Breaking News

Latest News

ഒന്ന്​-ഒമ്ബതുവരെ ക്ലാസുകള്‍ വൈകിട്ട്​ വരെയായാലും ബാച്ച്‌​ ക്രമീകരണം തുടരും

സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള അധ്യയനം ബാച്ചുകളായി തുടര്‍ന്നേക്കും. ഫെബ്രുവരി അവസാനവാരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകിട്ട്​ വരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാകാന്‍ കോവിഡ്​ അവലോകനസമിതി വിദ്യാഭ്യാസവകുപ്പിന്​ നിര്‍ദേശം നല്‍കിയിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളെയും ഒന്നിച്ചിരുത്തിയുള്ള അധ്യയനം ആദ്യഘട്ടത്തില്‍ പത്ത്​, പ്ലസ്​ വണ്‍, പ്ലസ്​ ടു ക്ലാസുകളില്‍ നടപ്പാക്കാനാണ്​ ആലോചന. ഈ മാറ്റം ഫെബ്രുവരി 28 മുതല്‍ നടപ്പാക്കുന്നതാണ്​ പരിഗണനയില്‍. അടുത്ത തിങ്കളാഴ്ച മുതല്‍ ഒന്ന്​ മുതല്‍ …

Read More »

ആത്മഹത്യ ചെയ്ത യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ യുപിഐ ഇടപാട്; ഞെട്ടി നാട്ടുകാര്‍, ദുരൂഹത…

ഡിസംബര്‍ 12-ന് ആയിരുന്നു കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും ബിജിഷയുടെ ആത്മഹത്യ ഒരു നാടിനെ തന്നെയായിരുന്നു നടുക്കത്തിലാക്കിയത്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ …

Read More »

ഇന്നലെ കഴിയേണ്ട ഓപ്പറേഷനാണ്, ദുരന്തനിവാരണ സേനയിൽ തലക്കകത്ത് ആള്‍താമസമുള്ളവരെ നിയമിക്കണമെന്ന് മേജര്‍ രവി.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി രംഗത്ത്. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്ന് മേജര്‍ രവി കുറ്റപ്പെടുത്തി. പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാനെടുത്ത കാലതാമസം ചൂണ്ടികാട്ടിയായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. മലമ്പുഴ ദുരന്തമുഖത്ത് ഹെലികോപ്റ്ററിലുള്ള നിവാരണം സാധ്യമല്ലെന്നിരിക്കെ അപ്രായോഗികമായ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനേയും മേജര്‍ രവി വിമര്‍ശിച്ചു. …

Read More »

ചീറിപ്പാഞ്ഞു വന്ന കാറിനു മുന്നിൽ നിന്നും പെൺകുട്ടിയെ രക്ഷപെടുത്തി വനിതാ പോലീസ്

ചീറിപ്പാഞ്ഞു വരുന്ന കാറിനു മുന്നിൽ നിന്നും ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ച്‌ വനിതാ പോലീസുകാരി. അടുത്തിടെ അമേരിക്കയിലെ മേരിലാൻഡിൽ ഒരു നോർത്ത് ഈസ്റ്റ് മിഡിൽ സ്‌കൂളിന് പുറത്ത് അമിതവേഗതയിൽ വന്ന കാർ ഇടിക്കുന്നതിൽ നിന്നുമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വാഹനം കുട്ടിയുടെ അടുത്തേക്ക് പാഞ്ഞുകയറിയപ്പോൾ പോലീസുകാരി ചാടി വീണ് അവളെ ക്ഷണനേരം കൊണ്ട് വലിച്ചിഴച്ചു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞത് സെസിൽ കൺട്രി എക്‌സിക്യൂട്ടീവ് ഡാനിയേൽ ഹോൺബെർഗർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. …

Read More »

