ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. 10 ലഷ്‌കര്‍ ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സേനാംഗങ്ങളെ …
Read More »ഇരിട്ടി പുതിയപാലത്തില്‍ ലോറി ഇടിച്ചുകയറി; ഗതാഗതം ഭാഗികമായി നിലച്ചു
ഇരിട്ടി പുതിയപാലത്തില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി അപകടം. തകരാറിലായ ലോറി പാലത്തില്‍ കുടുങ്ങിയതോടെ ഇവിടെ ഭാഗിക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ച 3.30ഓടെ ആയിരുന്നു അപകടം. കര്‍ണാടകയില്‍നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന രാജസ്ഥാന് രജിസ്ട്രേഷനുള്ള കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറി പാലത്തിലെ നടപ്പാതയെ വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ഡിവൈഡറില്‍ സ്ഥാപിച്ച സിഗ്നല്‍ ബോര്‍ഡ് തകര്‍ത്ത് ഇടിച്ചുകയറിയ ലോറിയുടെ ഹൗസിങ് ഇളകിപ്പോയതിനാല്‍ മുന്നോട്ടോ പിന്നോട്ടോ എടുക്കാനാകാതെ …
Read More »സംസ്ഥാനത്ത് നാളെ മുതല്‍ കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് നാളെ മുതല്‍ 12 ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച – തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും വ്യാഴാഴ്ച – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ …
Read More »വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ആശുപത്രിയിൽ പ്രവേശിച്ചു; വൃക്ക തന്നെ നീക്കം ചെയ്ത് ഡോക്ടർ; നാലുമാസത്തിനകം രോഗി മരിച്ചു; 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്…
ഗുജറാത്തില്‍ ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്. വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയും ചെയ്തു. ഖേദ ജില്ലയില്‍ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011ലാണ് റാവല്‍ കടുത്ത …
Read More »മേഘവിസ്‌ഫോടനത്തിൽ മരണം 17 ആയി ; റിസോര്‍ട്ടില്‍ 100ലധികം പേര്‍ കുടുങ്ങികിടക്കുന്നു…
ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയം. നൈനിറ്റാള്‍ ജില്ലയിലാണ് നാശനഷ്ടം. ദുരന്തത്തില്‍ 17 പേര്‍ മരിച്ചതായാണ് സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന പ്രാഥമിക വിവരം. നൈനിറ്റാള്‍ നദി കരകവിഞ്ഞു. രാംനഗറിലെ റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തമുണ്ടായത്. ചമ്ബാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. രണ്ട് ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാംനഗറിലെ …
Read More »തലസ്ഥാനത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍…
ഫ്ലാറ്റുകള്‍ കേന്ദ്രികരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതികള്‍ പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം കരമനയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ കണ്ണികളാണ് ഇരുവരും. നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡില്‍ ആണ് ഇവര്‍ പിടിയിലായത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടന്‍ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച് പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. …
Read More »മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍; ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്, പെരിയാറിലെ ജലനിരപ്പ് ഉയരും…
ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നു ഷട്ടറുകളാണ് തുറന്നത്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി 10.55 ന് ആദ്യ സൈറണ്‍ മുഴക്കി. ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് തുറന്നത്. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി …
Read More »തേനീച്ച ആക്രമണം: 15 പേര്‍ക്ക് കുത്തേറ്റു, എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു..
കിഴിശ്ശേരി മുണ്ടംപറമ്ബില് ഫര്‍ണിച്ചര്‍ ജോലി ചെയ്യുകായായിരുന്നവര്ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. 15ഓളം പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഫര്‍ണിച്ചര്‍ ഷെഡ് ഉടമ മുണ്ടംപറമ്ബ് കൊട്ടക്കാട്ടില്‍ അബൂബക്കര്‍, ഷിജിത്ത് തൃപ്പനച്ചി, രാധാകൃഷണന് കൊണ്ടോട്ടി, ഇതരസംസ്ഥാന തൊഴിലാളികളായ ഷരീഫ്, സുമിത്ത് തുടങ്ങിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുത്തേറ്റവരില്‍ പകുതിയിലധികം പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉടമ …
Read More »ആ സംഘം കോഴിക്കോട്ടെത്തി; ക്രൂരമായ ആക്രമണം ഉണ്ടാവും, ജാഗ്രത നിർദേശവുമായി പൊലീസ്…
കോഴിക്കോട്: വളരെ വലിയ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്. സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ അതിക്രമിച്ച് കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. അതീവ ആക്രമണകാരികളാണ് ഇവർ. കോടാലി, …
Read More »സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിർദേശം…
ഗ്ലോബല്‍ ഫോര്‍കാസ്റ്റിംഗ് സിസ്റ്റം മോഡല്‍ പ്രകാരം വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ടതാണ്. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റങ്ങള്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY