Breaking News

Latest News

ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലിയില്ല; കുട്ടനാട്ടിലെ ശബ്ദ സന്ദേശം പുറത്ത്

കുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കൊയ്തെടുത്ത നെല്ല് ചുമക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് സി.ഐ.ടി.യു-സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി. നെടുമുടിയിലെ പരിപാടിയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ച പ്രവർത്തകനോട് ജോലിക്ക് വരേണ്ടെന്ന് പറയുന്ന ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായി. എം വി ഗോവിന്ദൻ …

Read More »

നിർധന രോഗികളെ ചേർത്ത് പിടിച്ച് ഡോ. ബിന്ദു മേനോൻ; ഹിറ്റായി ന്യൂറോളജി ഓൺ വീൽസ്

തിരുപ്പതി : അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും, മേധാവിയുമായ ഡോ. ബിന്ദു മേനോൻ തന്റെ സേവനം ആശുപത്രി മുറിക്കുള്ളിൽ മാത്രം ഒതുക്കാൻ തയ്യാറായിരുന്നില്ല. വൈദ്യസേവനം ലഭിക്കാത്ത ഗ്രാമങ്ങൾ തോറും ഡോക്ടറുടെ ന്യൂറോളജി ഓൺ വീൽസ് എന്ന വാഹനം സഞ്ചരിക്കുകയാണ്. നാഡീരോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ വ്യാപകമാവുന്നത് തടയാനാണ് ഈ മലയാളി ഡോക്ടറുടെ പരിശ്രമം. ഒരു വ്യക്തിക്ക്‌ സ്ട്രോക്ക് വന്നാൽ ആജീവനാന്തം കിടപ്പിലാകുമെന്നും, അപസ്മാരം എന്നത് പ്രേതബാധ ആണെന്നും വിശ്വസിക്കുന്നവർ ഇന്നും …

Read More »

രണ്ട് മാസത്തിനിടെ ഒഡീഷയിൽ കണ്ടെത്തിയത് 59 എച്ച്3എൻ2 കേസുകൾ

ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്. പനി, ചുമ എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങളെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ.സംഘമിത്ര പതി വ്യക്തമാക്കി. ഇൻഫ്ലുവൻസ എ വൈറസിന്‍റെ വകഭേദങ്ങളാണ് എച്ച്1എൻ1, എച്ച്3എൻ2 എന്നിവ. സാധാരണയായി …

Read More »

പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയി; ശാസിച്ച് എം വി ഗോവിന്ദൻ

കോട്ടയം: ജനകീയ പ്രതിരോധ ജാഥയിലെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയതിൽ എം വി ഗോവിന്ദൻ അസ്വസ്ഥനായിരുന്നു. ആളുകൾ രണ്ടാമതും ഇറങ്ങിപ്പോയപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. യോഗം പൊളിക്കാൻ ചിലർ ഗവേഷണം നടത്തുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. “ശ്ശ്, ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. മീറ്റിങ് എങ്ങനെ …

Read More »

ഓസ്കാർ വേദിയിൽ രാം ചരണും ജൂനിയർ എന്‍ടിആറും നൃത്തം ചെയ്യില്ല

ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസ്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നതിനാലാണ് രാജ്യത്തിന് ഈ വർഷത്തെ ഓസ്കാർ ശ്രദ്ധേയമായത്. ഇതേ ഗാനം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയിരുന്നു. ഓസ്കാർ അവാർഡിന് പരിഗണിക്കപ്പെട്ടതിനുപുറമെ, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഓസ്കാർ വേദിയിലും അവതരിപ്പിക്കും. രാഹുൽ …

Read More »

അമിത് ഷാ ഇന്ന് തൃശൂരിൽ; ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കും

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ ഉച്ചയ്ക്ക് രണ്ടിന് ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്‍റ് മണ്ഡലം ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ദർശനം …

Read More »

വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എറണാകുളത്തെ ആശുപത്രികളിൽ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വായുവിന്‍റെ ഗുണനിലവാരത്തിനനുസരിച്ച് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ വ്യത്യാസപ്പെടുന്ന രീതി നിരീക്ഷിക്കാൻ എറണാകുളത്ത് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം വരാനുള്ള സാധ്യത നേരത്തെ കണ്ടെത്താനും അത് തടയാനും ഇത് സഹായിക്കും. ഇതിനായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ ആധുനിക വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമൂലം രോഗം മൂർച്ഛിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാനാകും. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി …

Read More »

‘തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ’; ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ അനുദിനം സോഷ്യൽ മീഡിയകളിൽ സജ്ജീവമാകുമ്പോൾ തൻ്റെ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ. ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ‘ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറിപ്പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ. കൊച്ചി …

Read More »

തായമ്പക കൊട്ടി വനിതാ ഡോക്ടർ, പൂരലഹരിയിൽ കാണികൾ; വൈറലായി വീഡിയോ

തൃപ്പൂണിത്തുറ : പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഒരു തായമ്പകയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെണ്ടയടിച്ച് കാഴ്ചക്കാരെ കയ്യിലെടുത്തതാകട്ടെ ഒരു വനിതാ ഡോക്ടർ. തൃപ്പൂണിത്തുറ സ്വദേശിനിയും വാദ്യകലാകാരിയുമായ ഡോ. നന്ദിനി വർമ്മയാണ് വീഡിയോയിൽ ഉള്ളത്. പാലക്കാട് പൂക്കോട്ടുകളികാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടന്ന തായമ്പകയിൽ ഡോക്ടർ ചേർന്നപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പ്രസവശേഷം അവർ പങ്കെടുക്കുന്ന ആദ്യ തായമ്പക കൂടിയാണിത്. കുഞ്ഞുനാളിൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അമ്മക്കും, മുത്തശ്ശിക്കുമൊപ്പം മേളം കാണാൻ പോയിരുന്നത് മുതലുള്ള …

Read More »

കൊച്ചിയിൽ മാസ്ക് നിർബന്ധം: ആരോഗ്യമന്ത്രി വീണാ ജോർജ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ആശുപത്രികളുടെയും സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. അർബൻ ഗ്യാസ് ക്ലിനിക്കുകൾ ആരംഭിക്കും. പകർച്ചവ്യാധികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും …

Read More »