മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 347 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. സീനിയര്‍ മാനേജര്‍ (റിസ്‌ക്)-60: ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് റിസ്‌കില്‍നിന്നുള്ള ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ പി.ആര്‍.ഐ.എം.എ.യില്‍നിന്നുള്ള പ്രൊഫഷണല്‍ റിസ്‌ക് മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷന്‍. അല്ലെങ്കില്‍ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാന്‍സ്)/ …
Read More »വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും പാനിപൂരി വാങ്ങിച്ചു ; ഭര്‍ത്താവിനോട് വഴക്കിട്ട് യുവതി ജീവനൊടുക്കി…
പാനി പൂരിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് 23കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടില്‍ ഭക്ഷണമുണ്ടാക്കിയിട്ടും മുന്‍കൂട്ടി പറയാതെ അത്താഴത്തിന് പാനിപൂരി വാങ്ങികൊണ്ടുവന്നതിന് ഭര്‍ത്താവിനോട് വഴക്കിട്ട ശേഷമാണ് യുവതിയുടെ ആത്മഹത്യയെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ 23 കാരിയായ പ്രതീക്ഷ സരവാദെയാണ് ആത്മഹത്യ ചെയ്തത്. 2019ലായിരുന്നു ഗഹിനിനാഥ് സരവാദെയുമായുള്ള യുവതിയുടെ വിവാഹം. നിസാരകാര്യങ്ങളെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ‘കഴിഞ്ഞ വെള്ളിയാഴ്ച, ഭാര്യയോട് പറയാതെ ഗഹിനിനാഥ് വീട്ടിലേക്ക് പാനിപൂരി വാങ്ങികൊണ്ടുവന്നു. …
Read More »മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു; മല്‍സ്യം വിറ്റത് 1.3 കോടി രൂപയ്ക്ക്…
മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ 157 ഘോള്‍ മീനുകളാണ് ചന്ദ്രകാന്ത് താരെയുടെ വലയില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ദൂരമുള്ള പാല്‍ഘര്‍ തീരം ഏറ്റവും വിലയേറിയ മല്‍സ്യബന്ധനത്തിനായിരുന്നു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ചന്ദ്രകാന്ത് 1.33 കോടി രൂപയ്ക്കാണ് …
Read More »തമിഴ്നാട് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കഞ്ചാവ് പ്രതി ഇടുക്കിയില്‍ അറസ്റ്റിൽ….
കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടില്‍ നിന്നും പിടിയിലായി. കമ്ബം സ്വദേശി ഈശ്വര്‍ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കമ്ബത്ത് നിന്ന് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക് സമാന്തര ജീപ്പ് സര്‍വീസ് നടത്തുകയായിരുന്നു പ്രതി. ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. …
Read More »ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു…
തുടര്‍ച്ചയായി ഏഴ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്ബാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് …
Read More »5 സംസ്ഥാനങ്ങളില്‍ നാളെ മുതൽ സ്കൂളുകള്‍ തുറക്കും…
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് ഉള്ളതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നാളെ സ്കൂളുകള്‍ തുറക്കുന്നു. ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു നാളെ സ്കൂളുകള്‍ തുറക്കുന്നത്. 50% വിദ്യാര്‍ഥികളുമായി ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും 2 ഡോസ് വാക്സീന്‍ നല്‍കി കഴിഞ്ഞു. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്. 6-8 ക്ലാസുകള്‍ സെപ്റ്റംബര്‍ 8ന് …
Read More »16 അക്കവും ഓർത്തിരിക്കണം, സുരക്ഷയാണ് പ്രധാനം; ഇടപാടുകൾ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച് ആർബിഐ
ഓൺലൈൻ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്നോളജി അനുദിനം വികസിക്കുമ്പോൾ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ് റിസർവ് ബാങ്കിന് മുന്നിലുള്ളത്. അതുകൊണ്ട് ഇനി മുതൽ മണി കാർഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ നിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അതിന്, നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന്റെ സിവിവി മാത്രം അടിച്ചാൽ മതിയാകില്ലെന്നതാണ് പ്രധാനം. റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ നടപ്പാക്കുകയാണെങ്കിൽ മണി …
Read More »ചരിത്രം കുറിച്ച് സത്യപ്രതിജ്ഞ; 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെ 9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു…
9 പുതിയ ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ ചുമതലയേറ്റു. 3 വനിതകളും ഒരു മലയാളിയും ഉള്‍പെടെയുള്ള ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആറാമതായിട്ടായിരുന്നു മലയാളി ജഡ്ജി സി ടി രവികുമാറിന്റെ സത്യപ്രതിജ്ഞ. 6-ാംനമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എസ് കെ കൗളിനൊപ്പമായിരുന്നു ജസ്റ്റിസ് സി ടി രവികുമാറിന്റെ ആദ്യ ദിനം. ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈകോടതി ജസ്റ്റിസ് …
Read More »കുടുംബകലഹം; ബസ് കാത്തുനില്‍ക്കെ പിന്നാലെയെത്തി ആസിഡ് ഒഴിച്ചു ; 47 കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് അറസ്റ്റില്‍
തമിഴ്‌നാട്ടിലെ സേലത്ത് കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു. നാമക്കല്‍ സ്വദേശിയായ രേവതിയാണ്( 47 ) മരിച്ചത്. സംഭവത്തില്‍ ശുചീകരണത്തൊഴിലാളിയായ ഭര്‍ത്താവ് യേശുദാസനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കുടുംബവഴക്കിനെ തുടര്‍ന്ന് യേശുദാസനും രേവതിയും കഴിഞ്ഞ മൂന്നുമാസമായി അകന്നു കഴിയുകയാണ്. യേശുദാസന് രേവതിയെ സംശയമായിരുന്നു. ഇതേച്ചൊല്ലി യേശുദാസനും ഭാര്യയും തമ്മില്‍ മിക്കപ്പോഴും വഴക്കായിരുന്നു. ദമ്ബതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. …
Read More »പാരാലിംപിക്‌സ്: ഇന്ത്യക്ക് എട്ടാം മെഡല്‍; ഷൂട്ടിംഗില്‍ വെങ്കലം
പാരാലിംപിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സിംഗ്‌രാജ് അഥാന വെങ്കലം നേടി. മുപ്പത്തിയൊമ്പതുകാരനായ അഥാനയുടെ കന്നി പാരാലിംപിക്‌സാണിത്. ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.
Read More »