ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്ന് പരിഗണിക്കും. സിബിഐ കസ്റ്റഡിയിലുള്ള സിസോദിയയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. അറസ്റ്റിനെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. സംഭവങ്ങൾ ഡൽഹിയിലാണെന്ന കാരണത്താൽ നേരിട്ട് …
Read More »നിർദ്ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 …
Read More »പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി
അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തിൽ, പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അങ്ങനെ ചെയ്യാൻ …
Read More »മേഘാലയ സര്‍ക്കാര്‍ രൂപീകരണത്തിൽ ട്വിസ്റ്റ്; പിന്തുണ പിന്‍വലിച്ച് എച്ച്എസ്പിഡിപി
ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത മേഘാലയയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവവികാസങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്‍റുമായ കോണ്‍റാഡ് സങ്മ ഗവർണർ ഫഗു ചൗഹാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഒരു പാർട്ടി സഖ്യത്തിൽ നിന്ന് പിൻമാറി. രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്ക് പിന്തുണ നൽകിയിട്ടില്ലെന്നും …
Read More »ഡോക്ടർമാർ ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കണം: ഐഎംഎ
തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ഇപ്പോൾ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങൾക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകൾ നിർദ്ദേശിക്കാവൂ. ആളുകൾ സ്വന്തമായി ആന്‍റിബയോട്ടിക്കുകൾ വാങ്ങുന്നത് വർധിക്കുന്നതായും ഇത് ഭാവിയിൽ മരുന്ന് പ്രവർത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആളുകൾ ആന്‍റിബയോട്ടിക്കുകൾ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More »ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; 3 പേർ അറസ്റ്റിൽ
നോയിഡ: ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മാരിയോൺ ബയോടെക്കിലെ 3 ജീവനക്കാർ അറസ്റ്റിൽ. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പന്നങ്ങളിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്പനിയുടെ ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിംഗ്, ഓപ്പറേഷൻസ് മേധാവി …
Read More »‘ഫ്രിൻജെക്സ് -23’; ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസത്തിന് വേദിയായി തലസ്ഥാനം
തിരുവനന്തപുരം: ഇന്ത്യൻ- ഫ്രഞ്ച് സൈന്യങ്ങൾ തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസമായ ‘ഫ്രിൻജെക്സ് -23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ബേസിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് എന്ന ഫോർമാറ്റിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്‍റിന്‍റെ ഡിക്സ്മുഡ് ദൗത്യത്തിന്‍റെ ഭാഗമാണ് ഫ്രഞ്ച് ടീം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് …
Read More »കോണ്‍ഗ്രസ് അനുദിനം കൂപ്പുകുത്തുന്നു; പരിഹസിച്ച് അമിത് ഷാ
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനുദിനം തകർന്ന് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും ആം ആദ്മി പാർട്ടിയും മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ ദൈവം നിങ്ങൾ പറയുന്നത് കേൾക്കില്ല, കാരണം രാജ്യത്തെ ജനങ്ങൾ മോദിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബിദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടു. ബൈനോക്കുലറിലൂടെ നോക്കിയാൽ പോലും …
Read More »രാഹുലിൻ്റെ കേംബ്രിഡ്ജ് പ്രസംഗം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഠാക്കൂർ. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്‍റെ ഫോൺ പെഗാസസ് അന്വേഷിക്കുന്ന വിദഗ്ദ്ധ സംഘത്തിന് കൈമാറാത്തത്? ജാമ്യത്തിലിറങ്ങിയ ഒരു രാഷ്ട്രീയക്കാരന്‍റെ ഫോണിൽ എന്തായിരുന്നു ഇത്ര ഗൗരവമുള്ള കാര്യം? ഒരുപക്ഷേ അതുകൊണ്ടായിരിക്കാം …
Read More »കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ല; കേസ് സുപ്രീംകോടതിയിൽ
ബെംഗലൂരു: കർണാടക പി.യു.സി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കർണാടക പി.യു.സി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ …
Read More »