Breaking News

Latest News

സംസ്ഥാനത്ത് മദ്യവില കൂടും; ഏഴ് ശതമാനം കൂട്ടണമെന്ന് ബെവ്‌കോ; നടപ്പായാല്‍ ലിറ്ററിന് 100 രൂപയെങ്കിലും കൂടും….

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്‌കോ. നിര്‍മാതാക്കള്‍ക്ക് നല്‍കാനുള്ള വിലകൂട്ടണമെന്നാണ് ബെവ്‌കോ ആവശ്യപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്ബനികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനവുണ്ടാകണമെന്ന് തീരുമാനമെടുത്തത്. നടപ്പായാല്‍ മദ്യവില ലിറ്ററിന് 100 രൂപയെങ്കിലും കൂടും. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പറേഷന്‍ …

Read More »

രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 20 പേര്‍ക്ക് കൂടി രോ​ഗം: കേരളത്തില്‍ 1600 പേരെ നിരീക്ഷിക്കും…

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതുതായ് 20 പേര്‍ക്ക് കൂടി രാജ്യത്ത് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 58 ആയി. ജീനോം സീക്വന്‍സിംഗ് ടെസ്റ്റിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍‌ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചവരുടെ സാമ്ബിള്‍ രാജ്യത്തെ വിവിധ ലാബുകളിലാണ് പരിശോധിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. യു.കെയില്‍ …

Read More »

ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍ പോരാട്ടം…

ഐ എസ് എല്ലില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം. ലീഗില്‍ ഗംഭീര ഫോമില്‍ ഉള്ള മുംബൈ സിറ്റിയും ശക്തരായ ബെംഗളൂരു എഫ്സിയും തമ്മിലാണ് മൽസരം. അവസാന രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ട ബെംഗളൂരു എഫ് സി ഒട്ടും ഫോമില്‍ അല്ല. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതുവരെ ബെംഗളൂരു എഫ് സി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാന്‍ ആകും ബെംഗളൂരു എഫ് സിയുടെ ശ്രമം. മുംബൈ …

Read More »

‘വീട്ടമ്മമാര്‍ക്ക് വേണ്ടത് ശമ്ബളമല്ല, അന്തസ്സും സ്വത്വബോധവുമാണ്’; ശശി തരൂരിനും കമല്‍ഹാസനുമെതിരെ കങ്കണ…

വീട്ടമ്മമാര്‍ക്ക് മാസശമ്ബളം എന്ന കമല്‍ഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി കങ്കണ റണാവത്ത്. ‘വീട്ടമ്മ’ എന്നത് ശമ്ബളം വാങ്ങുന്ന ഒരു തൊഴില്‍ മേഖലയാക്കണം എന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ ആശയത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പിന്തുണച്ചിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കമലിന്റെയും തരൂരിന്റെയും അഭിപ്രായങ്ങള്‍ ഭാഗികമായി വേദനാജനകവും ഭാഗികമായി പരിഹാസ്യവും എന്നായിരുന്നു കങ്കണ അഭിപ്രായപ്പെട്ടത്. കങ്കണയുടെ ട്വീറ്റ് ഇങ്ങനെ ; …

Read More »

രണ്ട് ജില്ലകളില്‍ അതീവ ജാഗ്രത; പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു…

പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനമെമ്ബാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് …

Read More »

തീയറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും കാണികള്‍: പുതിയ ഉത്തരവ് ഇങ്ങനെ….

തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കി സംസ്ഥാന സര്‍ക്കാര്‍. തീയറ്ററുകളില്‍ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകള്‍ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. വിജയ് യുടെ മാസ്റ്റര്‍ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. …

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; യല്ലോ അലേര്‍ട്ട്….

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അന്നേ ദിവസം ഇടുക്കി ജില്ലയില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു ; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നു. പവന് ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 37,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. 4730 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. അതീവ ജാ​ഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്.

Read More »

അതീവ ജാ​ഗ്രത ; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരും; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്….

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പകുതിയോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് ആരോഗ്യവകുപ്പ് രം​ഗത്ത് എത്തിയിരിക്കുന്നത്. ജനുവരി 15ഓടെ പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും സ്കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കും. കിടത്തി ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കാനുള്ള …

Read More »

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; തുറന്നാലും സിനിമകള്‍ നല്‍കില്ലെന്ന്…

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഫിലിം ചേംബറിന്റെ തീരുമാനം എത്തിയിരിക്കുന്നത്. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും, വിനോദനികുതിയും വൈദ്യുതി …

Read More »