കൊല്ലത്ത് നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം വിളിപ്പിച്ച പെണ്‍കുട്ടികളെ കാണാതായി. കല്ലുവാതുക്കല്‍ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. ഭര്‍ത്താവ് വിഷ്ണുവിന്റെ 21ഉം 22ഉം വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. …
Read More »12 നില കെട്ടിടം തകര്‍ന്ന് വീണു; 3 മരണം, 100 പേരെ കാണാതായി; മരണ സംഖ്യ ഉയരാൻ സാധ്യത…
അമേരിക്കയിലെ മയാമി നഗരത്തില്‍ ഒരു അപ്പാര്‍ട്ട്മെന്റ് തകര്‍ന്ന് വീണ് മൂന്ന് മരണം. അപകടത്തില്‍ 100 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 102 പേരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പാതിയോളം തകര്‍ന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 ഓളം അപ്പാര്‍ട്ട്മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ സ്ത്രീകളും …
Read More »ലോകത്തിലെ മികച്ച നാവികസേനയാകനൊരുങ്ങി ഇന്ത്യന്‍ നേവി; അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്…
ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രോജക്റ്റ് സീബേര്‍ഡ് എന്ന പേരില്‍ നടക്കുന്ന പ്രതിരോധരംഗത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാര്‍വാറില്‍ എത്തിയതായിരുന്നു മന്ത്രി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിനൊപ്പം പ്രോജക്‌ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സര്‍വേ നടത്തി. പ്രോജക്‌ട് സീബേര്‍ഡ് കോണ്‍ടാക്റ്റര്‍മാരുമായും എഞ്ചിനീയര്‍മാരുമായും കാര്‍വാര്‍ നേവല്‍ …
Read More »രാജ്യം സാധാരണ സ്ഥിതിയിലേക്ക്; കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി വാക്‌സിന്‍ ഡോസാണ് നല്‍കിയിട്ടുള്ളത്. അതേസമയം മധ്യപ്രദേശില്‍ …
Read More »ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല; നടി മൃദുല മുരളി…
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ വേറിട്ട കുറിപ്പുമായി മൃദുല മുരളി. തുടച്ചയായി ഭര്‍ത്താവിന്‍റെയും കുടുംബത്തിനെ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരികയാണ് കേരളത്തില്‍. ഈ പശ്ചാത്തലത്തില്‍ സ്‍ത്രീധന നിരോധനനിയമവും വീണ്ടും ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി മൃദുല മുരളി തന്‍റെ വേറിട്ട കുറിപ്പില്‍ പറയുന്നത്. മൃദുല മുരളിയുടെ കുറിപ്പ് ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് …
Read More »സഹപ്രവര്‍ത്തകയെ ആശുപത്രിയില്‍ വെച്ച് ബലാത്സംഗം ചെയ്ത ഡോക്ടര്‍ പിടിയില്‍…
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 34കാരനായ ഡോക്ടര്‍ അറസ്റ്റില്‍. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് സംഭവം. ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രതിയായ ഡോ. നയന്‍ ജ്യോതി ദേഖ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ബുധനാഴ്ച രാത്രിയില്‍ കാബിനില്‍ വെച്ച് ബാലത്സംഗം ചെയ്തതായാണ് പരാതി. ദാദ്ര നാഗര്‍ ഹവേലി സ്വദേശിയാണ് പരാതിക്കാരിയായ യുവതി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഡോക്ടറെ അറസ്റ്റ് ചെയ്തതായി ദിബ്രുഗഢ് പൊലീസ് …
Read More »മഴയില്‍ ജലനിരപ്പുയര്‍ന്നു ; ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍, 24 മണിക്കൂറില്‍ 40 എണ്ണം സംസ്‌കരിച്ചു…
മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയര്‍ന്ന് മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ പലയിടങ്ങളില്‍ നിന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും …
Read More »രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം…
രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി …
Read More »സംസ്ഥാനത്ത് ഇന്ന് മാസ്ക്ക് ധരിക്കാത്തത് 11,002 പേര്‍; നിയന്ത്രണം ലംഘിച്ചതിന് 5013 പേര്‍ക്കെതിരെ കേസ്…
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 5013 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1288 പേരാണ്. 1731 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 475, 36, 42 തിരുവനന്തപുരം റൂറല്‍ – 467, …
Read More »പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി…
സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച് കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തില്‍ …
Read More »