സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി എത്ര പേര്‍ പങ്കെടുക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. ഉച്ചകഴിഞ്ഞ് വിവരം അറിയിക്കണം. ചടങ്ങില്‍ പങ്കെടുക്കന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. 500 പേര്‍ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കമാണ് 500 പേരെന്നും ചടങ്ങിനു കര്‍ശന നിബന്ധനകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ …
Read More »കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥനത്തെ കാലവര്‍ഷത്തിന്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന പേരാവും നല്‍കുക.
Read More »പോലിസുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ചു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ഉത്തര്‍പ്രദേശില്‍ ബല്ലിയ ജില്ലയില്‍ മഡ്ഘാട്ടില്‍ മൃതദേഹങ്ങള്‍ പോലിസുകാരുടെ നേതൃത്വത്തില്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഏതാനും പേര്‍ പോലിസുകാരുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീകൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എസ് പി ബല്ലിയ വിപിന്‍ ടഡയാണ് അഞ്ച് പോലിസുകാരെ മൃതദേഹം മറവ് ചെയ്യാന്‍ അയച്ചത്. അദ്ദേഹം തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും. അഡീഷണല്‍ എസ് പി …
Read More »സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു…
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കരാര്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം.
Read More »പിണറായി 2.0: വീണ ജോര്‍ജ് ആരോഗ്യമന്ത്രി, ശിവന്‍കുട്ടിക്ക് ദേവസ്വം; ബാലഗോപാലിന് ധനകാര്യം. മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ….
രണ്ടാം പിണറായി സര്‍ക്കാറിനെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ പുറത്തുവന്നു തുടങ്ങി. പ്രധാനമായും മൂന്ന് വകുപ്പുകള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. കോവിഡ് കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുക വീണ ജോര്‍ജ്ജാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ദേവസ്വം ശിവന്കുട്ടിക്ക് നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ …
Read More »മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി; കൂടുകള്‍ തുറന്നനിലയില്‍…
മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. പൌലോഷ് കര്‍മാക്കര്‍ എന്ന 35വയസുകാരനെയാണ് അരുണാചല്‍ പ്രദേശിലെ ഈറ്റനഗറിലെ മൃഗശാലയിലെ പെണ്‍ കടുവ ആക്രമിച്ചത്. ഇയാള്‍ ആസാമിലെ ലക്കിംപൂര്‍ സ്വദേശിയാണ്. ദേഹം മുഴുവന്‍ മുറിവോടെ കണ്ടെത്തിയ പൌലോഷ് ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചിരുന്നു. മൃഗശാലയിലെ ഡോക്ടര്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കടുവകൂട്ടിലെ കുളം വൃത്തിയാക്കുവാന്‍ കയറിയതായിരുന്നു ഇദ്ദേഹം എന്ന് മൃഗശാല ക്യൂറേറ്റര്‍ റയാ ഫാല്‍ഗോ മാധ്യമങ്ങളോട് പറഞ്ഞു. …
Read More »സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ നിര്‍ദേശം…
സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒന്‍പതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ …
Read More »മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ…
ക്ഷേത്ര നഗരമായ തിരുമലയില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. യാചകന്റെ വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസുഖം ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് …
Read More »ഇരുചെവി അറിയാതെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം എന്ത്…??
ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണു ഭര്‍ത്താവ് ഭാസ്‌കരന്‍. മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താല്‍പ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരില്‍ ഒരു തവണ ജയിക്കുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്ബില്‍ ജയിച്ച് മന്ത്രിയായപ്പോള്‍ മട്ടന്നൂരില്‍ ഭാസ്‌കരനും കരുത്തു കൂടി. എതിര്‍പ്പുകളെ അവഗണിച്ച് മട്ടന്നൂരില്‍ …
Read More »“കോവിഡ് വാക്‌സിനേഷന്‍”; പാചകവാതക വിതരണക്കാര്‍ക്കും മുന്‍ഗണന വേണമെന്ന് ഹര്‍ജി…
പാചകവാതക വിതരണക്കാരെ കോവിഡ് വൈറസ് മുന്നണിപ്പോരാളികളായി പരിഗണിച്ച് വാക്സിനേഷനു മുന്‍ഗണന നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി 20നു പരിഗണിക്കാനായി മാറ്റി. ഓള് ഇന്ത്യ എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്റെ കേരള സര്‍ക്കിള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. ആശ സര്‍ക്കാരിന്‍റെ നിലപാടു തേടിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയില്‍ എല്‍പിജി വിതരണക്കാര്‍ക്കു കോവിഡ് വാക്സിനേഷനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇതു മറ്റു മേഖലകളിലുള്ളവര്‍ക്കും ബാധകമാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY