യു.കെയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകുമെന്ന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 21-ന് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി …
Read More »ഫസ്റ്റ് ബെല്‍ 2.0, ട്രയല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു…
പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അങ്കണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര …
Read More »സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു…
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകുന്നേരം 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലച്ച് പ്രഭാത-സായാഹ്ന സവാരിയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളു. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരൂപയോഗം …
Read More »സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്; മരണം 174 ; 28,867 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1750 മലപ്പുറം 1689 പാലക്കാട് 1300 എറണാകുളം 1247 കൊല്ലം 1200 തൃശൂര്‍ 1055 ആലപ്പുഴ 1016 കോഴിക്കോട് …
Read More »സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിൽ…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് …
Read More »വീണ്ടും ലോകത്തെ ഞെട്ടിച്ച് ഷവോമി; എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ് ചെയ്യപ്പെടും…
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമി കമ്ബനിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് …
Read More »കേരളത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 4 വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
മെയ് 31 മുതല്‍ ജൂണ്‍ 4 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 – 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര …
Read More »ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍; ഉത്തരവ് പുറത്തിറക്കി…
ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അഞ്ചു ദ്വീപുകളില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്തെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമനി ദ്വീപുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഈ ദ്വീപുകളില്‍ ഉള്‍പ്പെടെയാണ് ജൂണ്‍ …
Read More »സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്; രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി
രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരായ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്ര സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിചുളള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി. കെ.രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം …
Read More »രണ്ടു കുട്ടികള്‍’ നയം അവസാനിപ്പിക്കുന്നു; ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാം….
ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന. സുപ്രധാന നയംമാറ്റമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ രണ്ട് കുട്ടി നയത്തിലാണ് ചൈന മാറ്റം വരുത്തിയിരിക്കുന്നത്. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്. പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷീ ജിങ്പിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്. 1960കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ …
Read More »