ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ …
Read More »റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി കുട്ടി വീണ് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു….
നെറ്റ് വര്‍ക്ക് ലഭിക്കന്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് കൊമ്ബ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ചിറ്റാരിപറമ്ബ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയില്‍ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്രദേശത്ത് …
Read More »വില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഷേധവുമായി കര്‍ഷകര്‍; ടണ്‍ കണക്കിന് തക്കാളികള്‍ റോഡില്‍ തള്ളി
ടണ്‍ കണക്കിന് തക്കാളികള്‍ റോഡില്‍ തള്ളി നാസികിലെ കര്‍ഷകരുടെ പ്രതിഷേധം. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിനാലാണ് പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വന്നത്. സംസ്ഥാന സര്‍കാരിന്റെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഹോള്‍സെയില്‍ മാര്‍കെറ്റില്‍ കിലോ തക്കാളിക്ക് 13 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 65 ശതമാനം ഇടിഞ്ഞാണ് 4.5 രൂപയായി കുറഞ്ഞത്. നാസികില്‍ 10 ലക്ഷം കര്‍ഷകരാണ് തക്കാളി ഉത്പാദിക്കുന്നത്. രാജ്യത്തെ 20% തക്കാളിയും നാസികില്‍ നിന്നാണ് …
Read More »പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ 31 ന്…
സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 31 ) സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്നും …
Read More »സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം
സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ചത്. ടിപിആര്‍ പത്തൊന്‍പതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം …
Read More »കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് കേരളത്തോട് കേന്ദ്രം
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികളിള്‍ അതൃപ്തിരേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിച്ച ആഭ്യന്തര സെക്രട്ടറി, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. സമ്ബര്‍ക്കം കണ്ടെത്തല്‍, വാക്സിനേഷന്‍ ഡ്രൈവുകള്‍, …
Read More »യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോള്‍; ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍…
യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വമ്ബന്‍ പോരാട്ടങ്ങള്‍. പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഓരോ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബയേണ്‍ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും വീണ്ടും നേര്‍ക്കുനേര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ക്രമം തീരുമാനിക്കപ്പെടുന്നത്. ഇംഗ്ലീഷ് ചാമ്ബ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ആര്‍ ബി ലെയ്പ്സിഗ്, ക്ലബ് …
Read More »ഒരു കുപ്പി വെള്ളത്തിന് 3,000 രൂപ, ഒരു പ്ലേറ്റ് ചോറിന് 7,500 രൂപ; കാബൂള്‍ വിമാനത്താവളത്തില്‍ ഒരുനേരത്തെ ഭക്ഷണത്തിന് കൊള്ളവില…
അഫ്ഗാനിസ്ഥാനില്‍ നിന്ന് അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ കാബൂള്‍ വിമാനത്താവളത്തിലെ പ്രതിസന്ധികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലൂടെയുള്ള ജനക്കൂട്ടത്തിന്റെ പലായനത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. നിരവധി പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ അമിതമായ വിലയ്ക്കാണ് ഭക്ഷണവും വെള്ളവും വില്‍ക്കുന്നതെന്ന് ഒരു അഫ്ഗാന്‍ പൗരനെ …
Read More »റെക്കോർഡുകൾ കടപുഴക്കി ‘സ്പൈഡർമാൻ നോ വേ ഹോം’ ട്രെയിലർ…
മാർവൽ കോമിക്സും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാർ നോ വേ ഹോം’ ട്രെയിലർ വമ്പൻ ഹിറ്റ്. നിരവധി റെക്കോർഡുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ കടപുഴക്കിയിരിക്കുന്നത്. മാർവലിൻ്റെ ഏറ്റവും ചെലവേറിയ ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’നെയടക്കം പിന്തള്ളിയാണ് സപൈഡർമാൻ സിനിമയുടെ കുതിപ്പ്. (spiderman no way home) റിലീസായി 24 മണിക്കൂറിനകം 355.5 മില്ല്യൺ ആളുകളാണ് സ്പൈഡർമാൻ ടീസർ ട്രെയിലർ കണ്ടത്. അവഞ്ചേഴ്സ് എൻഡ് ഗെയിം ട്രെയിലർ …
Read More »സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി
സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കുഞ്ഞുസാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി. നാടിന്റെ സ്പന്ദനം അറിയുന്ന സാമൂഹ്യപ്രതിബദ്ധതയുളള തലമുറയുടെ പ്രതിനിധിയാണ് സാനിയമോളെന്ന് ജോസ് കെ മാണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം അഭിമാനമായി മാതൃകയായി കുഞ്ഞുസാനിയാമോള്‍. സാനിയമോള്‍ കുടുക്കയിലെ കുഞ്ഞുനാണയത്തുട്ടുകള്‍ ചേര്‍ത്തു വച്ചത് ഒരു സ്വപ്നസാഫല്യത്തിനായിരുന്നു. കുഞ്ഞു മോഹം.കൊച്ചുസൈക്കിള്‍……..കുട്ടുകാര്‍ക്കൊപ്പം ഒരു തുമ്ബിയെ പോലെ …
Read More »