തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊങ്കാല ദിവസം രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ആരോഗ്യവകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്ക് എത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യവകുപ്പിന്‍റെ സേവനം തേടണമെന്നും …
Read More »പ്രായമായവരുടെ ആഹാരത്തിൽ അമിത നിയന്ത്രണം വേണ്ട; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
പ്രായമായവരുടെ ആഹാരക്രമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. നിർബന്ധിത ചിട്ടയോടെയുള്ള ഭക്ഷണക്രമം അവരുടെ മോണയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യാഹാരത്തോടൊപ്പം ലഭ്യത അനുസരിച്ച് ചക്ക, കപ്പ തുടങ്ങിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്. പല്ലുകൊണ്ട് ചവക്കാൻ സാധിക്കുന്നിടത്തോളം കാലം ഇറച്ചി, മീൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയുമാവാം. ഡോക്ടർമാർ സൂചിപ്പിച്ചാൽ മാത്രമാണ് വയോജനങ്ങളുടെ ആരോഗ്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. അരി പോലുള്ള കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ 25% …
Read More »തലച്ചോർ കാർന്നുതിന്നുന്ന അമീബ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവിഭാഗം
മസ്തിഷ്കം തിന്നുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശം. അമേരിക്കയിലെ ഷാർലറ്റ് കൗണ്ടിയിൽ നിന്നുള്ള ഒരു യുവാവ് നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലെത്തിയത്. ഫെബ്രുവരി 20നാണ് യുവാവ് മരിച്ചത്. അണുബാധയെക്കുറിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് മരണം. അണുബാധ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷാർലറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കുളിക്കുക, …
Read More »ഡോക്ടർമാർ ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കണം: ഐഎംഎ
തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ഇപ്പോൾ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങൾക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ. ആളുകൾ സ്വന്തമായി ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നത് വർധിക്കുന്നതായും ഇത് ഭാവിയിൽ മരുന്ന് പ്രവർത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആളുകൾ ആന്‍റിബയോട്ടിക്കുകൾ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More »ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകൾക്കൊപ്പം മൊബൈൽ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും …
Read More »ബെല്ലി ഫാറ്റ് ആണോ പ്രശ്നം, പരിഹാരമുണ്ട്; മാർഗനിർദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. വിസറൽ ഫാറ്റ് അഥവാ വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ വളരെ ലളിതമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ അവർ ചൂണ്ടികാണിക്കുന്നു. ഫൈബർ, പ്രോട്ടീൻ എന്നിവ കൊണ്ട് സമ്പന്നമായ ബ്രോക്കോളിയാണ് കൊഴുപ്പിനെതിരെയുള്ള പ്രതിരോധത്തിന് ഡയറ്റീഷ്യൻസ് ആദ്യമായി മുന്നോട്ടു വെക്കുന്നത്. പൊട്ടാസ്യം, വിറ്റമിൻ ഇ, വിറ്റമിൻ ബി6, കോപ്പർ, എന്നിങ്ങനെ ശരീരത്തിന് …
Read More »കോവിഡ് 19 മൂന്നാം തരംഗം; ബാധിച്ചതേറെയും കുട്ടികളെയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പഠനമനുസരിച്ച്, കോവിഡ് -19 ന്‍റെ മൂന്നാം തരംഗം ആദ്യത്തെ രണ്ട് തരംഗങ്ങളേക്കാൾ കൂടുതൽ ബാധിച്ചത് കുട്ടികളെ. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ഐസിഎംആർ നടത്തിയ പഠനമനുസരിച്ച് ഈ പ്രായപരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ രണ്ട് …
Read More »അവയവദാന ചട്ടങ്ങളില്‍ മാറ്റം; ഇനി 65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും
ന്യൂഡല്‍ഹി: മരണശേഷമുള്ള അവയവദാനത്തിനുള്ള ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. 65 വയസിന് മുകളിലുള്ളവർക്കും ഇനി മുൻഗണനാക്രമത്തിൽ അവയവം ലഭിക്കും. ഇതിനായി പ്രത്യേക ദേശീയ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തും. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകർത്താവിന്‍റെ പ്രായം സംബന്ധിച്ച വ്യവസ്ഥകൾ നീക്കം ചെയ്തത്. 18 വയസ്സിന് മുകളിലുള്ളവർക്ക് മരണശേഷം അവയവങ്ങൾ ദാനം ചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തിൽ, മാതാപിതാക്കളുടെ നിയമപരമായ സമ്മതം ആവശ്യമാണ്. അവയവദാന പോർട്ടലുകൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് …
Read More »ഇന്ത്യയിൽ ആദ്യം; 84 വയസ്സുകാരിക്ക് നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ 84 കാരിക്ക് നടത്തിയ ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വൻ വിജയം. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും പ്രായമായ ഒരാൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഉദരത്തെയും ശ്വാസകോശത്തെയും വേർതിരിക്കുന്ന ഡയഫ്രമിലെ ഹെർണിയ മൂലമുണ്ടായ അസ്വസ്ഥതയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൻകുടലും ഒമെറ്റവും നെഞ്ചിലേക്ക് കയറിയ അവസ്ഥയിലാണെന്ന് …
Read More »‘മാർബർഗ്’ വൈറസ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന
ഗിനിയ: പല രാജ്യങ്ങളിലും കോവിഡ് നിരക്ക് ഇപ്പോഴും വർദ്ധിക്കുകയും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയിലാണ് ഏറ്റവും മാരകമായ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള പോലുള്ള ഈ വൈറസ് ബാധിച്ച് ഒമ്പത് പേർ മരിച്ചതായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്തു. നിലവിൽ 16 …
Read More »