Breaking News

Local News

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 140 മരണം ; 15,855 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് …

Read More »

പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി.

പുത്തൂർ ചന്ത : വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു ധനകാര്യ മന്ത്രി

Read More »

കൊല്ലത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം

കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. വീട്ടമ്മയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വീട്ടമ്മയയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതി മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച യുവതിയും ഭർത്താവും തമ്മിൽ …

Read More »

സംസ്ഥാനത്ത് വരുന്ന നാലു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യല്ലോ അലര്‍ട്ട്; അതീവജാഗ്രത നിര്‍ദ്ദേശം…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 204.4 വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ബുനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …

Read More »

Sc ഫണ്ട്‌ തട്ടിപ്പ് : കോൺഗ്രസ് ഉപരോധ സമരം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു…

തിരുവന്തപുരം നഗരസഭയിൽ 1 കോടിയോളം രൂപ ജീവനക്കാരും പ്രെമോട്ടർമാരും ചേർന്ന് തട്ടിയെയെടുത്തതിനെതിരെ ഉള്ളുർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ ഉപരോധസമരം KPCC വർക്കിംങ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് MP ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവർമെൻ്റിൻ്റെ ഫണ്ട് കുടിയ SC ഫണ്ട് തിരിമറി നടത്തിത്തിയതിൽ പ്രതികളായ CPM നേതാക്കൾക്കെതിരായ അന്വേഷണം നിക്ഷ്പക്ഷമായി നടക്കില്ല എന്നതിനാൽ കേസ് CBi യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന വ്യാപക പ്രക്ഷോപം ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് …

Read More »

ശാസ്താംകോട്ട സബ് ട്രഷറി ഉദ്ഘാടനം നാളെ…

ശാസ്താംകോട്ട സബ് ട്രഷറിയുടെ പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30നാണ് ഉദ്ഘാടനം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം മാറ്റി വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും പുതിയ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം …

Read More »

‘തിരിച്ച് കയറിയപ്പോള്‍ കാഴ്ച മങ്ങുന്നത് പോലെ തോന്നി’ കൊല്ലത്ത് കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനുഭവം…

മരണത്തെ മുഖാമുഖം കണ്ട ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് കൊല്ലം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വര്‍ണിനാഥ്. കഴിഞ്ഞ ദിവസം കുണ്ടറ കോവില്‍മുക്കിലെ കിണറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ പുറത്തെത്തിക്കുന്നതിനിടെ അബോധവസ്ഥയിലായ വര്‍ണിനാഥ് അത്ഭുതകരമായാണ് രക്ഷപെട്ടത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹായവുമായെത്തുന്ന അഗ്‌നിരക്ഷാ സേനയുടെ പ്രതിനിധിയാണ് ഈ മുപ്പത് വയസുകാരന്‍. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു ഒരു നാടിനെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവില്‍മുക്കിലെ രക്ഷാപ്രവര്‍ത്തന ദൗത്യം. കിണറില്‍ കുടുങ്ങിയ …

Read More »

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് …

Read More »

തൊഴിലാളികള്‍ കിണറ്റില്‍ കുടുങ്ങിയ സംഭവത്തിൽ നാലുപേരും മരണപ്പെട്ടു; ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ആശുപത്രിയില്‍…

100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ നാല് തൊഴിലാളികളും മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനേയും കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കൊല്ലം കുണ്ടറ പെരുമ്ബുഴ കോവില്‍ മുക്കില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. കിണറ്റിലെ ചെളിമാറ്റി വൃത്തിയാക്കാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആദ്യം രണ്ടുപേരാണ് കിണറ്റിലിറങ്ങിയത്. ഇവര്‍ക്ക് ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇവര്‍ തിരിച്ചുകയറാനാകാതെ കിണറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ മറ്റുരണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി …

Read More »

കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം: മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍

കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. കിണര്‍ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍ കുടുങ്ങിയ നാല് പേരേയും അഗ്നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ കുടുങ്ങിയ നാലാമത്തെ ആള്‍ അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്ബോള്‍ മൂന്ന് പേര്‍ക്കും ജീവനുണ്ടായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലം ഫയര്‍ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥന്‍ കുഴഞ്ഞു …

Read More »