കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തി. അതേസമയം കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ളീം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഹിജാബില്ലാതെ ക്ലാസുകളിലേക്ക് എത്തിയത്. മാത്രമല്ല നേരത്തെ ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി …
Read More »ഭഗവതിക്ക് കാണിക്കയായി ഭക്തൻ പട്ടുപുടവ സമർപ്പിച്ചു; ദേവസ്വം ഓഫീസർ എടുത്ത് പെൺസുഹൃത്തിന് കൊടുത്തു…
ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി, പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ചടങ്ങിൽ ഭക്തരിൽ ഒരാൾ ദേവിക്കായി സമർപ്പിച്ച വിലകൂടിയ പട്ടു പുടവയാണ് ദേവസ്വം ഓഫീസർ പെൺ സുഹൃത്തിന് കൈമാറിയത് എന്നാണ് ആരോപണം വന്നിരിക്കുന്നത്. അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു ഇത്. സാധാരണ ദേവീക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ലഭിക്കുന്ന പുടവകൾ ലേലം ചെയ്ത് വിൽക്കാറാണ് പതിവ്. ഈ …
Read More »ഡ്രൈവിംഗ് ലൈസന്‍സ് ; നിയമങ്ങളില്‍ ഇതാ വലിയ മാറ്റം കൊണ്ടുവന്നു..
ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇന്ന് അത്യാവിശ്യമായ ഒന്നാണ്, നമുക്ക് വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ ഇത് കൂടിയേതീരൂ. അതുപോലെ തന്നെ പല അവസരത്തിലും ലൈസന്‍സ് ഒരു ഐഡി പ്രൂഫ് ആയി വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ളവര്‍ക്ക് RTO യുടെ ഓഫിസില്‍ പോകണമെന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ വളരെ ലളിതമായ …
Read More »അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴ തുടരും…
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ എന്ന പേരിലാകും അറിയപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ (മാർച്ച് 19) തെക്കൻ ആൻഡാമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 …
Read More »5 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു…
അഞ്ചു വയസുകാരിയോട് അക്രമം കാണിച്ചയാളെ തല്ലിക്കൊന്ന് പ്രതികാരം തീര്‍ത്ത് നാട്ടുകാരായ സ്ത്രീകള്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ സംഘടിച്ചെത്തി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് പ്രതികാരസംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ …
Read More »വാക്കു പാലിച്ച് കൃഷ്ണകുമാറും മക്കളും; ഒമ്ബത് വീടുകള്‍ക്ക് ശൗചാലയങ്ങള്‍ ഒരുക്കി താരകുടുംബം
ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്ബത് വീടുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു കൊടുത്ത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ അഹാദിഷിക ഫൗണ്ടേഷന്‍ വഴിയായിരുന്നു ശൗചാലയത്തിന്റെ നിര്‍മാണം. അമ്മുകെയര്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നമസ്‌കാരം സഹോദരങ്ങളെ. കഴിഞ്ഞ ദിവസം ദൈവം …
Read More »അച്ഛനുമായി ഒരു ബന്ധവും വേണ്ടെന്ന് മകള്‍ : എങ്കില്‍ ഒരു ചിലവുകള്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി…
അച്ഛനുമായി ഒരു ബന്ധവും തുടരാനാഗ്രഹിക്കുന്നില്ലെങ്കില്‍ അയാളോട് വിവാഹ, വിദ്യാഭ്യാസ ചിലവുകള്‍ ആവശ്യപ്പെടാന്‍ മകള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് അച്ഛന്‍ മകള്‍ക്ക് ചിലവിന് നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചത്. ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗള്‍, ജസ്റ്റിസ് എംഎം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദമ്പതികളുടെ ബന്ധം കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്തവിധം ശിഥിലമായെന്ന് കോടതി വിലയിരുത്തി. 1998ലായിരുന്നു ഇവരുടെ വിവാഹം. 2002 മുതല്‍ …
Read More »കൊച്ചി മെട്രോ പാളത്തിലെ ചെരിവ്: തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം
കൊച്ചി മെട്രോയുടെ പാളത്തിലെ ചെരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്ന് കണ്ടെത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ചകണ്ടെത്തിയത്. തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റര്‍ മുകളിലാണ് പൈലിങ്. മണ്ണിനടില്‍ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകള്‍ നിര്‍മിക്കേണ്ടത്. പൈലിങ് …
Read More »ഉക്രെയ്‌നില്‍ സ്‌കൂളിന് നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു; പത്ത് പേർ അതീവ ഗുരുതരാവസ്ഥയിൽ..
ഉക്രെയ്ന്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് റഷ്യ. ഇന്നലെ ഖാര്‍കീവ് നഗരത്തിനടുത്തുള്ള മെറഫയില്‍ ഒരു സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്നലെ സന്ധ്യയോടെയായിരുന്നു ആക്രമണം. ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഖാര്‍കീവ് നഗരത്തിന് 30 കിലോമീറ്റര്‍ വടക്കാണ് മെറഫ. ആഴ്ചകളായി റഷ്യന്‍ വ്യോമാക്രമണം …
Read More »സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം..
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇടിയോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ആന്‍ഡമാന്‍ കടലിലും മീന്‍പിടിത്തത്തിന് പോകരുത്. ന്യൂനമര്‍ദ്ദം അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
Read More »