Breaking News

Latest News

സംസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന റാഗിങ്; പിടിച്ചു നിര്‍ത്തി മുടി വെട്ടി, ഷൂ കൈയില്‍ തൂക്കി നടത്തി ( വീഡിയോ )

ഉപ്പള ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സ്കൂളിന് അടത്തുള്ള ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സമാനമായി സംഭവമുണ്ടായി. ഇവിടെ ജൂനിയര്‍ വിദ്യാര്‍ഥികളെകൊണ്ട് കൈയില്‍ ഷൂസ് തൂക്കി നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Read More »

‘സ്ക്വിഡ് ഗെയിം’ ഉത്തരകൊറിയയില്‍ എത്തിച്ചയാളെ വെടിവച്ചു കൊന്നു; കണ്ടവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും…

നെറ്റ്ഫ്ലിക്സിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച സീരീസാണ് സ്ക്വിഡ് ഗെയിം. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇത്രത്തോളം വൈറലായ വേറൊരു സീരിസ് ഉണ്ടാവില്ല. ഇപ്പോഴിതാ സ്ക്വിഡ് ​ഗെയിമിന്‍റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. ചൈന വഴിയാണ് സ്ക്വിഡ് ഗെയിമിന്റെ കോപ്പികൾ ഇയാൾ ഉത്തരകൊറിയയിൽ എത്തിച്ചത്. ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ സ്ക്വിഡ് ഗെയിം വാങ്ങി കണ്ടവരെ ജയിൽ …

Read More »

കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ പൊളിച്ചവര്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്…

കുത്തിപ്പൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ളത്തിനായി പൊളിക്കുന്ന റോഡിലെ കുഴികള്‍ അടക്കുന്നത് സംബന്ധിച്ച്‌ ജലവിഭവ വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ …

Read More »

തമിഴ്നാട്ടില്‍ 24 ജില്ലകളില്‍ സ്കൂളുകള്‍ അടച്ചു; ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്…

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. ശിവഗാനാഗി, തേനി, മധുരൈ, ട്രിച്ചി, തഞ്ചാവൂര്‍, പുതുക്കോട്ടൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, വില്ലുപുരം, രാമനാഥപുരം, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, അരിയല്ലൂര്‍, പേരാമ്ബ്ര, ദിണ്ടിഗല്‍, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, കന്യാകുമാരി എന്നീ ജില്ലകളിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്നും …

Read More »

ആംബുലന്‍സിന്റേതു പോലെ ശബ്ദം, ഓണ്‍ലൈനായി വാങ്ങി കാറില്‍ പിടിപ്പിച്ചു, ​ഗതാ​ഗതക്കുരുക്കിനിടെ സൈറണ്‍ മുഴക്കി പാഞ്ഞ് യുവാവ്; ഒടുവിൽ സംഭവിച്ചത്…

ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞ കാര്‍ യാത്രികന് പിടിവീണു. കാക്കനാടാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച്‌ കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. കാറിന്റെ വിഡിയോ പുറത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലന്‍സിനെ പിടികൂടാന്‍ സഹായിച്ചത്. പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാന്‍ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ഇതിനായി ഇയാള്‍ ഓണ്‍ലൈനിലൂടെ ആംബുലന്‍സിന്റെ …

Read More »

ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍.: കൊതുകിന്റെ മൂളലില്‍ നിന്നും സൂപ്പര്‍ഹിറ്റ് ഒരുക്കിയ അതുല്യ പ്രതിഭ, ബിച്ചു തിരുമല…

‘ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍, ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം, ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍, ഈ വരിശകളില്‍’.. 1981ല്‍ പുറത്തിറങ്ങിയ തേനും വയമ്ബും എന്ന സിനിമയിലെ ഈ ഗാനം കേള്‍ത്ത മലയാളികള്‍ ആരും ഉണ്ടാകില്ല. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഈ ഗാനം പിറന്നതിന് പിന്നിലെ കഥ ബിച്ചു തിരുമല തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും ആദ്യമായി …

Read More »

രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു…

ഇന്ത്യയില്‍ ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു. 50, 40 വയസ് പ്രായമുള്ളവരാണ് രോഗം ബാധിച്ചു മരിച്ചത്. അസുഖ ബാധിതരായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇരുവരിലും അപകടകരമായ വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം, ശ്വാസകോശ സംബന്ധമായ അസുഖം മൂലമായിരുന്നു ഇവര്‍ ചികിത്സ തേടിയത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് ആണെന്നാണ് കരുതിയത്. …

Read More »

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി…

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച്‌ നടന്‍ ഹരീഷ് പേരടി. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്ബി, എന്നാല്‍ മലപ്പുറത്ത് വിളമ്ബിയോ എന്ന് നടന്‍ ചോദിക്കുന്നു. മലപ്പുറത്ത് പന്നി വിളമ്ബിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പരിഹസിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പ്, ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്ബിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം …

Read More »

FACT CHECK: കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയോ?

കേരളത്തില്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് കൂട്ടിയെന്നും അതിനാല്‍ പുതിയ നിരക്ക് പ്രകാരം വീട്ടിലെ ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കണമെന്നും വിശദീകരിക്കുന്ന പോസ്റ്റ് വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇതിലെ വസ്തുതയറിയാം: പ്രചാരണം : പുതിയ വൈദ്യുത നിരക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നമ്മുടെ വീട്ടിലെ വൈദ്യുത ബില്‍ കണക്കുകൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കണം. നിങ്ങളുടെ ഉപയോഗം 200 യൂനിറ്റ് ആണെങ്കില്‍ 1,220 രൂപ അടക്കേണ്ടി വരും. 201 യൂനിറ്റ് ആണെങ്കില്‍ 1,467 രൂപ …

Read More »

വനിത പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏതുവിധേനയും ബംഗാള്‍ തിരിച്ച്‌ പിടിക്കണം : പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സിപിഎം…

ബംഗാള്‍ തിരിച്ച്‌ പിടിക്കാന്‍ പുതിയ പദ്ധതികളുമായി സിപിഎം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയത് സ്ത്രീകളെ കൂടുതലായി രംഗത്തിറക്കിയത് കൊണ്ടാണെന്നാണ് സിപിഎം വാദം. അതുകൊണ്ട് തന്നെ ഈ തന്ത്രം പാര്‍ട്ടിക്കുള്ളിലും നടപ്പാക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമായ പാര്‍ട്ടിയെ ഏതുവിധേനയും രക്ഷപെടുത്തണമെന്ന, ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. സിപിഎം കേഡറുകളില്‍ വനിത പ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്ക്ക് …

Read More »