Breaking News

Latest News

മുഖ്യമന്ത്രിക്ക് കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവം; പരിഹസിച്ച് കെ. സുധാകരൻ

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയും അദ്ദേഹത്തിൻ്റെ ശരീരഭാഷയും ‘കിണ്ണം കട്ടവനെന്ന’ പഴഞ്ചൊല്ലിനെയാണ് ഓര്‍മപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഇരട്ടച്ചങ്കൻ,എന്നതിന് പകരം കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നതെന്നും സുധാകരൻ പറഞ്ഞു. നിയമസഭയിൽ ഒളിച്ചിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിടികൂടാൻ ഇ.ഡി വരുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു ദുരന്തം …

Read More »

ആര്യ തിരികെ യുക്രൈനിലേക്ക്; സൈറ മൂന്നാറിൽ ഹാപ്പി

ഇടുക്കി : റഷ്യ- യുക്രൈൻ യുദ്ധഭീകരതയെ അതിജീവിച്ച സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട സൈറ എന്ന നായ്ക്കുട്ടി ഇപ്പോൾ ഇടുക്കിയിലെ കാലാവസ്ഥയെയും അതിജീവിച്ച് കഴിഞ്ഞു. എം.ബി.ബി.എസ് പഠനത്തിനായ് യുക്രൈനിൽ എത്തിയ ആര്യയുടെ വളർത്തുനായ ആണ് സൈറ. യുദ്ധം ശക്തമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോഴും പ്രിയപ്പെട്ട സൈറയെ ഉപേക്ഷിച്ച് പോരാൻ ആര്യയുടെ മനസ്സ് അനുവദിച്ചില്ല. സൈറയെ നെഞ്ചോട് ചേർത്ത് 12 കിലോമീറ്ററോളം നടക്കേണ്ടി വന്നിട്ടുണ്ട് ആര്യക്ക്‌. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് …

Read More »

5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് അനുമതി; തീരുമാനം കിഫ്ബി ബോര്‍ഡ് യോഗത്തിൽ

കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് അംഗീകാരം. ഫെബ്രുവരി 25ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 80,352.04 കോടിയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടിയുടെ 36 പദ്ധതികള്‍ക്കും ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി എളംകുളം സിവറേജ്‌ പ്ലാന്‍റിന് 341.97 കോടിയും അടക്കം 3414.16 …

Read More »

സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീക്കും പുരുഷനും പൊതുവായ വിവാഹപ്രായം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കുന്നത് പാർലമെന്‍റിന്‍റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും നിയമം രൂപീകരിക്കാൻ പാർലമെന്‍റിനോട് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതിക്ക് …

Read More »

ഐഎസ്എൽ ഫൈനൽ; ഇക്കുറിയും നറുക്ക് ഗോവ ഫത്തോർദ സ്റ്റേഡിയത്തിന്

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസൺ ഫൈനൽ ഗോവയിൽ നടക്കും. ഫത്തോർദ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ കലാശപ്പോര് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഐഎസ്എൽ ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവസാന മൂന്ന് തവണയും ഫൈനലിന് ആതിഥേയത്വം വഹിച്ചത് ഫത്തോർദയായിരുന്നു. ഇത്തവണ ഗോവയ്ക്ക് പകരം പുതിയ വേദിയായിരിക്കുമെന്നായിരുന്നു സൂചന. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് ഫൈനൽ നടക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാന …

Read More »

‘ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതല്ല ആർഎസ്എസ് ജമാഅത്ത് ചർച്ച’; ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കം

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് ആരംഭം. വൈകിട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗീയത നാടിന് ആപത്തായി വളർന്ന് വരുകയാണെന്നും,ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർക്കുന്ന തരത്തിലുളള നിലപാടുകളാണ് എക്കാലത്തും സ്വീകരിച്ചതെന്നും, ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ളതല്ല ആർഎസ്എസ് ജമാഅത്ത് ചർച്ചകളെന്നും, …

Read More »

അച്ഛനെഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ്, പലയിടത്തും കരഞ്ഞുപോയി: രാജമൗലി

ഹൈദരാബാദ്: രാഷ്ട്രീയ സ്വയം സേവക് സംഘത്തെക്കുറിച്ച് ബാഹുബലി, ആർആർആർ തുടങ്ങിയ വലിയ ചിത്രങ്ങളുടെ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദ് എഴുതുന്ന സിനിമ വരുന്നു എന്നത് മുൻപേ വാർത്തയായിരുന്നു. വിജയേന്ദ്ര പ്രസാദ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ് വിജയേന്ദ്ര പ്രസാദ്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ രാജമൗലി ഇപ്പോൾ തന്‍റെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റെ ആർഎസ്എസിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. സിനിമയുടെ തിരക്കഥ വായിച്ച …

Read More »

അപ്രതീക്ഷിതം; ഉക്രൈൻ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

കീവ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉക്രൈൻ സന്ദർശിച്ചു. ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഉക്രൈൻ സന്ദർശിക്കുന്നത്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനം.

Read More »

മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്‌

ന്യൂ ഡൽഹി: മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം ഡോ.ജോൺ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടൽ എന്നിവയുൾപ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. പാർലമെന്‍ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്.കൃഷ്ണമൂർത്തിയായിരുന്നു സഹാധ്യക്ഷൻ. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്‍റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാർലമെന്‍റേറിയൻ അവാർഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം …

Read More »

ശുഹൈബ് വധം; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയിൽ

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത് കുമാർ മുഖേനയാണ് പൊലീസ് ഇതിനായി ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2018 ഫെബ്രുവരി 12നാണ് ശുഹൈബിനെ തട്ടുകയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സി.പി.എം ഇന്ന് …

Read More »