തമിഴ്നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു തമിഴ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കും വാര്‍ത്താ ചാനലിന്റെ സബ് എഡിറ്ററിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടറെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലും സബ് എഡിറ്ററെ സ്റ്റാന്‍ലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ 1,477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 16 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 411 പേര്‍ക്കാണ് രോഗം ഭേദമായത്.
Read More »കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കരുത്; ഗുരുതര പ്രശ്നങ്ങലുണ്ടാകുമെന്നു ആരോഗ്യ മന്ത്രാലയം..
രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ മേല്‍ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് ശാരീരികവും മാനസ്സികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളില്‍ അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിന്റെ …
Read More »ഇനിമുതല്‍ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ശിക്ഷാര്‍ഹം; പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കും.!
ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ നോക്കിയാല്‍ പണികിട്ടും. പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയീടാക്കേണ്ടിവരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പോലീസ് ആക്‌ട് ചട്ടം ഭേദഗതിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പോലീസ് ആക്‌ട് നിലവില്‍വന്നശേഷം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പോലീസിന് പിഴയീടാക്കാം. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ പകരുന്നതിന് കാരണമാകുമെന്ന് കണ്ടാണ് കര്‍ശനമായ നിരോധനവും പിഴയും ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും …
Read More »ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ല മികച്ച ക്യാപ്റ്റന്‍, തുറന്നുപറഞ്ഞ് ശ്രീശാന്ത്..!!
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ലെന്ന് ശ്രീശാന്ത്. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഇന്ത്യയിലേക്ക് ആദ്യ ലോകകപ്പ് കിരീടം ഇന്ത്യയില്‍ എത്തിച്ച കപില്‍ദേവ് ആണെന്ന് ശ്രീശാന്ത് പറയുന്നു. ഹലോ ലൈവില്‍ സംസാരിക്കുമ്ബോഴാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 2007ലെ ട്വന്റി20 ലോക കിരീടത്തിലെ ജയത്തില്‍ പങ്കാളിയായെങ്കിലും 2011ലെ ലോകകപ്പ് ജയമാണ് ഏറ്റവും പ്രിയപ്പെട്ടത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഞാന്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ എനിക്ക് ധൈര്യം …
Read More »20 ആം തീയതി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ ജില്ലകളില്‍ സര്‍വീസ് നടത്തും; മറ്റ് വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ ഇങ്ങനെ…
സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച (20) മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയാണ് സര്‍വീസ് നടത്തുക. ഒരു ദിശയില്‍ 50- 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ. ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളില്‍ കയറുമ്ബോള്‍ എല്ലാവര്‍ക്കും …
Read More »സംസ്ഥാനത്തെ ലോക്ക്ഡൗണ്‍: ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല..!
സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിക്കുകയായിരുന്നു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍ സാമ്ബത്തിക നഷ്ടമുണ്ടാക്കും. സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ കൊടുക്കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Read More »മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി മരിച്ചു..!!
മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍കൂടി മരിച്ചു. മലപ്പുറം എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി ( 84 ) ആണ് മരിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരാണ് മലപ്പുറത്ത് മരിച്ചത്. അതെസമയം ഇയാളുടെ മരണം കൊവിഡ് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ സ്വദേശിയുമായി അടുത്ത് ഇടപഴകിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അഹമ്മദ് കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. …
Read More »കോവിഡ് 19 : ലോകത്തിലെ 40 സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി; നാല് ഗള്‍ഫ് രാജ്യങ്ങളും…
കോവിഡ് വൈറസ് ബാധിതമായ രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യം ഇസ്രായേലെന്ന് അന്തരാഷ്ട്ര പഠനം. യു.കെയിലെ ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് 40 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഇസ്രയേലിന് പിന്നാലെ ജര്‍മനിയും ദക്ഷിണ കൊറിയയും ഓസ്ട്രേലിയയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ചൈന, ന്യൂസിലന്‍ഡ്, തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ് എന്നിവ അഞ്ച് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംനേടി. കോവിഡ് 19 സേഫ്റ്റി റാങ്കിങ്ങില്‍ ഇസ്രയേലിന് മൊത്തം …
Read More »അന്നവും വെള്ളവുമില്ലാതെ ആഴക്കടലില്‍ കഴിഞ്ഞത് രണ്ടു മാസം ; 28 അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു
കരയിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിയ കപ്പലില്‍ അകപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. കപ്പലിലെ 28 പേരാണ് വിശന്നു മരിച്ചത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ് കാണപ്പെട്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം കപ്പല്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ …
Read More »കോവിഡ് ; സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്സോണില്‍..!
സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കും . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലകളായി മാറും. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY