Breaking News

Latest News

വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും പാനിപൂരി വാങ്ങിച്ചു ; ഭര്‍ത്താവി​നോട്​ വഴക്കിട്ട്​ യുവതി ജീവനൊടുക്കി…

പാനി പൂരിയുമായി ബന്ധപ്പെട്ട്​ ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന്​ 23കാരി ജീവനൊടുക്കി. മഹാരാഷ്​ട്രയിലാണ് സംഭവം. വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും മുന്‍കൂട്ടി പറയാതെ അത്താഴത്തിന്​ പാനിപൂരി വാങ്ങികൊണ്ടുവന്നതിന്​ ഭര്‍ത്താവിനോട്​ വഴക്കിട്ട​ ശേഷമാണ്​ യുവതിയുടെ ആത്മഹത്യയെന്ന്​ പൊലീസ്​ വെളിപ്പെടുത്തി. സംഭവത്തില്‍ 23 കാരിയായ പ്രതീക്ഷ സരവാദെയാണ്​ ആത്മഹത്യ ചെയ്​തത്​. 2019ലായിരുന്നു ഗഹിനിനാഥ്​ സരവാദെയുമായുള്ള യുവതിയുടെ വിവാഹം. നിസാരകാര്യങ്ങളെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്ക്​ പതിവായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട്​ പറയാതെ ഗഹിനിനാഥ്​ വീട്ടിലേക്ക്​ പാനിപൂരി വാങ്ങികൊണ്ടുവന്നു. …

Read More »

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ നടത്തുവാന്‍ അനുമതി.

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ …

Read More »

പരവൂരിലെ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

പരവൂരില്‍ സദാചാര ആക്രമണം നടന്നെന്ന സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പരവൂര്‍ ബീചില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്ബി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകര്‍ത്തുവെന്നുമാണ് ഇരുവരും പൊലീസില്‍ പരാതി നല്‍കിയത്. മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും …

Read More »

മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു; മല്‍സ്യം വിറ്റത് 1.3 കോടി രൂപയ്ക്ക്…

മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ 157 ഘോള്‍ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ദൂരമുള്ള പാല്‍ഘര്‍ തീരം ഏറ്റവും വിലയേറിയ മല്‍സ്യബന്ധനത്തിനായിരുന്നു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് …

Read More »

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള 25 പേര്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തില്‍; താലിബാന്‍‍ ജയില്‍ മോചിതരാക്കിയ ഇവര്‍ അഫ്ഗാനില്‍ ഒളിവില്‍.

ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ …

Read More »

തമിഴ്നാട് പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ ക‍ഞ്ചാവ് പ്രതി ഇടുക്കിയില്‍ അറസ്റ്റിൽ….

കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടില്‍ നിന്നും പിടിയിലായി. കമ്ബം സ്വദേശി ഈശ്വര്‍ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കമ്ബത്ത് നിന്ന് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക് സമാന്തര ജീപ്പ് സര്‍വീസ് നടത്തുകയായിരുന്നു പ്രതി. ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. …

Read More »

ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജോലിക്ക് എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടി പ്രസവിച്ച വിവരവും ശുചീകരണ തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ആശുപത്രിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയെയും …

Read More »

മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സഹിതം രണ്ട് യുവാക്കള്‍ അറസ്​റ്റില്‍.

മയക്കുമരുന്ന് സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ളെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി എ​സ്.​എ.​ബി.​ടി.​എം.​എ​ച്ച്‌.​എ​സ് സ്​​കൂ​ളി​നു സ​മീ​പ​ത്തെ എം. ​അ​സ്ക​ര്‍ അ​ലി (35), കാ​ഞ്ഞ​ങ്ങാ​ട് നാ​ണി​ക്ക​ട​വ് സ്വ​ദേ​ശി കെ. ​ഹ​ര്‍​ഷാ​ദ് (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍, എ​സ്.​ഐ ഗി​രീ​ശ​ന്‍, എ.​എ​സ്.​ഐ നി​കേ​ഷ്, സി.​പി.​ഒ ഭാ​സ്​​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഹ​ര്‍​ഷാ​ദ് ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ്യാ​ജ ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് …

Read More »

ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ വൻ കുതിപ്പ് ; പ്രതിദിന കോവിഡ് കേസുകൾ 40,000ന് മുകളിലെത്തും; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കും…

ഓണത്തിനുശേഷം കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോ​ഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോ​ഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് പറയുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന രോ​ഗികളുടെ …

Read More »

അരിക്കടത്ത്​: റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

വ​ള്ളി​ത്തോ​ട് റേ​ഷ​ന്‍ അ​രി ക​ട​ത്തി​യ​തി​ന്​ ലൈസെൻസിനെതിരെ ന​ട​പ​ടി. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ 93ാം ന​മ്ബ​ര്‍ റേ​ഷ​ന്‍ ക​ട ന​ട​ത്തു​ന്ന എം.​ജി. ഐ​സ​ക്കി​ന് ന​ല്‍​കി​യ ലൈ​സ​ന്‍​സാ​ണ്​ ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദു​ചെ​യ്ത​ത്. ഈ ​റേ​ഷ​ന്‍ ക​ട ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ് ലൈ​സ​ന്‍​സി​യാ​യ നൂ​റാം നമ്പർ റേ​ഷ​ന്‍ ക​ട​യോ​ട് യോ​ജി​പ്പി​ച്ചു. റ​ദ്ദു​ചെ​യ്ത റേ​ഷ​ന്‍ ക​ട​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കാ​ര്‍​ഡു​ട​മ​ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​ള്ളി​ത്തോ​ടി​ലെ അ​തേ ക​ട മു​റി​യി​ല്‍ …

Read More »