രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.
Read More »വനിതാദിനത്തില്‍ ചരിത്ര സ്മാരകങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം..!!
ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള സ്മാരകങ്ങളില്‍ അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കി. വനിത ദിനത്തില്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും. ‘വനിതദിനം ആഘോഷിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ സ്ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വനിതകളെ ദൈവീക സങ്കല്‍പ്പങ്ങളായാണ് കണക്കാക്കിയിരുന്നത്. സാംസ്കാരിക വകുപ്പിന്‍റെ തീരുമാനം മികച്ച തുടക്കമായിരിക്കും.’ - …
Read More »“ഫോണില്‍ വിളിച്ചാല്‍ ചുമ’; കൊറോണ ബോധവത്കരണവുമായി ഫ്രീ കോളര്‍ ട്യൂണുമായി ടെലികോം കമ്പനികള്‍..
കോവിഡ്-19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡയല് ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍ ചെയ്യുന്നത്. കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് എല്ലാവരും കേള്‍ക്കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.
Read More »സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി; വിജ്ഞാപനം ഇറക്കി..!
സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക. ഇത് സംബന്ധിച്ച തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കി. അണ്‍ എയ്ഡഡ് വിദ്യഭ്യാസ മേഖലയിലെ അധ്യാപകര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് …
Read More »സംസ്ഥാനത്തെ ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിനും ഡീസലിനും ഇന്ന് കുറഞ്ഞത്…
സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും 12 പൈസ വീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 73.04 രൂപയും ഡീസലിന് വില 67.33 രൂപയുമായിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.46 രൂപയും ഡീസല്‍ വില 68.66 രൂപയുമാണ് വ്യാപാരം നടക്കുന്നത്.
Read More »ഐഎസ്‌എല്ലില്‍ ഇന്ന് ചെന്നൈ – ഗോവ പോരാട്ടം; ആരാകും ആദ്യ ഫൈനലിസ്റ്റ്…
ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം നടക്കുക. ആദ്യ പാദത്തില്‍ 4-1 എന്ന സ്കോറിന് ചെന്നൈയ്ക്കായിരുന്നു ജയം. രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഗോവയ്ക്ക് ഫൈനലിലെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്. ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. മറുവശത്തു പ്രതിരോധം …
Read More »ടിക് ടോക് വഴി പരിചയപ്പെട്ടു; പിന്നീട് പ്രണയത്തിലായി; ഒടുവില്‍ നടന്നത് കൊടുംക്രൂരത…
ടിക് ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. ബിസ്‌റാഖ് സ്വദേശിനിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാഘവ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കു പോകുന്ന …
Read More »കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ; ആശങ്ക പെടേണ്ടതില്ല; മന്ത്രി കെ രാജു…
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലെയും കോഴി ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും. …
Read More »ആറ്റുകാല്‍ പൊങ്കാല; 8, 9 തീയതികളില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്..!
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 7, 8 (ഞായറും തിങ്കളും) ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും. 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്. ആറ്റുകാല്‍ പൊങ്കാലയായ തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് …
Read More »കൊറോണ വൈറസ്; ഇറച്ചി, പച്ചക്കറി വില്‍പനക്ക് ഭാഗിക നിരോധനം..!
തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത് നിരോധിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ മജിസ്ട്രേറ്റ് ജെ. സെല്‍വകുമാരിയാണ് നിരോധന ഉത്തരവിട്ടത്. ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്ഥലത്ത് വില്‍ക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
Read More »