Breaking News

Latest News

22 ലക്ഷത്തോളം പേര്‍ പലായനത്തിന്റെ വക്കില്‍: ഇന്ത്യ നല്‍കുന്ന സാമ്ബത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്ക

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക മാറുമ്ബോള്‍ 22 ലക്ഷത്തോളം തമിഴര്‍ പലായനത്തിന്റെ വക്കില്‍. ഇന്ധന ക്ഷാമത്തില്‍ മീന്‍പിടുത്തവും കൃഷിയും അവതാളത്തിലായതോടെ, 22 ലക്ഷത്തോളം വരുന്ന തമിഴര്‍ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയില്‍ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്. രാത്രിയായാല്‍ വെളിച്ചമില്ല, കുട്ടികളെ പാമ്ബ് കടിക്കുമോ എന്നാണ് ഭയം. കടലില്‍ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. പത്ത് കൊല്ലത്തിനപ്പുറം ഞങ്ങള്‍ക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ …

Read More »

യാത്രക്കൂലി വര്‍ധന ആദ്യമായി ഇരട്ടയക്കത്തില്‍, 20 കിലോമീറ്റര്‍ യാത്രക്ക് 19നുപകരം 28 രൂപ; രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബസ് യാത്രക്കൂലി വര്‍ധന ഇരട്ടയക്കത്തില്‍. കിലോമീറ്റര്‍ നിരക്ക് അഞ്ച്, ഏഴ് പൈസകള്‍ വീതം വര്‍ധിപ്പിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 30 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2001ല്‍ 35 പൈസ, 2004ല്‍ 42 പൈസ, 2005ല്‍ 55പൈസ, 2012ല്‍ 58 പൈസ, 2014ല്‍ 64 പൈസ, 2018ല്‍ 70 പൈസ എന്നിങ്ങനെയാണ് കേരളത്തില്‍ ഓര്‍ഡിനറി ബസിന്‍റെ കിലോമീറ്റര്‍ യാത്രക്കൂലി നിശ്ചയിച്ചിരുന്നത്. ഇക്കുറി ഇടതു സര്‍ക്കാര്‍ 30 പൈസയാണ് ഒറ്റയടിക്ക് …

Read More »

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത; വേതനം വര്‍ധിപ്പിച്ചു..

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ , ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ …

Read More »

ഡ്രൈ ഡേ തുടരും; ഐടി മേഖലയില്‍ ബാര്‍; മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യനയത്തിന് അംഗീകാരം

പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബ്ബുകള്‍ അനുവദിക്കുക. വിദേശമദ്യശാലകളുടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. …

Read More »

ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ മിമിക്രിയെന്ന് ദിലീപ്…

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്ന് നടന്‍ ദിലീപ്. കേസില്‍ തെളിവായി മാറാന്‍ സാധ്യതയുള്ള ശബ്ദം തന്റേതല്ലെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാറിന് ഒപ്പമുള്ള ചോദ്യം ചെയ്യലിനോടും ദിലീപ് സഹകരിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്നും ദിലീപ് പറയുന്നു. ചോദ്യം ചെയ്യലിലുടനീളം തനിക്ക് എതിരാവാന്‍ സാധ്യതയുള്ള തെളിവുകളോട് പ്രതികരിക്കാതിരിക്കുകയും നിശബ്ദനാകുകയുമാണ് ദിലീപ് ചെയ്തത്. പ്രശ്‌നം വരാന്‍ സാധ്യതയില്ലാത്ത ശബ്ദരേഖകള്‍ …

Read More »

13 കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് രണ്ട് മാസത്തോളം പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍. ഉദയഗിരിമേട് സ്വദേശി സ്റ്റെബിന്‍ എബ്രഹാം ആണ് അറസ്റ്റിലായത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ രണ്ട് മാസത്തോളം പീഡിപ്പിച്ചത്. പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരിന്നത്. കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനം നടത്തിയത്. പെണ്‍കുട്ടിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഉദയഗിരിമേട്ടില്‍ വാടകയ്ക്ക് …

Read More »

