Breaking News

Latest News

കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്..?

ടെലികോം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം റോഡിലെ കുഴിയില്‍ വീണു നട്ടെല്ലിനു ഗുരുതരമായ പരിക്കേറ്റ യുവാവിന് എട്ട് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനും ടെലികോം വകുപ്പിനും ഹൈക്കോടതിയുടെ ഉത്തരവ്. കാസര്‍കോഡ് സബ് കോടതി വിധിച്ചിരുന്ന നഷ്ടപരിഹാര തുകയാണ് ഹൈക്കോടതി ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ കേന്ദ്രവും ടെലികോം വകുപ്പും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. കാസര്‍കോട് കോടിബൈല്‍ ഗ്രാമത്തിലെ സ്വരൂപ് ഷെട്ടി എന്ന വിദ്യാര്‍ഥിക്കാണ് 1998-ല്‍ പരിക്കേറ്റത്. മംഗലാപുരത്തെ …

Read More »

കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; ഒരാള്‍ മരിച്ചു..!

പെരുമ്പാവൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡൈവര്‍ തമിഴ്നാട്, ഇറോഡ്, സത്യമംഗലം, ജി.എച്ച്‌. റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്. എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയില്‍ കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി …

Read More »

അവര്‍ എന്‍റെ അമ്മയല്ല; രാധിക ശരത് കുമാറിനെ കുറിച്ച്‌ നടി വരലക്ഷ്മി പറയുന്നത് ഇങ്ങനെ…

തമിഴ് സിനിമാ മേഖലയില്‍ നിലപാടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വരലക്ഷ്മി. അച്ഛന്റെ താരപദവിയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും അഭിനയത്തിലൂടെ തമിഴ് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം. പലപ്പോഴും വരലക്ഷ്മിയുടെ നിലപാടുകള്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിത സിനിമ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് രണ്ടാനമ്മയായ രാധിക ശരത് കുമാറിനെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകളാണ്. രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്തത്. പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ …

Read More »

സംസ്ഥാനത്ത് ഇനി മുതല്‍ കുപ്പി വെള്ളത്തിന് 13 രൂപ; കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി…

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വിലയില്‍ നിയന്ത്രണം നിലവില്‍ വന്നു. ഇനി മുതല്‍ ലിറ്ററിന് 13 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടുതല്‍ വില ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 12ന് ആണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്. അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. ഉത്തരവിറങ്ങിയെങ്കിലും വിഞ്ജാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ …

Read More »

പ​ത്ത​നാ​പു​ര​ത്ത് ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേറ്റു..!!

പ​ത്ത​നാ​പു​ര​ത്ത് ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റതായ് റിപ്പോര്‍ട്ട്. ചെ​മ്ബ​ന​രു​വി സ്വ​ദേ​ശി​ക​ളാ​യ ഗോ​പി, ‍ഉ​ഷഎ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. എ​സ് എ​ഫ്സി​കെയി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ഗോ​പി. ജോ​ലി​ക്കി​ടെ​യാ​ണ് ഗോ​പി​യ്ക്ക് സൂ​ര്യാ​ത​പ​മേ​റ്റ​ത്.​ എ​സ്എ​ഫ്സികെയി​ലെ ക​ശു​വ​ണ്ടി വി​ഭാ​ഗ​ത്തി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​ണ് ഉ​ഷ. ഗോ​പി​യു​ടെ ചെ​വി​യ്ക്ക് പി​റ​കി​ലും, മു​ഖ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ഷ​യു​ടെ കൈ​ക​ളി​ലും അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​രു​വ​രും പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

Read More »

നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; പിന്നിലെ സത്യം ഇതാണ്..

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിര്‍ത്താന്‍ മോദി ആലോചിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത ചര്‍ച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഈ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ് ; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന്പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,240 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,905 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്.

Read More »

ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ നിരീക്ഷണത്തില്‍..

ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ കര്‍ശന നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്.

Read More »

അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ; ഷെയ്ന്‍ വിഷയം ചര്‍ച്ചയാകും…

താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍. ഷെയ്ന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള വിഷയമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഫല …

Read More »

അരുണ്‍ വിജയ് ചിത്രം സിനത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം ഉടന്‍ എത്തും…

അരുണ്‍ വിജയിയെ നായകനാക്കി ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സിനം’. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് ചിത്രത്തില്‍ നായികയായ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍. …

Read More »