Breaking News

Latest News

തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു, കു​റ​ച്ചു കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ…

കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റ ച​ട​ങ്ങി​ല്‍ ആ​ള്‍​ക്കൂ​ട്ട​ത്തെ പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ കു​റ​ച്ച്‌ കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ഭ​രി​ത​രാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ന്‍ കാ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത​തി​ന് എ​തി​ര​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്പോ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന …

Read More »

‘ഞാന്‍ തളരില്ല, ഒടുവില്‍ വീഴുന്നത് നിങ്ങള്‍ തന്നെയാകും’: പാര്‍വതി തിരുവോത്ത്..

മീ ടൂ ആരോപണ വിധേയന്‍ റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാര്‍വതി തിരുവോത്തിനു നേരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വതിയുടെ തന്നെ മുന്‍ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. തനിക്ക് …

Read More »

സിബിഎസ്‌ഇ 12 – ക്ലാസ്‌ പരീക്ഷാഫലത്തിന്‌ മാനദണ്‌ഡമായി; 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കും….

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണം മുന്‍ ക്ലാസുകളിലെ പ്രകടനം വിലയിരുത്തിയെന്ന് റിപ്പോര്‍ട്ട്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാര്‍ക്കില്‍ വെയിറ്റേജ് നല്‍കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 54 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4893 രൂപ വച്ച്‌ ഒരു പവന് 39144 രൂപയായി.

Read More »

ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി…

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരായ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. മലപ്പുറം സ്വദേശി നൗഷാദലി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്. നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണെന്നും തര്‍ക്കങ്ങളും ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ …

Read More »

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തി…

കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം വരെ ഫലപ്രാപ്തിയെന്ന് ഡോ എന്‍ കെ അറോറ. നാലാഴ്ചത്തെ ഇടവേള നിശ്ചയിച്ചാണ് ദേശീയ കുത്തിവെയ്പ് ദൗത്യം രാജ്യത്ത് ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് എടുത്തവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായാണ് കണ്ടെത്തിയത്. ബ്രിട്ടനും ആസ്ട്രാസെനേക്കയുടെ വാക്‌സിന്റെ ഇടവേള 12 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു. അതിനിടെ ലോകാരോഗ്യസംഘടനയും ഇടവേള വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടുന്നത് നല്ലതാണ് എന്നതായിരുന്നു …

Read More »

പ്രണയം നിരസിച്ചു : മലപ്പുറത്ത് 21 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, സഹോദരി ഗുരുതരാവസ്ഥയില്‍…

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഏലംകുളം പഞ്ചായത്തില്‍ എളാട് സ്വദേശിയുടെ മകള്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പെൺകുട്ടിയുടെ സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി പെൺകുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് …

Read More »

സ്വര്‍ണക്കടത്ത് കേസ്; രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടീസ്, നിര്‍ണായക കണ്ടെത്തല്‍….

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് നോട്ടീസ്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്ബനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ …

Read More »

തെലുങ്ക് ചിത്രത്തിന് നൂറ് കോടി ; ദളപതിയുടെ റെക്കോര്‍ഡ് പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം

വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 100 കോടി രൂപയാണ് ദില്‍ …

Read More »

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി ഇന്ന് മരിച്ചു; ഒരു മാസമായി തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതിയാണ് മരിച്ചത്….

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. കഴിഞ്ഞമാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ അപായ സൂചനാ മുന്നറിയിപ്പുകള്‍ ഒന്നും നല്‍കാത്തതിനാല്‍ യുവതി അതില്‍ കയറുകയും രണ്ട് നില താഴ്ച്ചയിലേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും …

Read More »