മകരവിളക്ക് മഹോത്സവത്തനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്. ഉച്ചക്ക് 2.29 ന് മകര സംക്രമ പൂജയും വൈകിട്ട് 6.30 ന് മകര ജ്യോതി ദര്‍ശനവും നടക്കും. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദര്‍ശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്ബടിച്ചു കഴിഞ്ഞു. ഇന്നുച്ചയ്ക്ക് 2.29 ന് …
Read More »കെ-റെയില്‍; ഒന്‍പത് ഗ്രാമങ്ങള്‍ ആശങ്കയില്‍, സാമൂഹിക പ്രത്യാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി
കെ-റെയില്‍ നടപ്പാക്കുന്നതിന് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനത്തിന് പത്തനംതിട്ട ജില്ലയില്‍ വിജ്ഞാപനം ഇറങ്ങി. ഒമ്ബത് ഗ്രാമങ്ങളിലാണ് പഠനം നടത്തുന്നത്. കടമ്ബനാട്, പളളിക്കല്‍, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂര്‍, കവിയൂര്‍, കോയിപ്രം എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഈ ഗ്രാമങ്ങളിലെ 44.71 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പോകുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, …
Read More »സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചേക്കും; അന്തിമതീരുമാനം നാളത്തെ അവലോകന യോഗത്തില്‍
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ സാധ്യത. വിദ്യാലയങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ബന്ധപ്പെട്ടുള്ള തീരുമാനം ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ …
Read More »കോവിഡ് രോഗികള്‍ക്ക് വേണ്ടി ഇരുമ്ബുമുറികള്‍, പ്രദേശമാകെയും വീട്ടുതടങ്കലില്‍; കോവിഡ് മുക്തമാകാനുള്ള ചൈനീസ് തന്ത്രങ്ങളിങ്ങനെ…
കോവിഡ് ബാധിച്ചവരെയും സമ്ബര്‍ക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്കരിച്ച് നടപ്പാക്കുന്നത് കര്‍ശന നിയന്ത്രണങ്ങളാണ്. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം നിര്‍മിച്ച കണ്ടയിനര്‍ മുറികളില്‍ ‘തടവിലാക്കുകയാണ്’ പല പ്രവിശ്യകളിലും ചെയ്യുന്നത്. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്ബ് മുറികളാണിത്. നിരനിരയായി ഇത്തരം ഇരുമ്ബ് മുറികള്‍ സ്ഥാപിച്ചതിന്റെയും ബസുകളില്‍ ആളുകളെ ഇവിടേക്ക് കൊണ്ടുവരുന്നതിന്റെയുമൊക്കെ വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ …
Read More »ദിലീപിന്റെ വീട്ടില്‍ റെയ്ഡ്; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആലുവയിലെ വീട്ടിലെ ഹാളില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ആലുവയിലെ വീട്ടില്‍ …
Read More »മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍……
മലയാളി ശാസ്ത്രജ്ഞന്‍ ഡോ. എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം …
Read More »അധ്യാപിക ബെല്ലി ഡാൻസ് ചെയ്തു; വീഡിയോ വൈറലായതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഭർത്താവ് വിവാഹ മോചനവും നേടി!
ബെല്ലി ഡാൻസ് കളിച്ചതിന്റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ബെല്ലി ഡാൻസ് ചെയ്തത്. ഇത് അവരുടെ അനുവാദമില്ലാതെ ഒരു സഹപ്രവർത്തകൻ പകർത്തി. വീഡിയോ വൈറലായതോടെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതിനു പുറമെ, ഇവരിൽ നിന്നും ഭർത്താവ് വിവാഹമോചനവും നേടി. നൈൽ ഡെൽറ്റയിലെ ദകഹ്ലിയ ഗവർണറേറ്റിലെ പ്രൈമറി സ്‌കൂളിലാണ് ആയ യൂസഫ് ജോലി …
Read More »സില്‍വര്‍ ലൈന്‍; പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈകോടതി
കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്. സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈകോടതി വിമര്‍ശിച്ചു. വീടുകളിലേക്കുള്ള പ്രവേശനം …
Read More »കാറിൽ തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാര്‍ യാത്രക്കാരി, വീഡിയോ
കച്ചവടക്കാരന്റെ ഉന്തുവണ്ടി കാറിന് തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാകാര്‍ യാത്രക്കാരി. ഭോപ്പാലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കച്ചവടക്കാരന്റെ ഉന്തുവണ്ടി തന്റെ കാറില്‍ തട്ടുകയും കാറിന് പോറലേറ്റതുമാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സത്രീയെ പ്രേരിപ്പിച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടായതും ഭോപ്പാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണെന്ന് തിരിച്ചറിഞ്ഞതും. അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറയുന്നത് തുടര്‍ന്നതായും പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി …
Read More »അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല; സൂപ്പർതാരങ്ങളെ ട്രോളി എൻഎസ് മാധവൻ…
അഞ്ചുവർഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പർ താരങ്ങളെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. മമ്മൂട്ടിയും മോഹൻലാലും ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എൻഎസ് മാധവൻ ചൂണ്ടിക്കാട്ടി. താരസംഘടനയായ എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. നടിക്ക് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മാത്രം പിന്തുണ പ്രഖ്യാപിച്ച സിനിമാതാരങ്ങളെ ഡബ്ല്യുസിസിയും …
Read More »