തമിഴ്‌നാട്ടിലും കേരളത്തിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്. തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്വദീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ കനക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്നാട് തീരം വഴി പ്രവേശിക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യത. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. …
Read More »പാറശ്ശാലയിൽ പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് പിതാവും സുഹൃത്തും ചേര്‍ന്ന്; ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി പുറത്തുപറഞ്ഞത് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിനിടെ
പതിന്നാലുകാരിയെ അച്ഛനും അച്ഛന്റെ സുഹൃത്തും ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ പാറശ്ശാല പൊലീസ് അന്വേഷണമാരംഭിച്ചു. പീഡിപ്പിച്ച കുട്ടിയുടെ അച്ഛനും സുഹൃത്തും ഒളിവിലാണ്. താമസിച്ചിരുന്ന സ്ഥലത്തുവച്ച് അച്ഛനും പിന്നീട് അച്ഛനും സുഹൃത്തും ചേര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍വച്ചും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. കുട്ടിയെ നിര്‍ഭയയിലേക്ക് അയച്ചത് അറിഞ്ഞതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ്, തന്നെയും മകളെയും മര്‍ദ്ദിക്കുന്നുവെന്നു പറഞ്ഞാണ് കൊല്ലങ്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയും അമ്മയും എത്തുന്നത്. സംശയം തോന്നിയ കൊല്ലങ്കോട് പൊലീസ്, …
Read More »ശബ്ദ മലിനീകരണം ; ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നോട്ടീസ് അയച്ച് പോലീസ്…
ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നോട്ടീസ് അയച്ച് കർണാടക പോലീസ് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശബ്ദത്തിന്റെ ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ നോട്ടിസില്‍ പറയുന്നു. നേരത്തെ സംസ്ഥാനത്ത് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ എത്രയാണ് എന്നത് പോലീസ് നല്‍കിയ നോട്ടീസിന്‍ വ്യക്തമാക്കുന്നു.ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ …
Read More »കൊച്ചിയില്‍ അറസ്‌റ്റ് ചെയ്യാന്‍ പ്രതിയുടെ വീട്ടിലെത്തിയ പൊലീസുകാരെ നേരിട്ടത് കൂറ്റന്‍ വളര്‍ത്തുനായ്‌ക്കള്‍..
യുവദമ്ബതികളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാര്‍ക്കു നേരെ അക്രമകാരികളായ അഞ്ച് വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആര്‍ക്കും കടിയേറ്റില്ല. തമ്മനം എ.കെ.ജി കോളനി നിവാസിയായ വിശാലാണ് രക്ഷപ്പെട്ടത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും പൊലീസിനെ തടഞ്ഞതിനും നാലുപേരെ അറസ്റ്റു ചെയ്തു. അരൂര്‍ ചിട്ടയില്‍ വീട്ടില്‍ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തില്‍ വീട്ടില്‍ വൈശാഖ് (21), മനീഷ് …
Read More »മാര്‍ച്ചോടെ ഇന്ധനവില കുതിക്കും?; ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത…
മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. യുക്രൈന്‍ യുദ്ധഭീതിയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ പ്രധാന കാരണം. യുദ്ധം ഉണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണവിതരണം നിലയ്ക്കുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ …
Read More »പശുക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍…
ജയ്പൂരില്‍ പശുക്കിടാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേര്‍ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം നടന്നത്. ഇതിനോടകംതന്നെ ക്രൂരകൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതികളില്‍ ഒരാള്‍ റോഡില്‍ കിടക്കുന്ന പശുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ള ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാള്‍ വീഡിയോ ചിത്രീകരിച്ചു. സംഭവത്തില്‍ ഫത്തേ മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. സുബൈര്‍, താലിം, വാരിസ്, ചുന എന്നീ …
Read More »കണ്ണൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവതി പിടിയില്‍, അന്വേഷണം കണ്ണികള്‍ക്ക് പിന്നാലെയെന്ന് പൊലീസ്
വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയില്‍ യുവതി പിടിയില്‍. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയില്‍ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയില്‍ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ …
Read More »കെ.എസ്.ഇ.ബി അഴിമതി: എം.എം മണിയുടെ ബന്ധുക്കള്‍ക്ക് ഭൂമി ലഭിച്ചതില്‍ രേഖകളുണ്ടെന്ന് വി.ഡി. സതീശന്‍
കെ.എസ്.ഇ.ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.ഇ.ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ മന്ത്രി എം.എം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. ഇത്തരത്തിലുള്ള അഴിമതിയെ തുടര്‍ന്നാണ് വൈദ്യുതി ബോര്‍ഡില്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.ഇ.ബി …
Read More »കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യാസ്ഥികൾ; ഒപ്പം തകിടുകളും ധാന്യങ്ങളും; ഫോറൻസിക് പരിശോധന നടത്തും…
കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നാണ് അസ്ഥികൾ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം മറ്റൊരു ചാക്കിൽ ചുവന്നപട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശവാസിയായ …
Read More »തൊഴിൽ തർക്കം; തൃപ്പൂണിത്തുറയിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ കൂട്ടത്തല്ല്
തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ തൊഴിലാളി യൂണിയൻ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് പ്രവർത്തകർ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. തൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ബിഎംസിനെ നിർമ്മാണ ജോലിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ല എന്ന് സിഐടിയു, ഐൻടിയുസി പ്രവർത്തകർ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാനിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഒത്തു തീർപ്പായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് …
Read More »