ബാങ്കി‌ല്‍ കുടുങ്ങി 85കാരന്‍: ഒറ്റക്ക് അതിജീവിച്ചത് 18 മണിക്കൂ‌‌ര്‍

പ്രമേഹരോ​ഗിയും മറ്റു പല അസുഖങ്ങളാലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ് 85കാരനായ വി കൃഷ്ണ റെഡ്ഡി. ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് എത്തിയ ഇയാളെ ജീവനക്കാരന്‍ അറിയാതെ പൂട്ടുകയായിരുന്നു. ഹൈദരാബാദിലെ യൂണിയന്‍ ബാങ്കിലാണ് സംഭവം നടക്കുന്നത്. ബാങ്കിനുള്ളില്‍ ഒറ്റപ്പെട്ട ഈ 85കാരന്‍ 18 മണിക്കൂറിന് ശേഷമാണ് പുറം ലോകം കണ്ടത്. തിങ്കളാഴ്ചയാണ് ജീവനക്കാരന്‍ 85കാരനെ ബാങ്കിനുള്ളില്‍ പൂട്ടിയത്. ചൊവ്വാഴ്ച പത്തരയോടെ ബാങ്ക് തുറക്കുന്ന സമയത്താണ് ഇത് ബാങ്ക് ജീവനക്കാ‌‌‌‌‍‍‍‍‌‌‌‌‌‌ര്‍ പോലും ഇത് അറിയുന്നത്. ഞെട്ടലില്‍ …

Read More »

നമ്മള്‍ സ്ഥിരമായി വീട്ടില്‍ ചെയ്യുന്ന ഈ അബദ്ധങ്ങള്‍ ചൂടുകാലത്ത് ഒഴിവാക്കണം, അല്ലെങ്കില്‍ പാമ്ബുകള്‍ നിങ്ങളെ തേടിയെത്തുമെന്ന് വാവ സുരേഷ്‍…

നല്ല ചൂടുള്ള വേനല്‍ക്കാലമാണ് വീട്ടില്‍ പാമ്ബിനെ പേടിക്കേണ്ട കാലമെന്ന് പാമ്ബ് വിദ്ഗധന്‍ വാവ സുരേഷ്. ഈ ചൂടുകാലത്താണ് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് പാമ്ബ് കടി യേല്‍ക്കുന്നതെന്നും വാവ സുരേഷ് ഓര്‍മ്മിക്കുന്നു. ചൂട് കൂടുമ്ബോള്‍ പാമ്ബുകള്‍ മാളങ്ങള്‍ വിട്ടു പുറത്തുവരുമത്രെ. ഇനി ഈ വേനലില്‍ പാമ്ബ് കടിയേല്‍ക്കാതിരിക്കാന്‍ സുരേഷ് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: തീയിടുമ്ബോള്‍ വേനലാകുമ്ബോള്‍ ഉണങ്ങിവരണ്ട് നില്‍ക്കുന്ന ചെടികളും ഇലകളും കാടുമ്ബോള്‍ ആദ്യം നമ്മളിലുണ്ടാകുന്ന പ്രവണത തീയിടാനാണ്. എന്നാല്‍ അറിയുക, …

Read More »

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണം: തീപിടിത്തത്തിന്റെ കാരണം കണ്ടെത്തി…

ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം പുറത്ത്. സംഭവത്തില്‍ അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടാണ് എത്തിയിരിക്കുന്നത്. കാര്‍ പോര്‍ച്ചിലെ സ്വിച്ച്‌ ബോര്‍ഡിലുണ്ടായ തീപ്പൊരി, കേബിള്‍ വഴി കത്തിപ്പടര്‍ന്നു. തുടര്‍ന്ന് ഹാളില്‍ നിന്ന്, പുക മുറികളില്‍ പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം അറിയില്ലെന്നാണ് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഹുല്‍ പറയുന്നത്. ആദ്യം അയല്‍വീട്ടില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് തീപിടിത്തം …

Read More »

സില്‍വര്‍ ലൈന്‍ : യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് 
പൂതംകുന്ന് കോളനി നിവാസികള്‍…

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരക്കാരുടെ വാക്കുകള്‍ വിശ്വസിച്ച്‌ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതില്‍ പശ്ചാത്തപിക്കുകയാണ് മുളക്കുഴ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനി നിവാസികള്‍. കെ റെയില്‍ സര്‍വേയില്‍ കോളനിയിലെ ഒമ്ബത് വീട് ഉള്‍പ്പെടും. സര്‍വേക്കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് ഇവര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഡിഎഫ്, ബിജെപി നേതാക്കള്‍ എത്തി തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോളനി നിവാസികള്‍ പറഞ്ഞു. പകരം ഭൂമി ലഭിക്കുകയില്ലെന്നും അഥവാ കിട്ടിയാലും വളരെ ദൂരെ ചതുപ്പാകും ലഭിക്കുകയെന്നും അവിടെ ടാര്‍പോളിന്‍ വിരിച്ച …

Read More »