സ്‌കൂള്‍ തുറക്കല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭാസ-ഗതാഗതവകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. കുട്ടികള്‍ക്ക് വേണ്ടി സ്റ്റുഡന്‍സ് ബോണ്ട് സര്‍വ്വീസ് നടത്തുമെന്നും മന്ത്രി ആന്റണി രാജു യോഗത്തിന് ശേഷം പറഞ്ഞു. സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വകുപ്പു തല യോഗം ചേര്‍ന്നത്. ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അറിയിക്കണം. ഒക്ടോബര്‍ 20 മുന്നേ …
Read More »ബാല പറയുന്നത് നുണ, ഡിവോഴ്സിന്റെ സമയത്ത് പണം നല്‍കി സഹായിച്ചത് അനൂപ് അഹമ്മദ്: വെളിപ്പെടുത്തല്‍
പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. മോണ്‍സണ്‍ തന്റെ സുഹൃത്താണെന്നും അയാളുമായി സാമ്ബത്തിക ബാധ്യത ഇല്ലെന്നും ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സന്ദേശം മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളതാണെന്നുമുള്ള വിശദീകരണവുമായി ബാല രംഗത്തെത്തി. മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്ന് അജി നെട്ടൂര്‍. ബാലയുടെ ഡിവോഴ്സിനായി അഞ്ച് …
Read More »സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ്; 18,849 പേര്‍ രോഗമുക്തി; മരണം 149…
കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് സംസ്ഥാനത്ത് 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. 1387 പേരെയാണ് കോവിഡ് ബാധിച്ച് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 18,849 രോഗമുക്തി നേടി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം …
Read More »ഇന്ധനവില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും വില കൂട്ടി; വര്‍ധിച്ചത് പെട്രോളിനും ഡീസലിനും കൂടിയത്…
ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസ കൂട്ടി. ഡീസല്‍ ലിറ്ററിന് 26 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 70 പൈസയായി. ഡീസല്‍ വില 96 രൂപ 48 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 70 പൈസയായി ഉയര്‍ന്നു. ഡീസല്‍ …
Read More »കൃഷിയിടത്തില്‍ പശുക്കള്‍ കയറി: ആദിവാസി ദമ്ബതികള്‍ക്ക് നേരെ വെടിവയ്പ് നടത്തിയ അയല്‍വാസി അറസ്റ്റില്‍
അട്ടപ്പാടിയില്‍ ആദിവാസി ദമ്ബതികള്‍ക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരസ്വാമി കൗണ്ടറെ(60) അഗളി പോലിസ് അറസ്റ്റ് ചെയ്തു. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരസ്വാമിയുടെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതെച്ചൊല്ലി …
Read More »യുവേഫ ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് തീ പാറും പോരാട്ടം; മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം…
യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്ബന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്ബന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പിഎസ്ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് …
Read More »സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ ശക്തമാകാന്‍ കാരണം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ്…
സംസ്ഥാനത്തെ മഴ അലര്‍ട്ടുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. …
Read More »നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം പിടിച്ചു; ഒരാളെ വെടിവച്ച് കൊന്നു…
ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച് കൊന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര …
Read More »ഗുജറാത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്രംഗ്ദള്…
ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ജയിലിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ബജ്രംഗ്ദള്. ഒക്ടോബര്‍ ഒന്നുമുതലാണ് ഫാറൂഖിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഫറൂഖിക്ക് ലഭിച്ചത്. ഗുജറാത്ത് ബജ്രംഗ് ദള്‍ നേതാക്കളുടേതാണ് ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന്‍ തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന്‍ ഹാസ്യരൂപത്തില്‍ ഹിന്ദു …
Read More »വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി…
വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പൂര്‍ണേഷ്, സഞ്ജയ്, രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍. പൂര്‍ണേഷിന്റെ മൃതദേഹം ഇന്ന് രാവിലെ തന്നെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെത് പിന്നീടും. കോയമ്ബത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY