Breaking News

Latest News

ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കി; സ്ഥിരീകരിച്ച്‌ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്…

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യന്‍ ക്യാമ്ബില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുമായി (ബിസിസിഐ) നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം സ്ഥിരീകരിച്ചത്. അവസാനമായി നടന്ന കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെഗറ്റീവ് ആയെങ്കിലും മത്സരവുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. …

Read More »

ജിയോഫോണ്‍ നെക്സ്റ്റ് ദീപാവലിയോടനുബന്ധിച്ച്‌ പുറത്തിറക്കും; രാജ്യം ഉറ്റുനോക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍…

രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റിനായി അല്‍പ്പം കൂടി കാത്തിരിക്കണം. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച്‌ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ജിയോഫോണ്‍ നെക്സ്റ്റിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ അവസാനത്തോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച്‌ രാജ്യത്ത് ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുമെന്നാണ് ജിയോയും ഗൂഗിളും ഇന്ന് അറിയിച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് ദീപാവലി ആഘോങ്ങള്‍ രാജ്യത്ത് നടക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ജിയോയും ഗൂഗിളും വ്യക്തമാക്കി. ‘കൂടുതല്‍ പരിഷ്‌ക്കരണത്തിനായി ഇരു …

Read More »

ഇനി സ്വല്‍പം വെടി വെച്ചിട്ട് കല്യാണം കഴിക്കാം; വിവാഹ വേദിയില്‍ ഫ്രീ ഫയര്‍ ഗെയിം കളിച്ച്‌ വധുവും വരനും ( വീഡിയോ)

ഓണ്‍ലൈന്‍ ഗെയിം മൂലം സംഭവിക്കുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും പലപ്പോഴായി സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്‌. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വിവാഹവേദിയിലിരുന്ന് ഫ്രീ ഫയര്‍ ഗെയിം കളിക്കുന്ന വരനും വധുവും. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് ഇത്. വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. വിവാഹവേഷത്തില്‍ മൊബൈല്‍ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയുമാണ് വിഡിയോയില്‍ കാണുന്നത്. ഇരുവരും …

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്…..

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​ന്​ ച​ല​ച്ചി​ത്ര ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​െന്‍റ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ആതിര പള്ളിയിലെ പൊ​ലീ​സ് കേ​സെ​ടു​ത്തു. വാ​ന്‍ ഡ്രൈ​വ​ര്‍ വെ​ള്ളൂ​ര്‍ മാ​ന​ഞ്ചേ​രി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന് (58) എ​തി​രെ​യാ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​മ​ല റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​നം ചെ​ക്​​പോ​സ്​​റ്റി​ല്‍ ​െവ​ച്ച്‌ പൊ​ലീ​സ് തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ പൊ​ലീ​സി​െന്‍റ ക​ണ്ണു​വെ​ട്ടി​ച്ച്‌ ഊ​ടു​വ​ഴി​യി​ലൂ​ടെ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​തി​ര​പ്പി​ള്ളി അ​തി​നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണ്. ഇ​ത​റി​യാ​തെ പ​ല​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Read More »

മലമ്ബുഴ ഡാമില്‍ വ്‌ലോഗര്‍മാര്‍ അപകടം ഉണ്ടാക്കിയ സംഭവം; പിഴ ചുമത്തി…

മലമ്ബുഴ അണക്കെട്ട് പ്രദേശത്ത് കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയ യൂട്യൂബ് വ്ളോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്ബുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടം ഉണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്ബ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് മലമ്ബുഴ അകമലവാരത്ത് രണ്ട് പേര്‍ വാഹനാഭ്യാസം നടത്തിയത്. അഭ്യാസ പ്രകടനത്തിനിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. …

Read More »

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48%…

രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …

Read More »

ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു; മിനിറ്റുകള്‍ക്കകം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് റാഷിദ് ഖാന്‍…

യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് സ്പിന്നര്‍ റാഷിദ് ഖാനെ ക്യാപ്റ്റനാക്കി അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാന്നെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തന്നോട് കൂടിയാലോചിക്കാതെയാണ് ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് എന്നും റാഷിദ് ചൂണ്ടിക്കാണിച്ചു. ഇതോടെ റാഷിദിന് പകരമായി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. …

Read More »

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ്: തല്‍ക്കാലത്തേക്ക് മരവിപ്പിച്ച്‌ വിസി……

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്. ആര്‍ എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് …

Read More »

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ്; കോളജ്​ തുറക്കാന്‍ മാര്‍ഗരേഖയായി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക്​ ഒക്​ടോബര്‍ നാല്​ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന്​ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുണ്ടാവുക. ക്ലാസുകള്‍ തുടങ്ങുന്നതിന്​ മുമ്ബ്​ വിദ്യാര്‍ഥികള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും ഉറപ്പാക്കും. ഇതിനായി വിദ്യാര്‍ഥികള്‍ക്കായി വാക്​സിനേഷന്‍ ക്യാമ്ബുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ്​ പ്രതിരോധത്തിനായി കോളജുകളില്‍ പ്രത്യേക ജാഗ്രതസമിതികള്‍ രൂപീകരിക്കും. വാര്‍ഡ്​ കൗണ്‍സിലര്‍, പി.ടി.എ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍ എന്നിവരെ ഈ …

Read More »

Vinayaka Chathurthi 2021 | ഗണപതിയുടെ എട്ട് വ്യത്യസ്ത നാമങ്ങളും അര്‍ത്ഥങ്ങളും….

ഹിന്ദുമത വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി. ഗണേശ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി അഥവാ വിനായക ചവിതി എന്ന് വിളിക്കുന്നതുപോലെ തന്നെ ഗണപതിയ്ക്കും ഒന്നിലധികം പേരുകളുണ്ട്. ഗണേശന്‍ എന്ന പേര് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം ‘ജനങ്ങളുടെ’ (ഗണ) ‘രക്ഷകന്‍’ (ഇഷ) എന്നാണ്. അതുപോലെ, ശിവ-പാര്‍വതി പുത്രന്‍ പൊതുവെ അറിയപ്പെടുന്ന ‘ഗണപതി’ (അല്ലെങ്കില്‍ ഗണാധ്യക്ഷ) എന്ന പേരിന്റെ അര്‍ത്ഥവും മുമ്ബ് പറഞ്ഞത് തന്നെയാണ്. ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും …

Read More »