Breaking News

Latest News

കേരളത്തിൽ ചൂട് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യതാപ സാധ്യത

തിരുവനന്തപുരം: ചൂടിൽ നിന്ന് കേരളത്തിന് തൽക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. അതേസമയം, തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത. അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് …

Read More »

സ്വയം വിവാഹം കഴിച്ച് യുവതി; ഒപ്പം 24 മണിക്കൂറിനുള്ളിൽ ഡിവോഴ്സും

സ്വയം വിവാഹം കഴിക്കുന്നത് ഇന്ന് അത്ര പുതിയ കാര്യമല്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്വയം വിവാഹം കഴിച്ച ആളുകളുണ്ട്. ഇന്ത്യയിലും ഇങ്ങനെ വിവാഹിതയായ ഒരു യുവതിയുണ്ട്. അന്ന് അതൊരു വലിയ വാർത്തയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ക്ഷമാ ബിന്ദുവാണ് ഇന്ത്യയിൽ ആദ്യമായി തന്നെത്തന്നെ വിവാഹം കഴിച്ച സ്ത്രീ. അത്തരത്തിൽ സ്വയം വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം മാത്രമല്ല, വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ യുവതി …

Read More »

കോഴിക്കോട് ഡോപ്ലർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണത്തിനായി കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ്-ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ എത്തുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കണ്ണൂർ, തലശ്ശേരി വരെയായിരുന്നു കൊച്ചിയിലെ റഡാർ റേഞ്ച്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. വടക്കൻ കേരളത്തിൽ റഡാറുകൾ സ്ഥാപിക്കണമെന്നത് കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്ത …

Read More »

കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടി; ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്നു ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത സനു പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ സനുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച് എട്ടിന് രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരത്തിൽ ആളുകളെ …

Read More »

തൃശൂർ സദാചാര കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

തൃശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സദാചാര മർദ്ദനമേറ്റ ബസ് ഡ്രൈവർ സഹർ ചൊവ്വാഴ്ചയാണ് മരിച്ചത്. …

Read More »

പ്രഥമ വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് …

Read More »

കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചില്ല; സുരേന്ദ്രൻ്റെ സംസ്ഥാന പര്യടനം മാറ്റി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ സംസ്ഥാന പര്യടനം മാറ്റി. കേന്ദ്രനേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം. ബൂത്തുതല പ്രവർത്തനങ്ങൾ ഊർജിതമാക്കിയ ശേഷം യാത്ര മതിയെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം. 20 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പദ്ധതി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ കേരള യാത്രയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ കേരള പര്യടനം നടത്തണം എന്നായിരുന്നു …

Read More »

പാർട്ടിക്കുള്ളിൽ അഭിപ്രായം പറയും, സുധാകരൻ്റെ കത്ത് കിട്ടിയില്ല: കെ. മുരളീധരൻ

തിരുവനന്തപുരം: പാർട്ടിയെ പരസ്യമായി വിമർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. നിർത്തണമെന്ന് പറയുമ്പോൾ നിർത്തും. പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനും എം.കെ രാഘവനും പാർട്ടി വേദിക്ക് പുറത്ത് വിമർശനം ഉന്നയിച്ചതിനെയാണ് കെ.പി.പി.സി വിമർശിച്ചത്. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »

ഹോളിയുടെ മറവിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിന്‍റെ പേരിൽ ജപ്പാനിൽ നിന്നെത്തിയ യുവതിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യ സന്ദർശിക്കാൻ ജപ്പാനിൽ നിന്നെത്തിയ യുവതിയെ സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പ്രദേശത്ത് വച്ചാണ് ഒരുകൂട്ടം ചെറുപ്പക്കാർ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. ഹോളി ആഘോഷങ്ങളുടെ മറവിലായിരുന്നു യുവതിയെ അക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. …

Read More »