Breaking News

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; കേരളത്തില്‍ അടുത്ത 5 ദിവസം പരക്കെ മഴ പെയ്യാന്‍ സാധ്യത…

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം പരക്കെ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്ക, തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More »

ദത്ത് വിവാദം; അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി…

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. അനുപമയുടെ അമ്മയടക്കമുള്ളവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായ ഷിജുഖാനെ സംരക്ഷിച്ച്‌ സി.പി.എം നേതൃത്വം രംഗത്തുവന്നു. ഷിജുഖാന്റെ ഭാഗത്തുനിന്ന് നിയമപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കുറ്റം …

Read More »

സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുളള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍…

ഡിസംബര്‍ മാസത്തോട് കൂടി സ്‌കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. അതേ സമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി അറുപത്തഞ്ചോളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നോട്ട് വെച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് …

Read More »

വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു…

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോര്‍ട്ടികോര്‍പ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളില്‍ വിലവര്‍ധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 20 ടണ്‍ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയില്‍ എത്തിച്ചു. ഇത് ഹോര്‍ട്ടികോര്‍പ്പ് വഴി തെക്കന്‍ …

Read More »

എം.എസ്. ധോണി‍ തന്നെ ചെന്നൈ‍യെ നയിക്കും; ജഡേജയേയും ഗെയ്ക് വാദിനേയും നിലനിര്‍ത്തും; ലഖ്‌നൗവിനെ നയിക്കാന്‍ രാഹുല്‍…

2022 ജനുവരിയിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടി20 ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ധോണിയെ കൂടാതെ ഐപിഎല്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്. ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച്‌ ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ …

Read More »

ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 20 ഓളം പേ‌ര്‍ക്ക് പരിക്കേറ്റ്…

റാന്നി – വടശേരിക്കര റൂട്ടിലെ പാലച്ചുവട് സബ് സ്റ്റേഷന്‍ പടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 20 ഓളം പേ‌ര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടം. യാത്രക്കാരുമായി വടശേരിക്കര ഭാഗത്തു നിന്നെത്തിയ ബസും എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. റാന്നി പൊലീസ് സ്ഥലത്തെത്തി …

Read More »

തമിഴ്​നാട്ടില്‍ കെ.എസ്​.ആര്‍.ടി.സി സ്​കാനിയ ബസ്​ അപകടത്തില്‍ പെട്ടു; ഡ്രൈവറുടെ നില ഗുരുതരം…

തിരുവനന്തപുരത്ത്​ നിന്ന്​ ബെംഗളൂരുവിലേക്ക്​ പോകുകയായിരുന്ന കെ.എസ്​.ആര്‍.ടി.സി സ്​കാനിയ ബസ്​ തമിഴ്​നാട്ടില്‍ അപകടത്തില്‍ പെട്ടു. കൃഷ്​ണഗിരിയില്‍ നിന്ന്​ 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ്​ അപകടമുണ്ടായത്​. പരിക്കേറ്റ ബസ്​ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ്​ വിവരം. മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ്​ യാത്രക്കാര്‍ക്ക്​ കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ്​ പ്രഥമിക വിലയിരുത്തല്‍.

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത …

Read More »

എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാം; ആന്ധ്രാ ദമ്പതികളോട് അനുപമ

തന്റെ മകനെ മൂന്ന് മാസത്തോളം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുഞ്ഞിനെ വന്ന് കാണാമെന്ന് അനുപമ. ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് നീതി കിട്ടണമെന്നും അനുപമ പറഞ്ഞു. ‘അവരോട് (ദമ്പതിമാരോട്) തെറ്റ് ചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്,’ അനുപമ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമായിരുന്നുവെന്നും അനുപമ പറഞ്ഞു. കോടതി നടപടിക്ക് ശേഷം ബുധനാഴ്ചയാണ് ജഡ്ജിയുടെ …

Read More »

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ പങ്ക് വച്ചു; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍…

കെ.എസ്.ആര്‍.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച്‌ പ്രദര്‍ശിപ്പിച്ച ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. സാബു വീട്ടില്‍വെച്ച്‌ അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

Read More »