സംസ്ഥാന ഫിഷറീസ് വകുപ്പും കെഎസ്‌ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി ഒരുക്കിയ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മത്‌സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്ബോള്‍ നേരിടുന്ന യാത്രക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് ലോഫ്‌ളോര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. …
Read More »രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക : വീണ്ടും ഐഎസ് ആക്രമണ സാധ്യത മുന്നറിയിപ്പ്…
കാബൂർ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി നിലനിൽക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ …
Read More »മൈസൂരു കൂട്ടബലാത്സംഗം; വൈകിട്ട് ആറരക്ക് ശേഷം വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങരുതെന്ന് സര്‍വകലാശാല; പ്രതിഷേധം ശക്തം…
മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വൈകിട്ട് ആറരക്ക് ശേഷം പെണ്‍കുട്ടികള്‍ കാമ്ബസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സര്‍വകലാശാല. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്ബസിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാല്‍ ആണ്‍കുട്ടികള്‍ക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊലീസ് വകുപ്പിന്‍റെ വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് …
Read More »കൊടിക്കുന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണന്‍…
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നില്‍ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. അയ്യങ്കാളി ജന്‍മദിനത്തില്‍ ദലിത് -ആദിവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ …
Read More »കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം; അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍..
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചുള്ള കര്‍ശന നിയന്ത്രണ നടപടികള്‍ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്ഥലത്തേക്കു കേസുകള്‍ പടരാതിരിക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. പോസിറ്റീവാകുന്ന ആളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 20-25 ആളുകളുടെ സമ്ബര്‍ക്കപട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം. ഹോം ഐസലേഷന്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് …
Read More »സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണം; കൂടിച്ചേരലുകളും ഗൃഹസന്ദര്‍ശനവും ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദര്‍ശനവും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. 18 വയസിന് താഴെയുളളവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിങ് ഒഴിവാക്കണം. കോവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഉണ്ടായത്. മെയ് മാസത്തില്‍ ഒരു …
Read More »സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍.
സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുക. അടുത്ത മാസം ഒന്നു മുതല്‍ 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. …
Read More »സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ തുറക്കുന്നത് 9 മുതല്‍ 12 വരെ ക്ലാസുകള്‍…
ഡല്‍ഹിയില്‍ അടുത്ത മാസം ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ല, ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവദിക്കും. കഴിഞ്ഞ ജനുവരി മുതല്‍ ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ …
Read More »കാബൂള്‍ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 110 ആയി
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഇന്നലെയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോര്‍ട്ട്. വിദേശികളും അഫ്ഗാന്‍ സൈനികരുമടക്കം രാജ്യം വിട്ട് പോകുന്നവരുടെ തിരക്കും സംഘര്‍ഷവും നിലനില്‍ക്കുന്നതിനിടേയാണ് സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. കാബൂളില്‍ ആക്രമണമുണ്ടാവുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31ആണ് വിദേശസേനകള്‍ അഫ്ഗാന്‍ വിട്ടുപോകാനുള്ള അവസാന തീയ്യതി. എത്രയും വേഗം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക, …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ് പ്രവചനം. ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലകളില്‍ യെല്ലാ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ …
Read More »