Breaking News

Latest News

50 കോടി നേടി മെഗാസ്റ്റാറിന്‍റെ ഷൈലോക്കും ചാക്കോച്ചന്‍റെ അഞ്ചാംപാതിരയും; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു..!

പുതുവര്‍ഷം മലയാള സിനിമയ്ക്ക് വാണിജ്യ വിജയത്തിന്റെ പുതിയ കാഴ്ച സമ്മാനിച്ചുകൊണ്ട് രണ്ടുചിത്രങ്ങൾ 50 കോടി ക്ലബിൽ. ഒരു മാസത്തിനുള്ളിലാണ് തിയറ്ററിലെത്തിയ രണ്ടു ചിത്രങ്ങളും 50 കോടി നേടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഷൈലോക്കും കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയുമാണ് 50 കോടി ക്ലബ്ബിലേറി മുന്നേറുന്നത്. രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ 2020 ല്‍ ഈ ഗംഭീരതുടക്കം ഇനിയുള്ള ചിത്രങ്ങൾക്കും ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൃഥ്വിരാജും …

Read More »

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി..!

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 274 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 250 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ പരമ്പര ന്യൂസിലന്‍ഡ്‌ സ്വന്തമാക്കി (2-0). പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരമായിരുന്നു ഇന്നത്തേത്. ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ബാറ്സ്മാന്‍മാര്‍ മികവു കാട്ടഞ്ഞതാണ് മത്സരം കൈവിടാന്‍ കാരണമായത്‌. അര്‍ധശതകം നേടിയ ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. സ്കോര്‍ ന്യൂസിലന്‍ഡ്‌ 273-8 …

Read More »

ഫെയ്സ്ബുക്കിനും രക്ഷയില്ല; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു…

ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്തത്.’ ഹായ് ഞങ്ങള്‍ അവര്‍മൈന്‍ ആണ്. ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മെച്ചപ്പെട്ടതെങ്കിലുമാണ്’ (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable …

Read More »

ബിജെപി പ്രതിഷേധത്തില്‍ കട്ടക്കലിപ്പുമായി ദളപതി ആരാധകര്‍; ആരാധകരോട് നേരിട്ടെത്തി വിജയ് അഭ്യര്‍ത്ഥിച്ച്ത് ഇങ്ങനെ…

ദളപതി വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ചിത്രത്തിന്‍റെ ലൊക്കേഷന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ആഭ്യര്‍ത്ഥനയുമായി ദളപതി വിജയിയും രംഗത്ത്. മാസ്റ്ററിന്‍റെ ചിത്രീകരണത്തിനിടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത താരത്തെ വിട്ടയച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ വിജയ് ആരാധകര്‍ ലൊക്കേഷനില്‍ തടിച്ചു കൂടിയിരുന്നു. അതേസമയം ലൊക്കേഷനില്‍ തടിച്ചു …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 30,280 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,785 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിനു വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. 30,160 രൂപയിലായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ വില.

Read More »

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനം; പരമ്പരയില്‍ തരിച്ചുവരാന്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം….

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. സ്കോര്‍ 273-8 . ആദ്യ ഏകദിനത്തിലെ ഹീറോ റോസ് ടെയ്ലര്‍ തന്നെയാണ്‌ ഇന്നും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്‌. 73 റണ്‍സ് നേടി റോസ് ടെയ്ലര്‍ പുറത്താകാതെനിന്നു. രണ്ട് സിക്സുകളും ആറ് ഫോറും താരത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. …

Read More »

പ്ലാസ്‌റ്റികിന്‌ ബദല്‍; സംസ്ഥാനത്ത് ഇനി മുതല്‍ പാല്‍ വിതരണം എ.ടി.എം വഴി..

സംസ്ഥാനത്ത് മില്‍മയുടെ പുതിയ ചുവടുവെയ്പ്പ്. ഇനിമുതല്‍ പണത്തിന്​ മാത്രമല്ല, പാല്‍ വിതരണത്തിനും​ എ.ടി.എം വരുന്നു. മില്‍മയാണ്​ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ ആരംഭിക്കുന്നത്​. അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ വിതരണത്തിനായി എ.ടി.എം സന്‍റെറുകള്‍ തുടങ്ങാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്‍ററുകള്‍ ആദ്യം തുറക്കുക. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ …

Read More »

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി; രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞു…

കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 73 പേര്‍ മരിച്ചു. ഇതില്‍ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3,694 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേര്‍ രോഗക്കിടക്കയിലാണ്. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്. വുഹാനില്‍നിന്ന് …

Read More »

നടി ആക്രമണ കേസ്; നടി രമ്യാ നമ്ബീശനെയും സഹോദരനയും വിസ്തരിച്ചു…

കൊച്ചിയില്‍ ഓടുന്ന കാറില്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നടി ര​മ്യാ നമ്പീ​ശ​നെ​യും സ​ഹോ​ദ​ര​നെ​യും വി​സ്ത​രി​ച്ചു.പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇരുവരും കോടതിയില്‍ ഹാജരായത്. വിചാരണ നടക്കുന്ന പ്രത്യേക അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. സംവിധായകനുമായ ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു.  ലാ​ലി​ന്‍റെ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി …

Read More »

വിജയ് തിരിച്ച്‌ ലൊക്കേഷനിലേക്ക്; മാസ്റ്ററിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു; വന്‍ സ്വീകരണമൊരുക്കി ആരാധകര്‍

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടന്‍ വിജയ് സിനിമാ ലൊക്കേഷനില്‍ തിരികെയെത്തി. 30 മണിക്കൂര്‍ നീണ്ട ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം തമിഴ് താരം വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ചിത്രീകരണ സ്ഥലത്ത് തിരിച്ചെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് വിജയ്‌ തിരികെ എത്തിയത്. നെയ്‌വേലിയിലെ സെറ്റിലേക്കാണ് താരം തിരികെ എത്തിയത്. ഇവിടെവെച്ചായിരുന്നു ആദായ …

Read More »