സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപരം നടക്കുന്നത്. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 33800 രൂപയാണ് ഇന്നത്തെ വില. നിലവില്‍ ആഗോള വിപണിയിലുണ്ടായ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍
Read More »നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്..!
നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍ മുന്നില്‍ തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.
Read More »ഒമാനില്‍ 102 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയത് 307 പേര്‍…
ഒമാനില്‍ വ്യാഴാഴ്ച 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1716 ആയി. രോഗമുക്തരായവരുടെ എണ്ണം 307. മലയാളിയടക്കം എട്ടുപേര്‍ മരണപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. പുതിയ രോഗികളില്‍ 71 പേരാണ് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 1309 ആയി. രോഗമുക്തരുടെ എണ്ണം 156ല്‍ നിന്ന് 218 ആയി …
Read More »മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന; പുതിയ വിവരങ്ങള്‍…
രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. …
Read More »കോവിഡ്; യു.എസില്‍ മരണം 47,000 കടന്നു; വൈറസിന്‍റെ രണ്ടാംഘട്ട വ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ഇന്നലെ മാത്രം മരിച്ചത്…
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ 1783 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിമോര്‍ ആസ്ഥാനമായ യൂനിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 848,994 പേര്‍ രോഗബാധിതരായാണ് കണക്ക്. ലോകത്തെ നാലിലൊന്ന് കോവിഡ് ബാധിതരുള്ളത് യു.എസിലാണ്. ഇവിടെ ആകെ മരണം 47,676 ആയി. അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് …
Read More »കൊറോണക്കാലത്ത് കൈത്താങ്ങുമായി ദളപതി വിജയ്; 1.30 കോടി രൂപ സംഭാവന നല്‍കി; കേരളത്തിനും സഹായം; നല്‍കിയത്…
കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി തമിഴ് നടന്‍ വിജയ്. കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, …
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന നാല് ദിവസം വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത – ജാഗ്രത നിര്‍ദേശം…
കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയകനത്ത മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും (മണിക്കൂറില്‍ 30 മുതല്‍ 40 കി മി വേഗതയില്‍) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ കാര്‍മേഘം …
Read More »പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി
പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി ചെന്നൈയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. തമിഴ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന …
Read More »മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും അമിത യാത്ര ഫീസ് ഈടാക്കില്ല; ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍..!
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് കാലയളവില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ ഇക്കാലയളവില്‍ …
Read More »കൊറോണയുടെ ഉത്ഭവം ലാബില്‍ നിന്നല്ല; രോഗം പടര്‍ന്നത് ആ മൃഗങ്ങളില്‍ നിന്ന് : ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും വന്നതാണ്, അതൊരിക്കലും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നു തന്നെയാണ് വൈറസ് പകര്‍ന്നതെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ജനീവയില്‍ പറഞ്ഞു. വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലബില്‍ നിന്നാണോ എന്നറിയാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വവ്വാലുകള്‍ കൊറോണ വൈറസുകളുടെ സ്വാഭാവിക …
Read More »