തിരുവനന്തപുരം: സഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നും പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് …
Read More »കുവൈറ്റിൽ പകർച്ചപ്പനി പടരുന്നു; നിരവധി പേർ ചികിത്സയിൽ
കുവൈത്ത് സിറ്റി: കുവൈറ്റിൽ നിരവധി പേർ പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. സീസണൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. പനി ബാധിച്ച് എത്തുന്ന പലർക്കും കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഋതുഭേദങ്ങൾ, മുതലായവയാണ് സീസണൽ ഇൻഫ്ലുവൻസ രോഗ ബാധ വ്യാപിക്കാനുള്ള പ്രധാന കാരണങ്ങൾ. വീട്ടിലോ ജോലിസ്ഥലത്തോ വാഹനങ്ങൾക്കകത്തോ …
Read More »സ്വപ്നയുടെ പരാതി; വിജേഷ് പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണമാണ് നടത്തിയത്. സുറി ഹോട്ടലിൽ വെച്ച് വിജേഷ് പിള്ള തന്നെ …
Read More »ബെംഗളൂരുവിൽ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം; സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്
ബെംഗളൂരു: വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. രാജ്യത്തെ ആദ്യത്തെ സമ്പൂർണ എസി റെയിൽവേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും 31 നും 35 നും ഇടയിൽ പ്രായമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ നിന്ന് വീപ്പ ഇറക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. …
Read More »ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമം, ശേഷം വിരമിക്കും: മേരി കോം
ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പായിരിക്കാമെന്നും ബോക്സിങ് മുൻ വനിതാ ലോക ചാമ്പ്യൻ മേരി കോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സെലക്ഷൻ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല. “പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വർഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും.” നാളെ മുതൽ 26 വരെ ഡൽഹിയിൽ നടക്കുന്ന …
Read More »സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു; പവന് കൂടിയത് 560 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. ഇന്ന് പവന് 560 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1,840 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.
Read More »സഭയിൽ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം
തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. മുതിർന്ന നേതാക്കളെ പോലും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും …
Read More »പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീപിടിച്ചു; പ്രതി കത്തിച്ചെന്ന് പരാതി
കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം തീകൊളുത്തി എന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായും കാറും സ്കൂട്ടറും ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചാണ്ടി ഷമീമിനായി തിരച്ചിൽ തുടരുകയാണ്.
Read More »ഐഎസ്എൽ ഫൈനലിൽ എടികെ മോഹൻബഗാൻ ബെംഗളൂരുവിനെ നേരിടും
കൊൽക്കത്ത: ഹൈദരാബാദ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊൽക്കത്ത എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. സ്കോർ: എടികെ -4, ഹൈദരാബാദ് – 3. ആദ്യപാദ മത്സരവും എക്സ്ട്രാ ടൈം വരെ നീണ്ട 2–ാം പാദ മത്സരവും ഗോൾ രഹിത സമനിലയിലായിരുന്നു. 18ന് ഗോവയിൽ നടക്കുന്ന ഫൈനലിൽ എടികെ ബെംഗളൂരു എഫ്സിയെ നേരിടും. നേരത്തെ ലീഗ് ഘട്ടത്തിൽ ഇരുടീമുകളും ഹോം ഗ്രൗണ്ടിൽ 1-0 ജയം നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് …
Read More »തായിഫിൽ ശക്തമായ ചുഴലിക്കാറ്റ്; പിക്കപ്പ് വാന്‍ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്
റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന് കിഴക്ക് അൽ അസബിൽ ഇന്നലെ വൈകുന്നേരമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കല്ലുകളും മണലും ആകാശത്തേക്ക് ഉയരുന്ന കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ചൂടുള്ളതും നനഞ്ഞതും തണുത്തതുമായ വായുവും വരണ്ട വായുവും തമ്മിലുള്ള അസ്ഥിരതയുടെ ഫലമാണ് ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ …
Read More »