കഴിഞ്ഞ മാസം കർണാടകയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്ത 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരന്റെ മാതാപിതാക്കൾ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ഹവേരി ജില്ലയിലെ റാണെബെനൂരിലെ മാരുതിനഗറിലാണ് കഴിഞ്ഞ മാസം 29ന് വിവാഹം നടന്നത്. വരന്റെ പിതാവിനാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ മാസം ഏഴിന് മരിച്ചു. നാല് ദിവസത്തന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും വൈറസ് ബാധയെത്തുടർന്ന് …
Read More »കരുനാഗപള്ളിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 4.35 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു…
കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു. 4.35 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് …
Read More »കോവിഡ് വ്യാപനം: ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ..!
കൊല്ലത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചവറ പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിൻമെൻറ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകൾ കണ്ടെയിൻമെൻറ് സോണുകളിലാണ്. കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാർക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട പരമ്ബരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സർക്കാർ …
Read More »സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസ (74) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 11നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നസീഫയുടെ കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വര്‍ഷങ്ങളായി ചികിസയിലായിരുന്നു ഇവര്‍. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഉപ്പള കുന്നില്‍ മുഹയദീന്‍ ജുമാ മസ്ജിദില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം …
Read More »കേരളം സമൂഹവ്യാപനത്തിന്‍റെ വക്കിൽ; ഇന്ന്‍ 532 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; 46 പേരുടെ ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും എഴുന്നൂറിന് മുകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 791 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 532 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 46 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവന്തപുരം ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പത്തനംതിട്ട …
Read More »സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ അയ്യായിരത്തിലധികം പുതിയ കോവിഡ് കേസുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ സമൂഹവ്യാപനം..
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിലുണ്ടാകുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അയ്യായിരത്തിലധികം പുതിയ കേസുകളാണ്. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ മുന്നറിയിപ്പ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്.
Read More »കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്…
കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, …
Read More »സംസ്ഥാനത്ത് ഇന്ന് പുതിയ 35 ഹോട്ട് സ്‌പോട്ടുകൾ കൂടി…
സംസ്ഥാനത്ത് ഇന്ന് പുതിയ 35 ഹോട്ട് സ്‌പോട്ടുകള്‍ കൂടി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്ബന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചല്‍ (എല്ലാ വാര്‍ഡുകളും), അലയമണ്‍ (എല്ലാ വാര്‍ഡുകളും), ഏരൂര്‍ (എല്ലാ വാര്‍ഡുകളും), എടമുളയ്ക്കല്‍ …
Read More »കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 481 പേര്‍ക്ക്…
സംസ്ഥാനത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തെ രോഗികളുടെ എണ്ണം. 722 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. സമ്ബര്‍ക്കം വഴി 481 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 62 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്, ഇന്നത്തെ കണക്കോടെ കേരളത്തില്‍ ആകെ രോഗികള്‍ 10275 ആയി. …
Read More »കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ; 300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും. പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. ശാസ്താംകോട്ട എം സി എം എം ആശുപത്രിയുടെ എതിര്‍വശത്തുള്ള ലേഡീസ് ഹോസ്റ്റല്‍, മാര്‍ ബസേലിയോസ് കോളേജിനോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY