ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്ബത്ത് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഈ വിഷയത്തില്‍ കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ജൂലൈ രണ്ടിന് ബിന്ദു സമ്ബത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റില്‍ …
Read More »ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയം; വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക…
കൊല്ലം എം.എല്‍.എ മുകേഷില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ വക്കീല്‍ നോട്ടീസ്. വിവാഹബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ടാണ് നടന്‍ കൂടിയായ മുകേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പൂര്‍ണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിന്റെ സമീപനങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. മുകേഷിൻരെറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള കോടതി നടപടികള്‍ എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 2013 ഒക്‌ടോബര്‍ …
Read More »കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; നാലുപേരെ സി പി എം പുറത്താക്കി…
കരുവന്നൂര്‍ സഹകരണ ബേങ്ക് വായ്പാ തട്ടിപ്പില്‍ കൂട്ട നടപടിയുമായി സി പി എം. പ്രതികളായ നാലു ജീവനക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍, മുന്‍ ഭരണ സമിതി പ്രസിഡന്റ് ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,09,382 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. കൂടാതെ 135 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മലപ്പുറം 1779 തൃശൂര്‍ 1498 കോഴിക്കോട് 1264 എറണാകുളം 1153 പാലക്കാട് 1032 കൊല്ലം 886 കാസര്‍ഗോഡ് 762 തിരുവനന്തപുരം 727 ആലപ്പുഴ 645 …
Read More »പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് കെടിഎം; 25,000 രൂപയോളം കിഴിവാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്…
പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്ബിച്ച ഓഫറുമായി രംഗത്ത്. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കിഴിവാണ് കമ്ബനി വരുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്‌സ്‌ഷോറൂം വില. മുമ്ബ് 2,54,995 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക എന്ന് കമ്ബനി അറിയിച്ചു. 250 …
Read More »സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി…
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ വിസ്മയ എന്ന യുവതി മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിതനായതിനാല്‍ പ്രതിയെവിശദമായി ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗികരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. കേസില്‍ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. …
Read More »വരാനിരിക്കുന്നത് പ്രളയകാലം; മാസത്തില്‍ പകുതി ദിവസവും പ്രളയത്തിന് സാധ്യതയെന്ന് നാസയുടെ മുന്നറിപ്പ്…
ഭൂമിയെ കാത്തിരിക്കുന്നത് വലിയ പ്രളയകാലമെന്ന് നാസയുടെ മുന്നറിപ്പ്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയില്‍ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന …
Read More »മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വില വീണ്ടും കൂടി….
സംസ്ഥാനത്തെ തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ്
Read More »രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ…
സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി …
Read More »കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ആലുവ കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശ്ശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്ധ പരിശോധനയ്ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി. വർഷങ്ങൾ ഏറെയായി ഷംസുദ്ദീൻ എന്ന കർഷകൻ താറാവ് കൃഷി ആരംഭിച്ചിട്ട്. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ 600 ൽ അധികം താറാവുകൾ ചത്തൊടുങ്ങി. ആദ്യ ഘട്ടത്തിൽ …
Read More »