തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള 2,506 സർക്കാർ വാഹനങ്ങൾ ഈ മാസത്തോടെ പിൻവലിക്കും. എന്നാൽ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ ഉടൻ പൊളിക്കലുണ്ടാവില്ല. പിൻവലിച്ച വാഹനങ്ങൾ തൽക്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലാത്തപക്ഷം കേരളത്തിനു പുറത്തുള്ള അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും. അയൽ സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. വാഹനം പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റ് നൽകാൻ അവർക്ക് മാത്രമേ കഴിയൂ. …
Read More »ഒന്നര വയസ്സ്; മാധവ് വിവേക് പിച്ചവെച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്
തിരുവനന്തപുരം: കണ്ണൻ എന്ന മാധവ് വിവേകിന് പ്രായം ഒന്നര വയസ്സ്. എന്നാൽ കുഞ്ഞു പ്രായത്തിൽതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് പിച്ചവെച്ച് വീടിന്റെയും, നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ചിറയിൻകീഴ് ശാർക്കര പവിത്രത്തിൽ അധ്യാപകരായ വിവേകിന്റെയും, ശ്രീരമയുടെയും മകനായ ഒരു വയസ്സും ആറ് മാസവും പ്രായമുള്ള മാധവ് ആഘോഷങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പൂക്കൾ, എന്നിവ ഉൾപ്പെടെ 201 വസ്തുക്കൾ തിരിച്ചറിഞ്ഞാണ് തന്റെ പേരിനൊപ്പം റെക്കോർഡ് ചേർത്തത്. ജനിച്ച് ആറ് …
Read More »പ്രഥമ വനിതാ ഐ.പി.എൽ; താരലേലം ഫെബ്രുവരി 13 ന്
മുംബൈ: വനിതാ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് മുംബൈയിലാണ് ലേലം നടക്കുക. മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ വെച്ചാണ് വനിതാ ഐപിഎൽ മത്സരങ്ങൾ നടക്കുക. ബ്രാബോൺ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക. അതിനുമുമ്പ് ലേലം നടക്കും. ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് ലേലം നടക്കുക. 1525 വനിതാ താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ …
Read More »ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കുടിവെള്ള നിരക്കിൽ ഇളവ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള കുടിവെള്ളത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബിപിഎൽ വിഭാഗത്തിനുള്ള അതേ സൗജന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോൺ കോൾ ലഭിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ചില കോളുകൾ വന്നിരുന്നു. തന്നോട് സംസാരിച്ചവരോട് നിരക്ക് വർധനയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിളിച്ചവരിൽ ഒരാൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ചാർജ് ഉയർത്തിയാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം …
Read More »മീനിൽ രാസപദാര്‍ത്ഥമില്ല; റിപ്പോർട്ടിൽ അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ
കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ അംശം ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ട്. മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ മത്സ്യം തിരികെ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് …
Read More »രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടി; തുർക്കിയിലും സിറിയയിലും കനത്ത മഞ്ഞും മഴയും
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി കനത്ത മഞ്ഞുവീഴ്ചയും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 2 കോടി 30 ലക്ഷം പേരെ ദുരന്തം ബാധിക്കുമെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കരച്ചിലും ശബ്ദ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താൻ കഴിയുന്നില്ല. …
Read More »‘ആവശ്യ സമയത്ത് സഹായിക്കുന്നയാളാണ് യഥാർത്ഥ സുഹൃത്ത്’; ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി
ന്യൂഡല്‍ഹി: ഭൂകമ്പത്തിൽ അടിയന്തര സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി. ആവശ്യ സമയത്ത് സഹായിക്കുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്തെന്നും തുർക്കിയിലെ നിലവിലെ സാഹചര്യത്തിൽ സഹായിച്ചതിനു നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനെൽ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളെയും മെഡിക്കൽ ടീമുകളെയും എത്രയും വേഗം ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് …
Read More »മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണം നടത്തും. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ ഇരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഒ.പി വിഭാഗത്തിൽ നിന്നും പുറത്ത് പോവാത്തതിനെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം …
Read More »പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: നീതി ആയോഗ് സിഇഒ
ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു. പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും …
Read More »വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്. രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ …
Read More »