”രോഹിതിനെ വെട്ടി മുംബൈയുടെ നായകനാകാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചു!!!” വിവാദ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ വളര്‍ന്നുവന്നത്. മുംബൈയ്ക്കായി കാഴ്ചവച്ച പ്രകടനം ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വരെയാക്കി ഉയര്‍ത്തിയിരുന്നു. അരങ്ങേറിയതു മുതല്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന്റെ പശ്ചാത്തലത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പരുക്കും മോശം ഫോമും കാരണമാണ് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ഒഴിവാക്കലിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. മുംബൈ …

Read More »

17 വയസുകാരിയായ ഭാര്യയുടെ തലയറുത്ത് തെരുവിലൂടെ നടന്ന് ഭർത്താവ് …

17 വയസുകാരിയായ ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്ന് ഭർത്താവ്. ഇറാനിലാണ് സംഭവം. മോന ഹൈദരി എന്ന 17കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് റിപോർട്ടുകൾ. ഒരു കയ്യില്‍ കത്തിയും മറു കയ്യില്‍ അറുത്തെടുത്ത തലയുമായിട്ടാണ് യുവാവ് റോഡിലൂടെ ചിരിച്ചുകാെണ്ട് നടന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്നാണ് 17കാരിയെ കൊന്ന് തലവെട്ടിയെടുത്ത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് …

Read More »

എനിക്ക് ആരെയും പേടിയില്ല, മരണം വരെയും ഹിജാബിനായി പോരാടും; മുസ്കാന ഖാന്‍

സംഘപരിവാർ പ്രതിഷേധത്തിനിടയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനി മുദ്രാവാക്യം പറഞ്ഞ് ആക്രോശിച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാണ്ഡ്യയിലെ പി ഇ എസ് കോളജിലെ വിദ്യാര്‍ത്ഥിനിയായ മുസ്കാന്‍ ഖാനായിരുന്നു പ്രതിഷേധക്കാരെ ധീരമായി നേരിട്ടത്. കോളജിലേക്ക് കറുത്ത പര്‍ദയും ഹിജാബും അണിഞ്ഞെത്തിയ മുസ്കാനയെ ജയ് ശ്രീറാം വിളികളുമായി പ്രതിഷേധക്കാര്‍ നേരിടുകയായിരുന്നു. കാവി ഷാള്‍ വീശി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘപരിവാര്‍ അനുകൂലികളായ മുപ്പത്തിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ …

Read More »

വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും വീടുകയറി ആക്രമണവും; നാലുപേർ പിടിയിൽ

വീട്ടമ്മയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖില്‍ ചന്ദ്രന്‍ (25), വിജേഷ് (26), വീരണകാവ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍ (27), കള്ളിക്കാട് ആല്‍പ്പുരക്കര വീട്ടില്‍ വിഷ്ണു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാലംഗ സംഘം മദ്യലഹരിയിൽ അതിക്രമം കാട്ടിയത്. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷമാണ് ഇവർ മദ്യപിച്ച് വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയത്. …

Read More »

ഓസ്‌കാർ നോമിനേഷനുകളിൽ മോഹൻലാൽ ചിത്രം മരക്കാർ ഇല്ല!!.

2022ലെ ഓസ്‌കാർ നോമിനേഷനുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്. നേരത്തെ മലയാളം ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീം എന്നീ സിനിമകൾ ഓസ്കാർ പട്ടികയിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയില്ല. മാർച്ച് 27ന് ലോസേഞ്ചൽസിൽ വെച്ചായിരിക്കും ഓസ്കാർ ചടങ്ങ് നടക്കുക. പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് വെസ്റ്റ് …

Read More »

കളമശ്ശേരി തീപിടിത്തം: 51 പേർ ചികിത്സ തേടി; ആരും ഗുരുതരാവസ്ഥയിലില്ലെന്ന് ആരോഗ്യമന്ത്രി

കളമശ്ശേരി എച്ച്എംടി റോഡിൽ മെഡിക്കൽ കോളേജിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 51 പേർ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

Read More »