Breaking News

National

സ്ത്രീധന പീഡനം; ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം…

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ച്‌ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ‘ആരെയും വെറുതെ വിടരുതെന്ന്’ പറഞ്ഞ് യുവതി വീഡിയോ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇത് മരണ മൊഴിയായി കണക്കാക്കി അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്പി അമിത് …

Read More »

ആത്മഹത്യ ചെയ്​ത മകന് വിഷം നല്‍കിയതിന്​ ഇ-കൊമേഴ്‌സ് കമ്ബനിക്കെതിരെ പരാതി…

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്​ത വിഷം കഴിച്ച്‌​ മകന്‍ ആത്മഹത്യ ചെയ്​തതതിന്​ പിന്നാലെ ഇ-കൊമേഴ്​സ്​ കമ്ബനിക്കെതിരെ പരാതിയുമായി പിതാവ്​. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്​ജിത്​ വര്‍മയാണ്​ പൊലീസില്‍ പരാതി നല്‍കിയത്​. കമ്ബനി വെബ്​സൈറ്റ്​ വഴി ഓര്‍ഡര്‍ ചെയ്​ത സള്‍ഫസ്​ കഴിച്ചാണ്​ മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ്​ വര്‍മയുടെ പരാതിയെന്ന്​ ഛത്രിപുര പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. ജൂലൈ 29ന്​ വിഷം കഴിച്ച ബാലന്‍ ചികിത്സയിലിരിക്കേ പിറ്റേദിവസമാണ്​ മരിച്ചത്​. ‘കമ്ബനിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞങ്ങള്‍ …

Read More »

കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാവില്ല. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോവിഡ് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വി കെ പോള്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകതയും അവയുടെ സമയം സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുന്നതെയുള്ളു എന്ന് പോള്‍ വറഞ്ഞു. വ്യത്യസ്ത വാക്സിനുകള്‍ക്ക് വ്യത്യസ്ത ഇടവേള ആവശ്യമായിരിക്കും. ഇത്തരം കാര്യങ്ങള്‍ വിശദമായി വിശക‌ലനം ചെയ്യുകയും ‌പഠിക്കുകയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം രണ്ട് ഡോസ് വാക്സിന്‍ നല്‍കാനാണ് ഇപ്പോള്‍ പ്രാധാന്യം …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,948 പുതിയ കൊവിഡ് കേസുകള്‍; 403 മരണം…

ശനിയാഴ്ച, രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ഇപ്പോള്‍ 3,24,24,234 ആയി ഉയര്‍ന്നു. കഴിഞ്ഞ  24 മണിക്കൂറിനുള്ളില്‍ 403 രോഗികളാണ് മരിച്ചത്, അണുബാധമൂലം മരിച്ചവരുടെ എണ്ണം 4,34,367 ആയി. രാജ്യത്ത് സജീവമായ കോവിഡ് രോഗികള്‍ ഇപ്പോള്‍ 3.53 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Read More »

എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം…

എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും. ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഏകദേശം 10 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്‌ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്ബര്‍ ലിസ്റ്റിലേക്ക് മാറ്റിയതോടെയാണ് …

Read More »

പൂനെ സ്​റ്റേഡിയത്തിന്​ ​നീരജ്​ ചോപ്രയുടെ പേര്​ നല്‍കും…

പൂനെ ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്ബിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആര്‍മി സ്​പോട്​സ്​ സ്​റ്റേഡിയം എന്നാണ്​ നാമകരണം ചെയ്യാന്‍ പോകുന്നത്​​. ആഗസ്റ്റ്​ 23ന്​ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്ബ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന്​ ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും. ടോക്യോ …

Read More »

‘രാജ്യപുരോഗതിക്ക് ഓണാഘോഷം കുരത്താകട്ടെ’; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും…

രാജ്യത്തെയും മറുനാട്ടിലെയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. ‘നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച്‌ മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം’ -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ‘ഓണത്തിന്‍റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.

Read More »

അനിശ്ചിതത്വം നീങ്ങി ; കാബൂളില്‍ നിന്ന് 85 ഇന്ത്യാക്കാരുമായി വ്യോമസേന വിമാനം പുറപ്പെട്ടു…

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള അനിശ്ചിതത്വം നീങ്ങി. വ്യോമസേന വിമാനത്തിനുള്ള ക്ലിയറിങ്ങ് ലഭിച്ചു. വ്യോമസേന വിമാനം കാബൂളില്‍ നിന്നും പുറപ്പെട്ടു. വിമാനത്തില്‍ 85 യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. യാത്രക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. രണ്ടു ദിവസം മുമ്ബ് നയതന്ത്ര ഉദ്യോഗസ്ഥരടക്കം 140 പേരുമായി വ്യോമസേന വിമാനം ഇന്ത്യയിലെത്തിയിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് ഇന്ത്യ അമേരിക്കയുടെ സഹായം തേടുകയായിരുന്നു. നിലവില്‍ അമേരിക്കയുടെ …

Read More »

അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ ഇന്ത്യ അമേരിക്കയുടെ അനുമതി തേടി…

അഫ്ഗാനിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടി ഇന്ത്യ. ഇതുസംബന്ധിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു. വ്യോമസേനാ വിമാനങ്ങളിലാണ് നിലവില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു. 400 …

Read More »

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേര്‍ക്ക് രോഗം…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 540 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 36,555 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നു. മാര്‍ച്ച്‌ മാസത്തിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. 150 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് …

Read More »