Breaking News

Latest News

ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായി; യുവതി ദുരിതത്തിൽ

കൊല്ലം: ഗർഭപാത്രം നീക്കം ചെയ്ത ശേഷം ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്കാണ് ഈ അവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന യുവതിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് …

Read More »

മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചു; ടിടിഇ പിടിയിൽ

ലക്‌നൗ: പഞ്ചാബിലെ അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിൽ ടിക്കറ്റ് പരിശോധകൻ (ടിടിഇ) മൂത്രമൊഴിച്ചെന്ന് പരാതി. ഞായറാഴ്ച അർദ്ധരാത്രിയാണ് ഭർത്താവിനൊപ്പം അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാറിനെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച അർദ്ധരാത്രി എ1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മുന്ന കുമാർ …

Read More »

പ്രശ്നം കനക്കുന്നു; സുധാകരനെതിരെ നിലപാടിലുറച്ച് എംപിമാർ, ഖർഗെയെ കണ്ട് പരാതി അറിയിക്കും

ദില്ലി: താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു. ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ …

Read More »

ബ്രഹ്മപുരം തീപിടുത്തം; ആരോഗ്യവകുപ്പിന്‍റെ ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്‍റർ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ്ധ ചികിത്സ നല്കാൻ ഇതിലൂടെ സാധ്യമാകും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ …

Read More »

വിവാഹം വെറുമൊരു ആഘോഷമല്ല, സംസ്കാരമാണ്; സ്വവ‍ര്‍ഗ വിവാഹത്തിൽ കേന്ദ്രത്തോട് യോജിച്ച് ആർഎസ്എസ്

ദില്ലി: സ്വവർഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം ഒരു സംസ്കാരമാണെന്നും അത് വെറുമൊരു ആഘോഷമല്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിനോ കരാറിനോ വേണ്ടി മാത്രമല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹത്തിനും കുടുംബ സങ്കൽപ്പത്തിനും വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. …

Read More »

‘ഓസ്കാറിന്റെ ക്രെഡിറ്റ് എടുക്കരുത്’: ബിജെപിയോട് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഓസ്കാറിൽ ഇന്ത്യ ഇരട്ട വിജയം നേടിയതിന്‍റെ ക്രെഡിറ്റ് ദയവായി എടുക്കരുതെന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്കാറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷമാണ് ഇതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞത്. “ഞങ്ങൾ വളരെ അഭിമാനിക്കുന്നു. എന്നാൽ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി …

Read More »

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായും കത്തി നശിച്ചു

തിരുവനന്തപുരം: ഓടി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ചിറയിൻകീഴിൽ നിന്ന് കണിയാപുരത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ നിന്ന് കയറ്റം കയറുന്നതിനിടെ വാഹനത്തിന്‍റെ മുൻ വശത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് റോഡരികിൽ നിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് …

Read More »

ബ്രഹ്മപുരം തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീ അണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും അതുമൂലമുണ്ടാകുന്ന വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് തീ അണയ്ക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചത്. മാലിന്യ സംസ്കരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ പഠിപ്പിക്കുന്നതിനേക്കാൾ 1000 കുട്ടികളെ പരിശീലിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാലിന്യ സംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാവില്ലെന്നും മൂന്നാർ …

Read More »

വേനൽ ചൂടിന് ആശ്വാസം; സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവിതത്തിനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗാർഹിക ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, കാർമേഘം കാണാൻ …

Read More »

ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും, കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. ചില …

Read More »