ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്. സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി തള്ളിയ സുപ്രിംകോടതി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എം …
Read More »ഓരോ മണിക്കൂറിലും പട്ടികടിയേല്‍ക്കുന്നത് 14 പേര്‍ക്ക്; ഗുരുതരമായ അവസ്ഥയെന്ന് ആരോഗ്യ വകുപ്പ്…
പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സ്റ്റേറ്റ് റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എസ്‌ആര്‍സിപി) കണക്കനുസരിച്ച്, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്‌ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്‌ആര്‍സിപി …
Read More »വ്യാജ കൊവിഡ് വാക്‌സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍…
വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. വ്യാജവാക്‌സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ …
Read More »നിപ: കോഴിക്കോട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി; രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്…
നിപയുമായി ബന്ധപ്പെട്ട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിലവില്‍ സമ്ബര്‍ക്ക പട്ടികയില്‍ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്. ഇതില്‍കൂടിയ സമ്ബര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. …
Read More »ഡെങ്കിപ്പനി വ്യാപിക്കുന്നു; മരണം 100 ആയി…
ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. ഫിറോസാബാദിലും സമീപ ജില്ലകളിലുമാണ് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നത്. ഇവിടെ നിന്നുള്ള 200 സാമ്ബ്ളുകളില് പകുതിയിലധികം പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (എന്‍.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാല് മരണം സംഭവിച്ചു. യു.പിയിലെ മഥുര, …
Read More »മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; രണ്ട് പേര്‍ പിടിയില്‍…
ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രാജ്യതലസ്ഥാനത്തെ നരേലയില്‍ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി പേര്‍ ആക്രമണത്തില്‍ പങ്കാളികളായെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട യുവാവ് യഥാര്‍ത്ഥത്തില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More »സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ് ; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54…
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …
Read More »നാളെ സമ്ബൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; ക്വാറന്റൈന്‍ ലംഘിച്ചാല്‍ ശക്തമായ നടപടി: മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് …
Read More »പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും…
പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണ നേട്ടം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം സ്വന്തമാക്കിയത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യ തന്നെയാണ് നേടിയത്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ …
Read More »വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു; കുതിപ്പിന് കാരണം…
വോഡഫോണ്‍ ഐഡിയ ഓഹരി വില ഒറ്റയടിക്ക് 17 ശതമാനത്തിലധികം ഉയര്‍ന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ടെലികോം മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഈ മുന്നേറ്റം. ബിഎസ്ഇയില്‍ 1.05 രൂപ അഥവാ 17.24 ശതമാനം ഉയര്‍ന്ന് 7.14 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.29 ല്‍ എത്തി. ടെലികോം മേഖലയ്ക്കായി ചില ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം …
Read More »