Breaking News

Latest News

അമേരിക്കയിലെ വമ്പൻ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്‍റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണിത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തകർന്നത്. സിലിക്കൺ വാലി ബാങ്കിന്‍റെ ഉടമകളായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ് ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) …

Read More »

രാജ്യത്ത് എച്ച്3എൻ2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വലിയ തോതിൽ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്‍റ് ഡോ ശരത് കുമാർ അഗർവാൾ . രോഗമുക്തി നേടാൻ കൂടുതൽ സമയം വേണ്ടിവരും. ഗർഭിണികൾ, വാർദ്ധക്യസഹജമായ അസുഖങ്ങളുള്ളവർ, കുട്ടികൾ എന്നിവർ ജാഗ്രത പാലിക്കണം. വായുവിലൂടെ രോഗം പകരുന്നതിനാൽ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് തുടരണമെന്നും ശരത് കുമാർ അഗർവാൾ പറഞ്ഞു. എച്ച് 3 എൻ 2 പടരാതിരിക്കാൻ കൊവിഡ് വ്യാപനം …

Read More »

ഇനി കേരളത്തിൽ വരുമ്പോൾ കറുത്ത സാരി ധരിക്കും: രേഖ ശർമ

കൊച്ചി: കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും കറുപ്പ് എങ്ങനെയാണ് ഭീഷണിയാകുകയെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. അങ്ങനെയെങ്കിൽ അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും രേഖ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. പുരുഷ പൊലീസുകാർ സ്ത്രീകളെ മർദ്ദിക്കുന്ന സാഹചര്യം വർധിക്കുന്നുണ്ട്. പൊലീസോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഈ പ്രവണതയ്ക്ക് കാരണം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായ ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ …

Read More »

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; ടെക് മഹീന്ദ്രയുടെ എംഡി സ്ഥാനം ഏറ്റെടുത്തേക്കും

ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്‍റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്‍റെ ചുമതല ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസിന്‍റെ ചെയർമാനുമായിരുന്നു അദ്ദേഹം. രവികുമാറിന് ശേഷം ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കോഗ്നിസന്‍റ് സിഇഒ ആയതിനെ തുടർന്നാണ് മോഹിത് ജോഷി …

Read More »

കേരളത്തിൽ ചൂട് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യതാപ സാധ്യത

തിരുവനന്തപുരം: ചൂടിൽ നിന്ന് കേരളത്തിന് തൽക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. അതേസമയം, തലസ്ഥാനം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത. അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ നിർജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് …

Read More »

സ്വയം വിവാഹം കഴിച്ച് യുവതി; ഒപ്പം 24 മണിക്കൂറിനുള്ളിൽ ഡിവോഴ്സും

സ്വയം വിവാഹം കഴിക്കുന്നത് ഇന്ന് അത്ര പുതിയ കാര്യമല്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്വയം വിവാഹം കഴിച്ച ആളുകളുണ്ട്. ഇന്ത്യയിലും ഇങ്ങനെ വിവാഹിതയായ ഒരു യുവതിയുണ്ട്. അന്ന് അതൊരു വലിയ വാർത്തയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ക്ഷമാ ബിന്ദുവാണ് ഇന്ത്യയിൽ ആദ്യമായി തന്നെത്തന്നെ വിവാഹം കഴിച്ച സ്ത്രീ. അത്തരത്തിൽ സ്വയം വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം മാത്രമല്ല, വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ യുവതി …

Read More »

കോഴിക്കോട് ഡോപ്ലർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണത്തിനായി കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ്-ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ എത്തുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കണ്ണൂർ, തലശ്ശേരി വരെയായിരുന്നു കൊച്ചിയിലെ റഡാർ റേഞ്ച്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. വടക്കൻ കേരളത്തിൽ റഡാറുകൾ സ്ഥാപിക്കണമെന്നത് കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്ത …

Read More »

കസ്റ്റഡിയിലെടുത്ത പ്രതി ജീപ്പിൽ നിന്ന് ചാടി; ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ: തൃശൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ജീപ്പിൽ നിന്നു ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത സനു പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ സനുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച് എട്ടിന് രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരത്തിൽ ആളുകളെ …

Read More »

തൃശൂർ സദാചാര കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

തൃശൂർ: തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സദാചാര മർദ്ദനമേറ്റ ബസ് ഡ്രൈവർ സഹർ ചൊവ്വാഴ്ചയാണ് മരിച്ചത്. …

Read More »

പ്രഥമ വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് …

Read More »