ഇസ്‌ലാമാബാദ്: തോഷഖാന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്. ലാഹോറിലെ സമാൻ പാർക്കിലുള്ള ഇമ്രാൻ ഖാന്‍റെ വസതിയിൽ പോലീസ് എത്തിയതായാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. സെഷൻസ് കോടതി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ടിൽ കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഖാനെ മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …
Read More »ആറ്റുകാൽ പൊങ്കാല; മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായി മേയര്‍
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ …
Read More »അതിഥിതൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന് വ്യാജപ്രചരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം വളർത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബർ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ …
Read More »മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു
രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് …
Read More »യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായുള്ള കരാർ റദ്ദാക്കി നെവാർക്ക്
ന്യൂഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി- നഗര കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. നെവാർക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും കരാർ ഒപ്പിടുകയും ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിത്യാനന്ദ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ ‘കൈലാസ’യും നെവാർക്കും …
Read More »ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൻ്റെ ചെയർപേഴ്സണായി വനിത; ഒരുക്കങ്ങൾ പൂർണം
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്‍റെ ചെയർപേഴ്സണായി ഒരു വനിത ആദ്യമായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പൊങ്കാലയാണിത്. ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാകുമാരി പറഞ്ഞു. ട്രസ്റ്റ് രൂപീകരിച്ചവരിൽ ഒരാൾ എന്‍റെ പിതാവാണ്. 1977-ൽ മരിച്ചു. എന്‍റെ അമ്മ ട്രസ്റ്റ് അംഗമായിരുന്നു. പിന്നീട് അസുഖം വന്നപ്പോൾ താൻ അത് ഏറ്റെടുത്തുവെന്നും ഗീതാകുമാരി പറഞ്ഞു. കാൽക്കോടി ഭക്തർ പൊങ്കാലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊങ്കാല മഹോത്സവം സുഗമമായി നടക്കണമെങ്കിൽ എല്ലാവരുടെയും …
Read More »ഇടവേളക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു;’എന്താടാ സജി’ ടീസര്‍ പുറത്ത്
ഇടവേളക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’യുടെ ആദ്യ ടീസർ പുറത്ത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിവേദ തോമസാണ് നായിക. ഫാമിലി കോമഡി എന്‍റർടെയ്നർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്യം ഫ്രാൻസിസാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. …
Read More »നടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ നിയന്ത്രിക്കാനുള്ള നീക്കമാണ് കോഴിക്കോട് ഓഫീസ് പരിശോധനയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെ പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ ക്രൂരതയായി സമൂഹം നാളെ വിലയിരുത്തും. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തെ അപലപിച്ച മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ അവരുടെ കീഴിലുള്ള മലയാളത്തിലെ ആദ്യത്തെ ചാനലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയത് ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികാര …
Read More »സഹയാത്രികനുമേല്‍ മൂത്രമൊഴിച്ച സംഭവം; യുവാവിന് യാത്രാവിലക്കേർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്
ന്യൂഡല്‍ഹി: മദ്യലഹരിയിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച വിദ്യർത്ഥിക്ക് അമേരിക്കൻ എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തി. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യ വോറയാണ് മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് ശനിയാഴ്ച രാത്രി 9.15ന് പുറപ്പെട്ട എഎ 292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് സഹയാത്രികന്റെ ദേഹത്തായി. ഇതോടെയാണ് അധികൃതരെ വിവരമറിയിച്ചത്. എന്നാൽ മൂത്രമൊഴിച്ചതിന് വിദ്യാർത്ഥി ക്ഷമാപണം …
Read More »‘ഹൈദ്ര’; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ
അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ബോട്ടിന് ഹൈദ്ര എന്നാണ് പേര് നൽകിയിട്ടുള്ളത്. 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഹൈദ്രയെ യുഎഇ തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാന്‍റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ മുതലായവയുടെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കും.
Read More »