ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്നാണ് പേമാരി രൂക്ഷമായത്. കനത്ത മഴയേത്തുടര്‍ന്ന് കടപ്പയില്‍ ചേയോരു നദി കരകവിഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അതെ സമയം തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ ശക്തമായതോടെ തിരുപ്പതിയില്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര …
Read More »വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ല, സ്വമേധയാ പിടിച്ചതാണ്; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ കേസ്…
കാസർകോട് ഗവ. കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ലെന്നും അവർ സ്വമേധയ പിടിപ്പിച്ചതാണെന്നുമാണ് പ്രിൻസിപ്പൽ സംഭവത്തിൽ മറുപടി പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിൽ നിന്നും വിദ്യാർത്ഥിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. …
Read More »പട്ടിക്കുഞ്ഞിനെ വാങ്ങിച്ചു, വലുതായപ്പോള്‍ കുറുക്കന്‍; തിരിച്ചറിഞ്ഞത് സമീപത്തെ അരുമകളെ കൊന്നൊടുക്കിയപ്പോൾ ……
വീട്ടിലേക്കൊരു പെറ്റിനെ വാങ്ങാനെത്തിയ ദമ്പതിമാര്‍ക്ക് കുറുക്കന്‍ കുഞ്ഞിനെ നല്‍കി കബളിപ്പിച്ച് കടയുടമ. സൈബീരിയന്‍ ഹസ്‌കിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കടക്കാര്‍ നല്‍കിയത് എട്ടു മാസം പ്രായമായ കുറുക്കന്‍ കുഞ്ഞിനെയാണ്. പെറുവിന്റെ തലസ്ഥാനമായ ലീമയിലെ പെറ്റ് ഷോപ്പിലാണ് തട്ടിപ്പ് നടന്നത്. മരിബെല്‍ സോറ്റെലോയെയാണ് കടക്കാര്‍ കബളിപ്പിച്ചത്. സെബീരിയന്‍ ഹസ്‌കിയുടെ കുട്ടിയെന്ന വ്യാജേനയാണ് കടക്കാര്‍ കുറുക്കന്‍ കുഞ്ഞിനെ വിറ്റത്. ഏകദേശം 1,000 രൂപ (13 ഡോളര്‍) മുടക്കിയാണ് കുറുക്കനെ വാങ്ങിയത്. വാങ്ങിയപ്പോള്‍ പട്ടികുഞ്ഞുങ്ങളുടേതിന് സമാനമായ …
Read More »ബില്ലടച്ചില്ല; കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു…
ബില്ലടയ്ക്കാത്തതിനെ തുടർന്ന് കാളിദാസ് ജയറാമിനെയും സംഘത്തെയും ഹോട്ടലിൽ തടഞ്ഞുവെച്ചു. സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്നാണ് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചത്. സിനിമ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കുതർക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. അതേസമയം, …
Read More »കെപിഎസി ലളിതയ്ക്ക് വലിയ സമ്ബാദ്യമില്ല, അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രം, സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കിയത് വിവാദമാക്കരുതെന്ന് മന്ത്രി…
ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചു. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് …
Read More »കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ…
കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ. ഇനി ഇങ്ങനെ ചെയ്യാനുള്ള അവസരം ആര്‍ക്കും നല്‍കില്ല. ശിസുക്ഷേമ സമിതി ചെയര്‍മാര്‍ ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ല. അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം ചെയ്യുമെന്നും, അതിനായി പോരാടുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കിട്ടാന്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് …
Read More »അധ്യാപകന്റെ ബലാത്‌സംഗത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 48 യുട്യൂബര്‍മാര്‍ കുടുങ്ങി
കോയമ്ബത്തൂരില്‍ അധ്യാപകന്‍ നിരന്തരം ബലാത്‌സംഗത്തിന് ഇരയാക്കിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ 48 യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയമ്ബത്തൂര്‍ ആര്‍.എസ് പുരം പൊലീസാണു പോക്സോ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരും കേസുകളില്‍ പ്രതികളായിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസിനെന്ന വ്യാജേന വിളിച്ചു വരുത്തി അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ …
Read More »ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്.എല്‍ എട്ടാം സീസണിന് ഇന്ന് കിക്കോഫ്…
ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖഛായ മാറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പുതിയ സീസണിന് ഇന്ന് കിക്കോഫ്. എട്ടാം സീസണിലെ മത്സരങ്ങള്‍ക്കാണ് വൈകീട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹന്‍ ബഗാന് മത്സരത്തോടെ തുടക്കമാവുക. കോവിഡ് കാരണം കഴിഞ്ഞ സീസണിലെ പോലെ ഹോം ആന്‍ഡ് എവേ സംവിധാനം ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഇത്തവണ ഐ.എസ്.എല്‍. പങ്കെടുക്കുന്ന 11 ടീമുകളും ഗോവയില്‍ തന്നെ തങ്ങി മത്സരങ്ങളില്‍ പങ്കെടുക്കും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, …
Read More »എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുട്ടിയുടെ ഹർജി…
തിരുവനന്തപുരത്ത് പിങ്ക് പോലീസ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പൊതുനിരത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണു കുട്ടിക്ക് വേണ്ടി നൽകിയ ഹർജിയിലെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനിൽക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ തന്നെ ഉണ്ടെന്ന് …
Read More »വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍…
തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY