തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം, ഗതാഗതക്കുരുക്ക് എന്നിവ ഒഴിവാക്കാൻ തട്ടുകടകളുടെയും ജ്യൂസ് പാർലറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനൊരുങ്ങി പോലീസ്. സമയനിയന്ത്രണം വീണ്ടും കടുപ്പിക്കാനാണ് പോലീസ് തീരുമാനം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിലെ ജ്യൂസ് കടയ്ക്ക് മുന്നിൽ നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാനെന്ന പേരിൽ തട്ടുകടകളുടെ സമയം രാത്രി 11 മണി വരെ നിജപ്പെടുത്തണമെന്ന നിർദ്ദേശം ശരിയല്ലെന്നും വാദമുണ്ട്. കടകളും മറ്റ് ഭക്ഷണശാലകളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനുപകരം …
Read More »സംസ്ഥാനത്തെ പ്രധാന റോഡുകളുടെ നവീകരണം ഉടൻ പൂർത്തിയാക്കും
പാലക്കാട്: കേരളത്തിലെ 30 പ്രധാന റോഡുകളുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അനുവദിച്ച 506.14 കോടി രൂപ ഉപയോഗിച്ചാണ് നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ ബിജു …
Read More »വിഴിഞ്ഞം പദ്ധതി; അദാനി ഗ്രൂപ്പിനു നൽകാൻ സർക്കാർ 850 കോടി വായ്പയെടുക്കും
രാകേഷ് കെ.നായർ തിരുവനന്തപുരം തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനു നൽകാൻ 850 കോടി രൂപ അടിയന്തര വായ്പ എടുക്കാനൊരുങ്ങി സർക്കാർ. പദ്ധതിക്കായി 850 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ അദാനി ഗ്രൂപ്പിന് കൈമാറാനാണ് സർക്കാർ തീരുമാനം. ഹഡ്കോയിൽ നിന്നോ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
Read More »കുട്ടനാട്ടിൽ സി.പി.എമ്മുകാർ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കുട്ടനാട്: കുട്ടനാട്ടിൽ ഞായറാഴ്ച മൂന്നിടത്ത് സി.പി.എം ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ. നേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ടാണ് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷൻ സമീപം സംഘർഷം ആരംഭിച്ചത്. വേഴപ്രയിൽ നിന്ന് സി.പി.എം. വിമത വിഭാഗത്തിലെ അംഗങ്ങളും ഔദ്യോഗിക …
Read More »പി എസ് സി കോപ്പിയടി; 4 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷ എസ്.എഫ്.ഐ പ്രവർത്തകർ കോപ്പിയടിച്ച് വിജയിച്ച കേസിൽ നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പോലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികളുടെ വിശ്വാസമായ പി.എസ്.സി പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്ത അട്ടിമറിയായിരുന്നു കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ ഹൈടെക് കോപ്പിയടിയിലൂടെയാണ് കോൺസ്റ്റബിൾ റാങ്കിൽ ഒന്നാം റാങ്കുകാരായത്. …
Read More »ഇന്ധന സെസ്; ഇന്ന് മുതൽ യുഡിഎഫിന്‍റെ രാപ്പകൽ സമരം
തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ ഇന്ന് മുതൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലും രാപ്പകൽ സമരം നടത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, തൃശൂരിൽ രമേശ് ചെന്നിത്തല, തുടങ്ങി …
Read More »ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തില്‍; വയനാട്ടിൽ വൻ സ്വീകരണം
കോഴിക്കോട്: ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെ സ്വന്തം മണ്ഡലത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ന്യൂമാൻ ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിലെ വിവിധ …
Read More »ഐഎസ്എൽ: ചെന്നൈയിൻ എഫ്.സിക്ക് വിജയം, ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്ത്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫിൽ എത്താതെ പുറത്തായി. റഹിം അലി, ക്വാമി കരികരി എന്നിവരാണ് ചെന്നൈയിക്ക് വേണ്ടി ഗോളുകൾ നേടിയത്. 48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിൻ 87-ാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡുയർത്തി. എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈയിൻ …
Read More »മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി …
Read More »സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതി: ഡി.വൈ ചന്ദ്രചൂഡ്
മുംബൈ: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ നവ്തേജ് സിങ് ജോഹർ കേസിൽ അദ്ദേഹം തന്നെ വിധി പ്രസ്താവിച്ച സംഭവങ്ങൾക്ക് അനുസൃതമായാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY