Breaking News

Latest News

പ്രളയത്തിലുണ്ടായ മരണങ്ങളുടെ കണക്കിലും മായം ചേര്‍ത്ത് ചൈന : മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധനവ്

ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയായിരുന്നു കഴിഞ്ഞ മാസം ചൈനയിലുണ്ടായത്. മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിച്ചിരുന്നു. സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. ചൈനയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 302 ആയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നേരത്തെ സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ മരണങ്ങളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും …

Read More »

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 19 കാരി ജീവനൊടുക്കി…

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് 19 കാരിയായ യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായ യുവാവ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ചമുമ്ബ് യുവാവിന്റെ വീട്ടില്‍നിന്ന് യുവതി സ്വന്തംവീടായ സേലയൂരിലേക്ക് പോയി. കഴിഞ്ഞ …

Read More »

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഉച്ചയ്ക്ക് 12ന്; മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും അവസരം…

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാകും. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും Results.gov.in epwലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. …

Read More »

എന്താണ് ഇ-റൂപ്പി, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പത്ത് നേട്ടങ്ങള്‍ അറിയാം…

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പണരഹിതവും സമ്ബര്‍ക്കരഹിതവുമായ ഉപകരണമായ ഇ-റൂപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. സര്‍ക്കാര്‍ ക്ഷേമപദ്ധതികളിലെ ചോര്‍ച്ച തടയുകയും ആനുകൂല്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഒറ്റത്തവണ പേയ്മെന്റ് സംവിധാനം. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് രൂപത്തില്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നതിനാല്‍, അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ല. ഉപയോക്താക്കള്‍ക്ക് സിസ്റ്റം തടസ്സരഹിതമാക്കുന്നതിന്, ഇ-റൂപ്പിക്ക് ഇടപാടുകള്‍ക്ക് ഏതെങ്കിലും ഫിസിക്കല്‍ ഇന്റര്‍ഫേസ് ആവശ്യമില്ല. ഇത് പ്രീപെയ്ഡ് ആയതിനാല്‍ സുരക്ഷിതമാണെന്ന് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; ഇന്നത്തെ സ്വര്‍ണ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെത്തി. രണ്ടു ദിവസം മാറ്റമില്ലാതെ നിന്ന വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വര്‍ണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് …

Read More »

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അന്തിമ തീരുമാനം ഇന്ന്….

നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അതിനായി ഇന്ന് അവലോകന യോഗം ചേരും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുന്നത്. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച്‌ പ്രതിരോധം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന. വാരാന്ത്യ ലോക് ഡൗണ്‍ ഞായറാഴ്ച്ച മാത്രമാക്കണമെന്നും ശുപാര്‍ശയുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ എബിസിഡി കാറ്റഗറിയായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ബദല്‍ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,549 പേര്‍ക്ക്കൂടി കോവിഡ്; 422 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു. 4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതേസമയം, കഴിഞ്ഞ …

Read More »

മദ്യപാനികൾക്ക് വീണ്ടും നിരാശ; സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വിലകൂട്ടി; ബോട്ടിലിന് 1000 രൂപ വരെ വർധിക്കും…

സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ മൂന്ന് ശതമാനത്തില്‍ നിന്ന് 20 ശതമാനമായുമാണ് വര്‍ദ്ധിപ്പിച്ചത്. തങ്ങളുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത …

Read More »

കോവിഡ് കണക്കിൽ വൻ കുറവ് ; സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് മാത്രം രോ​ഗം, 118 മരണം; ടിപിആര്‍ 10.93…

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി. പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കാസര്‍ഗോഡ്…

ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ധരിപ്പിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് …

Read More »