Breaking News

Latest News

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ട് തെളിയിക്കുന്ന ചാ​റ്റ് ; ആര്യന്‍ഖാന് ജാ​മ്യം ന​ല്‍​ക​രു​തെന്ന് എ​ന്‍​സി​ബി…

ആഡംബരക്കപ്പല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് എ​ന്‍​സി​ബി. ആ​ര്യ​ന് അന്തരാഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സംഘവുമായി ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ എ​ന്‍​സി​ബി ഹാ​ജ​രാ​ക്കി. ആ​ര്യ​ന്‍റെ വാ​ട്ട്സ്‌ആ​പ്പ് ചാ​റ്റു​ക​ളാ​ണ് കോ​ട​തി​യി​ല്‍ അധികൃതര്‍ സ​മ​ര്‍​പ്പി​ച്ച​ത്. ചാ​റ്റ് ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് എ​ന്‍​സി​ബി കോടതിയില്‍ വാ​ദി​ച്ചു. മും​ബൈ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ആ​ര്യ​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് ആ​ര്യ​ന്‍ ക​ഴി​യു​ന്ന​ത്. അതെ സമയം കേ​സി​ല്‍ ആ​ര്യ​നൊ​പ്പം …

Read More »

‘അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ’ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി: പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്…

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാര്‍ ആണ് യഥാര്‍ത്ഥ പേര് മറച്ച്‌ വച്ച്‌ നവമാധ്യമങ്ങളില്‍ പൊലീസിനെ പരിഹസിച്ച്‌ വീഡിയോ പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വണ്ടിയോടിച്ചതിന് പൊലീസ് …

Read More »

സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ; ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളില്‍; നാളെത്തെ മഴ മുന്നറയിപ്പുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്ത് മഴഭീതി കുറയുന്നു. പതിനൊന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലാക്കി ചുരുക്കി. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. കിഴക്കന്‍ കാറ്റിന്റെ …

Read More »

ഉത്തരാഖണ്ഡ് ‍പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്‍പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു

ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. മേഘ വിസ്‌ഫോടനവും അനിയന്ത്രിതമായ മഴയേയും തുടര്‍ന്ന് നൈനി നദി കരകവിഞ്ഞൊഴുകി. ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. …

Read More »

ഇടുക്കി ഡാമിന്‍റെ സമ്മര്‍ദ്ദമുണ്ടാകുന്ന കൂട്ടിക്കല്‍ ഗാഡ്‌ഗില്‍ മുന്നറിയിപ്പ് നല്‍കിയ സ്ഥലം, ചെറിയ ഉരുള്‍പൊട്ടലുകള്‍ കാര്യമാക്കാതെ ഇവിടെ പ്രകൃതിയെ തുരന്നത് അരഡസനിലേറെ പാറമടകള്‍

ഉരുള്‍പൊട്ടലില്‍ 13 പേരുടെ മരണത്തിനും വന്‍ നാശത്തിനും വഴിയൊരുക്കിയ ദുരന്തഭൂമിയായ കൂട്ടിക്കലില്‍ പരിസ്ഥിതി ലോല പ്രദേശമായിട്ടും അരഡസനിലേറെ പാറമടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊടുങ്ങ, പൂവഞ്ചി, വല്യന്ത, വേലനിലം തുടങ്ങിയ പ്രദേശളിലാണ് ഇവ കൂടുതലും. ഇതില്‍ കൊടുങ്ങ, പൂവഞ്ചി പാറമടയിലും ഉരുള്‍പൊട്ടലുണ്ടായി. മഴക്കാലത്ത് ചെറുതും വലുതുമായ പത്ത് ഉരുള്‍ പൊട്ടല്‍ വരെ പാറമടകളാല്‍ സമ്ബന്നമായ കൂട്ടിക്കല്‍ പ്രദേശത്ത് ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. അനുവദനീയമായ അളവില്‍ കൂടുതല്‍ സ്‌പോടനം …

Read More »

ദുരന്തത്തിന് കാരണം ഇരട്ടന്യൂനമര്‍ദം; ഒരാഴ്ചയ്ക്കിടെ 39 പേര്‍ മരിച്ചു; മുഖ്യമന്ത്രി…

തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭത്തില്‍ വ്യക്തമാക്കി. അപകടങ്ങളില്‍ കാണാതായ ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമര്‍ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്ബുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 217 വീടുകള്‍ …

Read More »

പെണ്‍കുട്ടികളെ മോന്‍സണ്‍ ഉന്നതര്‍ക്ക്​ കാഴ്ചവെച്ചിരുന്നുവെന്ന്​ സംശയം; പോക്​സോക്ക്​ പിറകെ അന്വേഷണം നീളുന്നത്​ ഇതുവഴിയെ…

ഉന്നതരെ സ്വാധീനിക്കാനായി വ്യാജപുരാവസ്തു- സാമ്ബത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ പെണ്‍കുട്ടികളെ കാഴ്ചവെച്ചിരുന്നതായി ആരോപണം. ഉന്നതരെ സ്വാധീനിക്കാന്‍ മോന്‍സണ്‍ പെണ്‍കുട്ടികളെ അവര്‍ക്ക്​ കാഴ്ചവെച്ചിരുന്നോ എന്നത്​ പൊലീസ് പരിശോധിക്കുകയാണ്​. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്​. ഇരയും മാതാവും നല്‍കിയ പരാതിയിലാണ്​ മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്. ദിര്‍ഘകാലമായി തുടര്‍ന്ന പീഡനം ഭയം കാരണം പുറത്തുപറയാനായില്ലെന്ന്​ പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മോന്‍സന്‍റെ …

Read More »

അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ അതീവ ജാഗ്രതയില്‍ സംസ്ഥാനം; ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും റെഡ് അലര്‍ട്ട് പോലെ തയ്യാറെടുപ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം…

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഓറ‍ഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപകടമേഖലകളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ 12 …

Read More »

27,000 കടന്ന് സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍…

27,000 കടന്ന് സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ കൊവിഡ് മരണം 27,002 ആയത്. സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,488 പേര്‍ രോഗമുക്തി നേടി.

Read More »

തീയറ്ററുകള്‍ സംസ്ഥാനത്ത് ഈ മാസം 25ന് തന്നെ തുറക്കും : തീയറ്ററുകള്‍ തുറക്കുന്നത് ആറ് മാസത്തെ ഇടവേളക്ക് ശേഷം…

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളുമെല്ലാം ഈ മാസം 25ന് തുറക്കും. നിര്‍ണായക തീരുമാനം എടുത്തത് ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗമാണ്. തിയേറ്റര്‍ ഉടമകളും സര്‍ക്കാരുമായി തീയറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ചര്‍ച്ച നടത്തും. നേരത്തെ സര്‍ക്കാര്‍ 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കെഎസ്‌ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് തിയേറ്റര്‍ …

Read More »