Breaking News

Latest News

ഏകദിന റാങ്കിംഗ്; ബുമ്ര ഒന്നാം റാങ്കില്‍ നിന്നും താഴെ വീണു; ഒന്നാം റാങ്ക് ന്യൂസിലന്‍ഡ്‌ താരത്തിന്..!

ബോളര്‍മാരുടെ പുതിയ റാങ്കിംഗ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര നീണ്ട കാലത്തിനു ശേഷം ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു. ഇന്ന് വന്ന പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗള്‍ട് ആണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഈ റാങ്കിംഗില്‍ ബുമ്രയ്ക്ക് നഷ്ടമായത് 45 പോയന്റാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. പരിക്ക് …

Read More »

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില കുറച്ചു; ഇനി ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപ..!

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കി. ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വച്ചു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി തിലോത്തമൻ അറിയിച്ചു. ഒരു ലിറ്ററിന് 13 രൂപയായാണ് നിരക്ക് കുറച്ചത്. നേരത്തെ ലിറ്ററിന് 20 രൂപ വരെ …

Read More »

ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; മാര്‍ച്ച്‌ 31 വരെ ഇളവ്

ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ വാഹനം ഓടിച്ചു കാണിക്കേണ്ടിവരില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്‌ കേന്ദ്രമാണ് ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം …

Read More »

ഡല്‍ഹി ഫലത്തിന് പിന്നാലെ ​പാചകവാതക വില കുത്തനെകൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ..

രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സിലിണ്ടറിന്റെ വില 146 രൂപ (14.2കിലോ സിലിണ്ടറിന്) ആയിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850 രൂപ 50 പൈസയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്ബനികള്‍ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച്‌ …

Read More »

ബിഎസ്‌എന്‍എലിന്‍റെ പുതിയ 4ജി പ്ലാന്‍ : 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ..?

പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതിയാകും. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്‌എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു 4ജി പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ …

Read More »

മരണപ്പെട്ട ആരാധകന്‍റെ വീട് സന്ദര്‍ശിച്ച്‌ രാംചരണ്‍; കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കി ( വീഡിയോ )

സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന ഏറ്റവും കൂടുതല്‍ നടക്കുന്നത് തെന്നിന്ത്യന്‍ സിനിമ മേഖലയിലാണ്. ഇവരെ കാണുന്നതിനും മറ്റുമായി സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരം ആരാധകര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ ആണ്. തന്റെ ആരാധകനായ നൂര്‍ അഹമ്മദിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് താരം. 10 ലക്ഷം രൂപയാണ് കുടുംബത്തിന് താരം നല്‍കിയിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും …

Read More »

വെള്ളം കോരുന്നതിനിടെ മകള്‍ കിണറ്റില്‍ വീണു; രക്ഷിക്കാനായി അച്ഛന്‍ പിറകെ എടുത്തുചാടി; ഒടുവില്‍ ഇരുവര്‍ക്കും രക്ഷയായത്…

കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ ഒമ്പതു വയസ്സുകാരി കാല്‍ തെന്നി തലകീഴായി കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി പിതാവും കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ രക്ഷപ്പെടുത്തെങ്കിലും കരയ്ക്ക് കയറാനാവാതെ ഇരുവരും കിണറ്റില്‍ കുടുങ്ങിയിരുന്നു. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!! അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം നടന്നത്. വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും വെള്ളം കോരവെ ബക്കറ്റ് പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി കാല്‍തെന്നി കിണറ്റിലേക്ക് വീണത്. 25 അടി …

Read More »

കെറോണ വൈറസ്; മരണസംഖ്യ വീണ്ടും ഉയര്‍ന്നു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1,000 കഴിഞ്ഞു..

ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്നുള്ള മരണ സംഖ്യ വീണ്ടും ഉയര്‍ന്ന് 1,000 കടന്നു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി ഉയര്‍ന്നു. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!! സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More »

ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒറ്റ രൂപ നോട്ട് വിപണിയിലേക്ക്..!

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒറ്റ രൂപ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് (ആര്‍‌ബി‌ഐ) നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരു രൂപയുടെ നോട്ട് ധനമന്ത്രാലയമാണ് അച്ചടിച്ച്‌ വിതരണത്തിനെത്തിക്കുന്നത്. നോട്ടില്‍ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് അച്ചടിച്ച്‌ പുറത്തിറക്കുന്നത്. 9.7X 6.3 സെന്റീമീറ്ററാണ് പുതിയ ഒരു രൂപ നോട്ടിന്റെ വലുപ്പം. കൂടാതെ; ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. …

Read More »

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നു; പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍…

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക നിര്‍ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ താപനില സര്‍വ്വകാല റെക്കോഡുകളും ഭേദിച്ചതായാണ് അധികൃതരുടെ കണ്ടെത്തല്‍. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ …

Read More »