത് കണ്ട അമ്മ വാതിൽ അടച്ചിരുന്നതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ഇയാളിൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. ഇയാൾ നേരത്തെയും …

Read More »

‘ഒപ്പം’; കിടപ്പുരോഗികള്‍ക്ക് റേഷന്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പാവപ്പെട്ട കിടപ്പുരോഗികൾക്ക് ഭക്ഷണത്തിൽ മുടക്കം വരാതിരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ നൽകുന്നതിനു ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തൃശൂർ ഒല്ലൂരിൽ തുടക്കമാകും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം നിർവഹിക്കും. തൃശൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പ് രോഗികൾക്കുള്ള റേഷൻ വിഹിതം ഓട്ടോത്തൊഴിലാളികൾ സൗജന്യമായി വീടുകളിൽ എത്തിക്കും. ഗുണഭോക്താക്കൾ ഒപ്പിട്ട രസീത് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. റേഷനിംഗ് ഇൻസ്പെക്ടർ പരിശോധിച്ച …

Read More »

‘ദാസേട്ടന്‍റെ സൈക്കിൾ’; വിവാദത്തിൽ പരിഹസിച്ച് നടൻ ഹരീഷ് പേരടി

തിരുവനന്തപുരം: ‘ദാസേട്ടന്‍റെ സൈക്കിൾ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ സ്ഥലം നോക്കാമെന്നാണ്’ അദ്ദേഹം മറുപടിയായി കുറിച്ചത്. ഹരീഷ് പേരടി നിർമ്മിച്ച ചിത്രമാണ് ദാസേട്ടന്‍റെ സൈക്കിൾ. കഴിഞ്ഞ ദിവസം ദാസേട്ടന്‍റെ സൈക്കിളിന്‍റെ പോസ്റ്റർ എം എ ബേബി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഇത് ഇടതുപക്ഷ ഫേസ്ബുക്ക് ഉപയോക്താക്കളിൽ …

Read More »

17 വയസുകാരനെ പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചു; ബന്ധുവിന് 25,000 രൂപ പിഴ

മഞ്ചേരി: 17 വയസുകാരന് പൊതുനിരത്തിൽ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിനു ബന്ധുവിന് 25,000 രൂപ പിഴ. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബർ 19നാണ് റിഫാക്ക് പിതൃസഹോദരന്‍റെ മകനു സ്കൂട്ടർ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദാണ് പിടികൂടിയത്. സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഡ്രൈവിംഗ് …

Read More »