Breaking News

Latest News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; മുന്നറിയിപ്പ്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിന്ൽ കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ …

Read More »

ആശുപത്രിയിലെ ഓ​ക്സി​ജ​ന്‍ ചോ​ര്‍​ന്നു; മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള കോ​വി​ഡ് രോ​ഗിക​ളാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി വേ​ര്‍​തി​രി​ച്ച ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ 150 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ല്‍ മൂ​ടി. …

Read More »

കോവിഡ് വ്യാപനം ; എറണാകുളം ജില്ലയിൽ ഇന്നു മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും. കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉള്‍പ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച്‌ ലോക്ഡൌണ്‍ ഏ൪പ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളു൦ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടു൦. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് …

Read More »

കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു; ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യസര്‍വീസ് മാത്രം…

കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ …

Read More »

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം….

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. വാക്സീൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 മണി വരെ പ്രവർത്തിക്കാനനുവദിക്കാനും തീരുമാനമായി. സ്വകാര്യ മേഖലയും വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് സർക്കാർ നിർദ്ദേശിക്കുന്നത്. പ്രതിരോധവും …

Read More »

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ഇന്നലെ മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം നടത്തി. ഇന്ന് ഒറ്റയടിയ്ക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഇതോ‍െ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. ഇതിന് …

Read More »

ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി; രാവിലെ 10 മണി മുതല്‍ ഉച്ച വരെ…

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെ പുതിയ തീരുമാനം. ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് …

Read More »

ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പരിശോധന; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി…

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളോട് പുര്‍ണ്ണ സജ്ജരാകാന്‍ നിര്‍ദ്ദേശം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താനാണ് തീരുമാനം. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ …

Read More »

രാജ്യത്ത് കോവിഡ് ആഞ്ഞടിക്കുന്നു; മൂന്ന് ലക്ഷത്തിനടുത്തേക്ക് പ്രതി​ദിന കോവിഡ് കേസുകൾ; 2023 മരണം…

രാജ്യം അതിതീവ്ര കോവിഡ് ഭീഷണിയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2023 ആയി. പുതിയ കേസുകളില്‍ 54. 7 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. പലയിടത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ് കൺുവരുന്നത്.

Read More »