ഹരിയാനയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. കര്‍ണാലില്‍ നടന്ന സംഘര്‍ഷത്തില്‍ പത്ത് കര്‍ഷകര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇതിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിലവില്‍ കര്‍ഷകര്‍ ഡല്‍ഹി – ഹിസാര്‍ ദേശീയപാത ഉപരോധിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവിടേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. അതെ സമയം സംഘര്‍ഷത്തില്‍ …
Read More »മൈസൂരു കൂട്ടബലാത്സംഗം; വൈകിട്ട് ആറരക്ക് ശേഷം വിദ്യാര്‍ഥിനികള്‍ പുറത്തിറങ്ങരുതെന്ന് സര്‍വകലാശാല; പ്രതിഷേധം ശക്തം…
മൈസൂരു കൂട്ടബലാത്സംഗത്തിന് പിന്നാലെ വൈകിട്ട് ആറരക്ക് ശേഷം പെണ്‍കുട്ടികള്‍ കാമ്ബസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂരു സര്‍വകലാശാല. വൈകിട്ട് ആറരക്ക് ശേഷം മാനസഗംഗോത്രിയ കാമ്ബസിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന് സമീപം വൈകിട്ട് ആറരക്ക് ശേഷം പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാല്‍ ആണ്‍കുട്ടികള്‍ക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊലീസ് വകുപ്പിന്‍റെ വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് …
Read More »സ്‌കൂളുകള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ തുറക്കുന്നത് 9 മുതല്‍ 12 വരെ ക്ലാസുകള്‍…
ഡല്‍ഹിയില്‍ അടുത്ത മാസം ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ല, ഓണ്‍ലൈന്‍ ക്ലാസ് തുടരാന്‍ അനുവദിക്കും. കഴിഞ്ഞ ജനുവരി മുതല്‍ ഡല്‍ഹിയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മുന്നറിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ് പ്രവചനം. ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലകളില്‍ യെല്ലാ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ …
Read More »പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ 31 ന്…
സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 31 ) സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ചീഫ് ജസ്റ്റിസ് കോടതിയില്‍ നിന്നും …
Read More »കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ; സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല…
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ …
Read More »രജിസ്‌ട്രേഷനും ലൈസന്‍സിനും സുരക്ഷാ അനുമതി വേണ്ട; പരിഷ്കരിച്ച ഡ്രോണ്‍ നയം നിലവില്‍ വന്നു….
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാനായി പുതുക്കിയ ഡ്രോണ്‍ പറത്തല്‍ ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 21ന് ഇറക്കിയ കരട് നയത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണെന്ന അഭിപ്രായം കണക്കിലെടുത്താണ് ഭേദഗതി. ജൂണില്‍ ജമ്മു വ്യോമത്താവളത്തില്‍ ഭീകരര്‍ ഡ്രോണിന്റെ സഹായത്തോടെ ബോംബ് സ്ഫോടനം നടത്തിയതോടെയാണ് നയത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. ടേക്ക് ഓഫിന് അനുമതി നിര്‍ബന്ധമാക്കല്‍ (എന്‍.പി.എന്‍.ടി), തത്സമയ ട്രാക്കിംഗ് ബീക്കണ്‍, ജിയോ-ഫെന്‍സിംഗ് തുടങ്ങിയ സുരക്ഷാനിയന്ത്രണങ്ങള്‍ വൈകാതെ വരും. വ്യവസായ മേഖലയ്ക്ക് …
Read More »കാത്തിരിപ്പിന് വിരാമം; വിസിറ്റിങ് വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് വരാം…
യു.എ.ഇയിലേക്ക് വരാനുള്ള വിസിറ്റ് വിസക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ് വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും യു.എ.ഇയിലേക്ക് വരാമെന്ന് എയര്‍ അറേബ്യ എയര്‍ലൈനാണ് അറിയിച്ചതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറി. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക് മാത്രമായിരിക്കും അനുമതി. വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക് യാത്ര അനുവദിക്കില്ല. നിലവില്‍ …
Read More »ബലം പ്രയോഗിച്ചാണെങ്കിലും കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗമാവില്ലെന്ന് ഹൈക്കോടതി…
കല്യാണം കഴിഞ്ഞവര്‍ തമ്മിലുള്ള ലൈംഗികബന്ധം ബലം പ്രയോഗിച്ചുള്ളതാണെങ്കിലും ബലാത്സംഗമാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഐ.പി.സി 337-ാം വകുപ്പ് (പ്രകൃതിവിരുദ്ധ ലൈംഗികത) ചേര്‍ത്ത് ഭര്‍ത്താവിനെതിരായ കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. സ്ത്രീധനത്തിന്റെ പേരില്‍ പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ക്കൊപ്പം, പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കോടതി വിധി. ‘ഭാര്യയുമായുള്ള ലൈംഗിക ബന്ധം, ഭാര്യ 18 വയസിനു താഴെയല്ലെങ്കില്‍ ബലാത്സംഗമാവില്ല’- ജഡ്ജി വ്യക്തമാക്കി. ‘ഈ കേസില്‍ പരാതിക്കാരി …
Read More »സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28,650 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് …
Read More »