ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവമായ അഗ്നിപർവ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റർ ചാരം മൂടി. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത പ്രദേശത്താണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം ഏകദേശം ഒന്നര കിലോമീറ്ററോളം ഒഴുകിയതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് …
Read More »താപനില കൂടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്
കോട്ടയം: ചൂട് കൂടുന്നു. വരും ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കോട്ടയം ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂടിന്‍റെ സൂചകമായ താപ സൂചിക 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ്. അൾട്രാവയലറ്റ് വികിരണവും കൂടുതലാണ്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി …
Read More »കെഎസ്ആർടിസി ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിച്ച ശേഷമേ രണ്ടാം ഗഡു നൽകൂ എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. ജനുവരി വിഹിതത്തിൽ നിന്ന് 20 കോടി രൂപയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിനായി ധനവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേസമയം, ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ. പണിമുടക്ക് പ്രഖ്യാപിച്ച ബിഎംഎസ് പണിമുടക്ക് തീയതി …
Read More »സോൺടാ ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനി, നഷ്ട്ടമായത് 68 ലക്ഷം രൂപ: കണ്ണൂർ മേയർ
കണ്ണൂര്‍: സോൺട ഇന്‍ഫ്രാടെക് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ണൂർ മേയർ ടി ഒ മോഹനൻ. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്കരണത്തിന് സോൺടയുമായുള്ള കരാര്‍ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ട് കോടിയോളം രൂപയുടെ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുൾപ്പടെ കമ്പനിയുമായി ബന്ധമുണ്ട്. കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. ഇപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാരാണ്. ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോൺട കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയെടുത്തു. ഈ …
Read More »അമേരിക്കൻ ഫയർ ഡിപ്പാർട്മെന്‍റിനോട് വിദഗ്ധോപദേശം തേടി എറണാകുളം ജില്ലാ ഭരണകൂടം
കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി ചർച്ച നടത്തുകയും, നിലവിലെ അഗ്നിശമന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറഞ്ഞു. തീ അണച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം നല്കി. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്. …
Read More »ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല; കുട്ടനാട്ടിലെ ശബ്ദ സന്ദേശം പുറത്ത്
കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കൊയ്തെടുത്ത നെല്ല് ചുമക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി. നെടുമുടിയിലെ പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച പ്രവർത്തകനോട് ജോലിക്ക് വരേണ്ടെന്ന് പറയുന്ന ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായി. എം വി ഗോവിന്ദൻ …
Read More »നിർധന രോഗികളെ ചേർത്ത് പിടിച്ച് ഡോ. ബിന്ദു മേനോൻ; ഹിറ്റായി ന്യൂറോളജി ഓൺ വീൽസ്
തിരുപ്പതി : അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും, മേധാവിയുമായ ഡോ. ബിന്ദു മേനോൻ തന്റെ സേവനം ആശുപത്രി മുറിക്കുള്ളിൽ മാത്രം ഒതുക്കാൻ തയ്യാറായിരുന്നില്ല. വൈദ്യസേവനം ലഭിക്കാത്ത ഗ്രാമങ്ങൾ തോറും ഡോക്ടറുടെ ന്യൂറോളജി ഓൺ വീൽസ് എന്ന വാഹനം സഞ്ചരിക്കുകയാണ്. നാഡീരോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ വ്യാപകമാവുന്നത് തടയാനാണ് ഈ മലയാളി ഡോക്ടറുടെ പരിശ്രമം. ഒരു വ്യക്തിക്ക് സ്ട്രോക്ക് വന്നാൽ ആജീവനാന്തം കിടപ്പിലാകുമെന്നും, അപസ്മാരം എന്നത് പ്രേതബാധ ആണെന്നും വിശ്വസിക്കുന്നവർ ഇന്നും …
Read More »രണ്ട് മാസത്തിനിടെ ഒഡീഷയിൽ കണ്ടെത്തിയത് 59 എച്ച്3എൻ2 കേസുകൾ
ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്. പനി, ചുമ എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങളെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ.സംഘമിത്ര പതി വ്യക്തമാക്കി. ഇൻഫ്ലുവൻസ എ വൈറസിന്‍റെ വകഭേദങ്ങളാണ് എച്ച്1എൻ1, എച്ച്3എൻ2 എന്നിവ. സാധാരണയായി …
Read More »പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയി; ശാസിച്ച് എം വി ഗോവിന്ദൻ
കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. “ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ …
Read More »ഓസ്കാർ വേദിയിൽ രാം ചരണും ജൂനിയർ എന്‍ടിആറും നൃത്തം ചെയ്യില്ല
ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസ്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നതിനാലാണ് രാജ്യത്തിന് ഈ വർഷത്തെ ഓസ്കാർ ശ്രദ്ധേയമായത്. ഇതേ ഗാനം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയിരുന്നു. ഓസ്കാർ അവാർഡിന് പരിഗണിക്കപ്പെട്ടതിനുപുറമെ, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഓസ്കാർ വേദിയിലും അവതരിപ്പിക്കും. രാഹുൽ …
Read More »